മ്യാൻമർ ഭൂചലനം; മരണം 1600 കടന്നു, കുടുങ്ങിക്കിടക്കുന്നത് നിരവധിപ്പേർ- തിരച്ചിൽ തുടരുന്നു
നീപെഡോ: മ്യാൻമറിനെയും ബാങ്കോക്കിനെയും പിടിച്ചുകുലുക്കിയ ഭൂചലനത്തിൽ മരണസംഖ്യ ഉയരുന്നു. 1644 പേർ മരിച്ചതായാണ് റിപ്പോർട്. മൂവായിരത്തിലധികം പേർക്ക് പരിക്കേറ്റു. കെട്ടിടാവശിഷ്‌ടങ്ങൾക്കിടയിൽ 139 പേരോളം ഇനിയും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. തകർന്നടിഞ്ഞ പല സ്‌ഥലത്തേക്കും രക്ഷാപ്രവർത്തകർക്ക്...
പല്ലിൽ ക്ളിപ്പ് ഇടുന്നതിനിടെ നാവിനടിയിൽ ഡ്രില്ലർ തുളച്ചുകയറി; പരാതിയുമായി യുവതി
പാലക്കാട്: ആലത്തൂരിൽ പല്ലിൽ ക്ളിപ്പ് ഇടുന്നതിനിടെ യുവതിയുടെ നാവിനടിയിൽ ഡ്രില്ലർ തുളച്ചുകയറി. കാവശ്ശേരി വിനായകനഗർ സ്വദേശിനി ഗായത്രി സൂരജിനാണ് ഈ ദുരവസ്‌ഥ ഉണ്ടായത്. ഗായത്രിയുടെ പരാതിയിൽ ഡെന്റൽ കെയർ ആശുപത്രിക്കെതിരെ പോലീസ് കേസ്...
മ്യാൻമറിലെ ഇന്ത്യക്കാർ സുരക്ഷിതർ; കൂടുതൽ ദുരിതാശ്വാസ വസ്‌തുക്കൾ എത്തിക്കും
ന്യൂഡെൽഹി: ഭൂകമ്പം പിടിച്ചുകുലുക്കിയ മ്യാൻമറിലെ ഇന്ത്യക്കാർ സുരക്ഷിതരാണെന്ന് വിദേശകാര്യ മന്ത്രാലയം. 16,000 ഇന്ത്യക്കാരാണ് മ്യാൻമറിൽ ഉള്ളത്. ദുരിതാശ്വാസ വസ്‌തുക്കളുമായി നാല് നാവികസേനാ കപ്പലുകളും രണ്ട് വിമാനങ്ങളും കൂടി മ്യാൻമറിലേക്ക് അയക്കും. മൂന്നാമത്തെ എൻഡിആർഎഫ്...
പ്ളസ് വൺ പരീക്ഷയ്‌ക്കിടെ ആൾമാറാട്ടം; നാദാപുരത്ത് ബിരുദ വിദ്യാർഥി അറസ്‌റ്റിൽ
കോഴിക്കോട്: നാദാപുരത്ത് പ്ളസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷയ്‌ക്കിടെ ആൾമാറാട്ടം. പ്ളസ് വൺ വിദ്യാർഥിക്ക് പകരം പരീക്ഷ എഴുതിയ ബിരുദ വിദ്യാർഥി അറസ്‌റ്റിൽ. നാദാപുരം കടമേരി ആർഎസി ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംഭവം. ഇൻവിജിലേറ്ററിന്റെയും...
വധശിക്ഷ നടപ്പാക്കാൻ ഉത്തരവായി; നിമിഷപ്രിയയ്‌ക്ക് അഭിഭാഷകയുടെ ദുരൂഹ ഫോൺകോൾ
സന: യെമൻ പൗരൻ കൊല്ലപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയ്‌ക്ക് ദുരൂഹ ഫോൺകോൾ വന്നതായി റിപ്പോർട്. വധശിക്ഷ നടപ്പാക്കാൻ ഉത്തരവായെന്ന് അറിയിച്ച് വനിതാ അഭിഭാഷകയുടേതായിരുന്നു ഫോൺ സന്ദേശം. വധശിക്ഷ തീയതി...
നവീൻ ബാബുവിന്റെ ആത്‍മഹത്യ; ആസൂത്രിതമായ അധിക്ഷേപം, പിപി ദിവ്യ ഏക പ്രതി
തിരുവനന്തപുരം: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ ആത്‍മഹത്യയുമായി ബന്ധപ്പെട്ട കേസിൽ കുറ്റപത്രം സമർപ്പിച്ച് പോലീസ്. കേസിൽ മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പിപി ദിവ്യ മാത്രമാണ് പ്രതിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്....
മ്യാൻമർ ഭൂകമ്പം; മരണം ആയിരം കടന്നു, 2376 പേർക്ക് പരിക്ക്- തിരച്ചിൽ തുടരുന്നു
ന്യൂഡെൽഹി: മ്യാൻമറിനെയും തായ്‌ലൻഡിനെയും പിടിച്ചുകുലുക്കിയ ഭൂകമ്പത്തിൽ മരണം ആയിരം കടന്നു. 2376 പേർക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് അധികൃതർ പറയുന്നത്. കെട്ടിടങ്ങളിൽ കുടുങ്ങിക്കിടക്കുന്നവർക്കായി തിരച്ചിൽ തുടരുകയാണ്. തായ്‌ലൻഡിൽ പത്തുപേർ മരിച്ചു.
രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിനിടെ,...
ഛത്തീസ്‌ഗഡിൽ ഏറ്റുമുട്ടൽ; 16 മാവോയിസ്‌റ്റുകൾ കൊല്ലപ്പെട്ടു, 2 സുരക്ഷാ ഉദ്യോഗസ്‌ഥർക്ക് പരിക്ക്
റായ്‌പുർ: ഛത്തീസ്‌ഗഡിലെ സുഖ്‌മ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ 16 മാവോയിസ്‌റ്റുകൾ കൊല്ലപ്പെട്ടു. രണ്ട് സുരക്ഷാ ഉദ്യോഗസ്‌ഥർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ഇന്ന് പുലർച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. 16 മാവോയിസ്‌റ്റുകളുടെ മൃതദേഹം കണ്ടെടുത്തതായും ഏറ്റുമുട്ടൽ തുടരുകയാണെന്നും സുരക്ഷാ ഉദ്യോഗസ്‌ഥർ...







































