പഹൽഗാം ഭീകരാക്രമണം; മരണം 26 ആയി, അന്വേഷണം ഏറ്റെടുത്ത് എൻഐഎ
ശ്രീനഗർ: ജമ്മു കശ്‌മീർ പഹൽഗാമിലെ ഭീകരാക്രമണത്തിൽ മരണസംഖ്യ ഉയരുന്നു. 26 പേർ കൊല്ലപ്പെട്ടതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. രാജസ്‌ഥാൻ, തമിഴ്‌നാട്, കർണാടക, ഗുജറാത്ത്, മഹാരാഷ്‌ട്ര എന്നിവിടങ്ങളിൽ നിന്നെത്തിയ വിനോദസഞ്ചാരികൾക്ക് നേരെയാണ് ഇന്ന്...
ഷൈൻ ലഹരി ഉപയോഗം തുറന്ന് സമ്മതിച്ചു, സഹകരിക്കാൻ ബുദ്ധിമുട്ടുണ്ട്; ഫെഫ്‌ക
കൊച്ചി: നടൻ ഷൈൻ ടോം ചാക്കോയുടെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കേസിൽ നിലപാട് വ്യക്‌തമാക്കി ഫെഫ്‌ക. ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗം തുറന്ന് സമ്മതിച്ചെന്ന് ഫെഫ്‌ക അറിയിച്ചു. കൊച്ചിയിൽ വിളിച്ച വാർത്താസമ്മേളനത്തിലാണ്...
പഹൽഗാമിൽ ഭീകരാക്രമണം; ഇരുപതിലേറെപ്പേർ കൊല്ലപ്പെട്ടതായി വിവരം, അമിത് ഷാ ശ്രീനഗറിലേക്ക്
ശ്രീനഗർ: ജമ്മു കശ്‌മീരിലെ പഹൽഗാമിൽ ഭീകരാക്രമണം. പഹൽഗാമിലെ ബൈസരനിൽ വിനോദസഞ്ചാരികൾക്ക് നേരെയാണ് ഭീകരാക്രമണം ഉണ്ടായത്. ഇതുവരെ ഇരുപതിലേറെപ്പേർ കൊല്ലപ്പെട്ടതായാണ് സ്‌ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. മരണസംഖ്യ ഉയരുന്നതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നുണ്ട്.
രാജസ്‌ഥാനിൽ നിന്നെത്തിയ വിനോദസഞ്ചാരികൾ...
മാർപ്പാപ്പയുടെ സംസ്‌കാരം ശനിയാഴ്‌ച, നാളെ ഉച്ചമുതൽ പൊതുദർശനം; കണ്ണീരണിഞ്ഞ് ലോകം
വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപ്പാപ്പയുടെ സംസ്‌കാരം ശനിയാഴ്‌ച രാവിലെ പത്തുമണിക്ക് (ഇന്ത്യൻ സമയം ഉച്ചയ്‌ക്ക് 1.30ന്) നടക്കും. വത്തിക്കാനിൽ സന്നിഹിതരായിരുന്ന കർദിനാൾമാരുടെ യോഗത്തിലാണ് തീരുമാനം. നാളെ ഉച്ചയ്‌ക്ക്...
‘ഇന്ത്യ-സൗദി ബന്ധത്തിന് പരിമിതികളിലാത്ത സാധ്യതകൾ’; പ്രധാനമന്ത്രി യുഎഇയിൽ
ജിദ്ദ: രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇയിൽ. ഇന്ത്യ-സൗദി അറേബ്യ ബന്ധത്തിന് പരിമിതികളിലാത്ത സാധ്യതകളാണ് ഉള്ളതെന്നും, അനിശ്‌ചിതത്വങ്ങൾ നിറഞ്ഞ ലോകത്ത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സ്‌ഥിരതയുടെ സ്‍തംഭംപോലെ ശക്‌തമായി നിലകൊള്ളുന്നുവെന്നും നരേന്ദ്രമോദി പ്രശംസിച്ചു.
സൗദി...
ദമ്പതികളുടെ കൊലപാതകത്തിന് പിന്നിൽ വ്യക്‌തിവൈരാഗ്യം? ഒരാൾ കസ്‌റ്റഡിയിൽ
കോട്ടയം: തിരുവാതുക്കലിൽ വ്യവസായിയായ വിജയകുമാറിനെയും ഭാര്യ മീരയെയും വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ കസ്‌റ്റഡിയിൽ. ഇവരുടെ വീട്ടിൽ മുൻപ് ജോലിക്കുണ്ടായിരുന്ന അസം സ്വദേശി അമിത് ആണ് കസ്‌റ്റഡിയിലുള്ളത്. ഇയാളെ പോലീസ്...
മുടിക്ക് പിന്നാലെ നഖം കൊഴിച്ചിൽ; നാട്ടുകാർ ഭീതിയിൽ, വിദഗ്‌ധ സംഘം ബുൽഡാനിലേക്ക്
മുംബൈ: അപൂർവരോഗം പടർന്നുപിടിക്കുന്ന ബുൽഡാനിലെ ഗ്രാമങ്ങൾ വിദഗ്‌ധ സംഘം സന്ദർശിക്കും. മുടികൊഴിച്ചിലിന് പിന്നാലെ നഖം കൊഴിഞ്ഞുപോകുന്ന സംഭവങ്ങൾ കൂടി റിപ്പോർട് ചെയ്‌തതോടെ ബുൽഡാനിൽ ആശങ്ക വർധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ...
തടവും പിഴയും നാടുകടത്തലും; കുവൈത്തിൽ പുതിയ ഗതാഗത നിയമം പ്രാബല്യത്തിൽ
കുവൈത്ത് സിറ്റി: കുവൈത്തിൽ പുതിയ ഗതാഗത നിയമം പ്രാബല്യത്തിൽ. നിയമലംഘനങ്ങൾക്ക് തടവും പിഴയും നാടുകടത്തലും ഉൾപ്പടെ കടുത്ത ശിക്ഷ ലഭിക്കുന്ന പുതിയ നിയമമാണ് പ്രാബല്യത്തിൽ വന്നിരിക്കുന്നത്. വിദേശികളുടെ പേരിൽ ഒന്നിലധികം വാഹനങ്ങൾ രജിസ്‌റ്റർ...








































