Sun, Jan 25, 2026
24 C
Dubai

‘കർണാടകയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുത്’; പിണറായി വിജയനോട് ശിവകുമാർ

ബെംഗളൂരു: കർണാടകയിലെ ബെംഗളൂരുവിൽ നടന്ന കുടിയൊഴിക്കൽ നടപടിയെച്ചൊല്ലി (ബുൾഡോസർ നടപടി) കേരള മുഖ്യമന്ത്രി പിണറായി വിജയനും കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും തമ്മിൽ വാക്‌പോര് മുറുകുന്നു. കർണാടകയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്ന് മുഖ്യമന്ത്രി...

പുഷ്‌പ 2 തിയേറ്റർ ദുരന്തം; അല്ലു അർജുൻ അടക്കം 23 പ്രതികൾ, കുറ്റപത്രം സമർപ്പിച്ചു

ഹൈദരാബാദ്: പുഷ്‌പ 2 സിനിമയുടെ പ്രദർശനത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തിൽ തെലുങ്ക് നടൻ അല്ലു അർജുൻ അടക്കം 23 പേരെ പ്രതിചേർത്ത് പോലീസ് കുറ്റപത്രം സമർപ്പിച്ചു. അല്ലു അർജുനെ...

എസ്‌ഐആർ; അർഹരായവരെ ഉൾപ്പെടുത്താം, ഹെൽപ് ഡെസ്‌ക്കുകൾ തുടങ്ങും

തിരുവനന്തപുരം: എസ്‌ഐആർ കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയവരിൽ അർഹരായവരെ ഉൾപ്പെടുത്താൻ ഹെൽപ് ഡെസ്‌ക്കുകൾ തുടങ്ങാൻ സംസ്‌ഥാന സർക്കാർ ഉത്തരവ്. വില്ലേജ് ഓഫീസുകൾ കേന്ദ്രീകരിച്ച് രണ്ട് ഉദ്യോഗസ്‌ഥർക്ക്‌ ചുമതല നൽകി ഹെൽപ് ഡെസ്‌ക്കുകൾ...

ചിറ്റൂരിൽ നാലുവയസുകാരനെ കാണാതായി; തിരച്ചിൽ

പാലക്കാട്: ചിറ്റൂരിൽ നാലുവയസുകാരനെ കാണാതായി. ചിറ്റൂർ അമ്പാട്ടുപ്പാളയം എരുമങ്കോട് സ്വദേശി മുഹമ്മദ് അനസ്- തൗഹിയ ദമ്പതികളുടെ മകൻ സുഹാനെയാണ് കാണാതായത് ഇന്ന് ഉച്ചയ്‌ക്ക് 12 മണിയോടെയാണ് സംഭവം. വീടിന് പുറത്ത് നിൽക്കുകയായിരുന്ന സുഹാനെ...

നാടകീയ രംഗങ്ങളുമായി അധ്യക്ഷ തിരഞ്ഞെടുപ്പ്; മൂടാടിയിൽ വേട്ടെടുപ്പിനിടെ തർക്കം

തൃശൂർ: തദ്ദേശ സ്‌ഥാപനങ്ങളിലേക്കുള്ള പ്രസിഡണ്ട് തിരഞ്ഞെടുപ്പ് പുരോഗമിക്കവെ പലയിടത്തും നാടകീയ സംഭവങ്ങൾ. തൃശൂർ ജില്ലയിലെ മറ്റത്തൂരിൽ പ്രസിഡണ്ട് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി എട്ട് കോൺഗ്രസ് അംഗങ്ങൾ കൂട്ടമായി പാർട്ടിയിൽ നിന്ന് രാജി പ്രഖ്യാപിച്ചു. രാജിവയ്‌ക്കുന്നു എന്ന്...

തൊഴിലുറപ്പ് പദ്ധതി പരിഷ്‌കരണം; കോൺഗ്രസ് രാജ്യവ്യാപക പ്രക്ഷോഭത്തിലേക്ക്

ന്യൂഡെൽഹി: തൊഴിലുറപ്പ് പദ്ധതിയിൽ വരുത്തിയ മാറ്റങ്ങൾക്കെതിരെ കോൺഗ്രസ് രാജ്യവ്യാപക പ്രക്ഷോഭത്തിലേക്ക്. ജനുവരി അഞ്ചുമുതൽ തൊഴിലുറപ്പ് രക്ഷാ പ്രചാരണം നടത്തുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞു. മഹാത്‌മാ ഗാന്ധിയുടെ പേരും പഴയ നിയമവും...

കളിക്കുന്നതിനിടെ കിണറ്റിൽ വീണു; ഒന്നര വയസുകാരന് ദാരുണാന്ത്യം

കാസർഗോഡ്: കളിക്കുന്നതിനിടെ ഒന്നര വയസുകാരൻ വീട്ടുമുറ്റത്തെ കിണറ്റിൽ വീണ് മരിച്ചു. എരിയാലിലെ ഇക്‌ബാലിന്റെയും നുസൈബയുടെയും മകൻ മുഹമ്മദ് സാലിഹ് ആണ് മരിച്ചത്. കളിക്കുന്നതിനിടെ കാൽവഴുതി കിണറ്റിൽ വീഴുകയായിരുന്നുവെന്നാണ് വിവരം. രാവിലെ 10.15നാണ് സംഭവം....

പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പ്; പലയിടത്തും അട്ടിമറി, മറ്റത്തൂരിൽ കൂട്ടരാജി

കോട്ടയം: ഗ്രാമ, ബ്ളോക്ക്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് സ്‌ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ആരംഭിച്ചു. പ്രസിഡണ്ട് സ്‌ഥാനത്തേക്ക്‌ രാവിലെ 10.30നും വൈസ് പ്രസിഡണ്ട് സ്‌ഥാനത്തേക്ക്‌ ഉച്ചകഴിഞ്ഞ് 2.30നുമാണ് തിരഞ്ഞെടുപ്പ്. 941 പഞ്ചായത്തുകൾ, 152...
- Advertisement -