Thu, Feb 19, 2026
25 C
Dubai

പാക്കിസ്‌ഥാനികളെ കണ്ടെത്തി തിരിച്ചയക്കണം; മുഖ്യമന്ത്രിമാർക്ക് അമിത് ഷായുടെ നിർദ്ദേശം

ന്യൂഡെൽഹി: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്‌ചാത്തലത്തിൽ പാക്കിസ്‌ഥാൻ പൗരൻമാരെ ഉടൻ കണ്ടെത്തി തിരിച്ചയക്കാൻ എല്ലാ മുഖ്യമന്ത്രിമാർക്കും നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി അമിത് ഷാ. പാകിസ്‌ഥാൻ പൗരൻമാർക്കുള്ള എല്ലാ വിസകളും റദ്ദാക്കിയ കേന്ദ്ര സർക്കാർ...

നടിമാർക്കെതിരെ അശ്‌ളീല പരാമർശം; യൂട്യൂബർ ആറാട്ടണ്ണൻ അറസ്‌റ്റിൽ

കൊച്ചി: ആറാട്ടണ്ണൻ എന്ന പേരിൽ അറിയപ്പെടുന്ന യൂട്യൂബർ സന്തോഷ് വർക്കി അറസ്‌റ്റിൽ. സാമൂഹിക മാദ്ധ്യമങ്ങളിലൂടെ നടിമാരെ ആക്ഷേപിച്ചെന്ന നടി ഉഷാ ഹസീനയുടെ പരാതിയിലാണ് സന്തോഷ് വർക്കിയെ എറണാകുളം നോർത്ത് പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. നടിമാർക്കെതിരെ...

ഐഎസ്ആർഒ മുൻ ചെയർമാൻ കസ്‌തൂരിരംഗൻ അന്തരിച്ചു

ബെംഗളൂരു: ഐഎസ്ആർഒ മുൻ ചെയർമാൻ കസ്‌തൂരിരംഗൻ അന്തരിച്ചു. 85 വയസായിരുന്നു. ബെംഗളൂരുവിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. 1994 മുതൽ 2003 വരെ ഒമ്പത് വർഷക്കാലം ഐഎസ്‌ആർഒയുടെ ചെയർമാനായിരുന്നു. 2003 ഓഗസ്‌റ്റ് 27നാണ് പദവിയിൽ...

വിനോദയാത്രാ സംഘത്തിലെ മൂന്ന് വിദ്യാർഥികൾ മുങ്ങിമരിച്ചു

പാലക്കാട്: വിനോദയാത്രാ സംഘത്തിലെ വിദ്യാർഥികൾ മുങ്ങിമരിച്ചു. പാലക്കാട് ആളിയാർ ഡാമിലാണ് മൂന്ന് വിദ്യാർഥികൾ മുങ്ങിമരിച്ചത്. ചെന്നൈയിലെ സ്വകാര്യ കോളേജ് വിദ്യാർഥികളായ ധരുൺ, രേവന്ത്, ആന്റോ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം നടന്നത്. സുഹൃത്തുക്കൾക്കൊപ്പം...

ഷഹബാസ് വധക്കേസ്; പ്രതിസ്‌ഥാനത്തുള്ള കുട്ടികളുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

കോഴിക്കോട്: താമരശ്ശേരി ഷഹബാസ് വധക്കേസിൽ പ്രതിസ്‌ഥാനത്തുള്ള കുട്ടികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കോഴിക്കോട് വെള്ളിമാടുകുന്നിലെ ഒബ്‌സർവേഷൻ ഹോമിൽ കഴിയുന്ന ആറ് വിദ്യാർഥികളുടെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി ജസ്‌റ്റിസ്‌ ജോബിൻ സെബാസ്‌റ്റ്യൻ തള്ളിയത്. കുട്ടികൾ പുറത്തിറങ്ങിയാൽ ക്രമസമാധാന...

പഹൽഗാം ഭീകരാക്രമണം; രണ്ട് ഭീകരരുടെ വീടുകൾ തകർത്തു, ബന്ദിപ്പോരയിൽ ഏറ്റുമുട്ടൽ

ന്യൂഡെൽഹി: പഹൽഗാം ആക്രമണത്തിൽ പങ്കെടുത്ത രണ്ട് ഭീകരരുടെ വീടുകൾ സ്‌ഫോടനത്തിൽ തകർത്തു. ആക്രമണത്തിൽ പങ്കെടുത്ത അനന്ത്‌നാഗ് സ്വദേശി ആദിൽ ഹുസൈൻ തോക്കാർ, ആസൂത്രകരിൽ ഒരാളായ ത്രാൽ സ്വദേശി ആസിഫ് ഷെയ്ഖ് എന്നിവരുടെ വീടുകളാണ്...

കേരളത്തിൽ 102 പാക്ക് പൗരൻമാർ; ഉടൻ തിരിച്ചുപോകാൻ നിർദ്ദേശം; സമയപരിധി നൽകി

തിരുവനന്തപുരം: ജമ്മു കശ്‌മീരിലെ പഹൽഗാം ഭീകരാക്രമണത്തിന്റെ പാശ്‌ചാത്തലത്തിൽ കേരളത്തിലുള്ള മുഴുവൻ പാക്കിസ്‌ഥാൻ പൗരൻമാർക്കും തിരികെ മടങ്ങാൻ നിർദ്ദേശം നൽകി. നിലവിൽ 102 പാക്കിസ്‌ഥാൻ പൗരൻമാരാണ് കേരളത്തിലുള്ളത്. ഇതിൽ പകുതി പേരും ചികിൽസാ സംബന്ധമായ...

നിയന്ത്രണരേഖയിൽ പാക്കിസ്‌ഥാൻ വെടിവെയ്‌പ്പ്; തിരിച്ചടിച്ച് ഇന്ത്യ- ജവാനെ വിട്ടുകിട്ടാൻ തീവ്രശ്രമം

ന്യൂഡെൽഹി: പാക്കിസ്‌ഥാന് കനത്ത തിരിച്ചടിയുമായി ഇന്ത്യ. ജമ്മു കശ്‌മീരിലെ നിയന്ത്രണരേഖയിലും ഇന്ത്യൻ പോസ്‌റ്റുകളിലും പാക്കിസ്‌ഥാൻ സൈന്യം നടത്തിയ വെടിവെയ്‌പ്പിൽ തിരിച്ചടി നൽകിയിരിക്കുകയാണ് ഇന്ത്യൻ സേന. പഹൽഗാമിലുണ്ടായ തീവ്രവാദി ആക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിന്...
- Advertisement -