മുത്തോലി പഞ്ചായത്തിലെ യുഡി ക്ളർക്കിനെ കാണാനില്ലെന്ന് പരാതി; അന്വേഷണം
കോട്ടയം: മുത്തോലി പഞ്ചായത്തിലെ യുഡി ക്ളർക്കിനെ കാണാനില്ലെന്ന് പരാതി. കിഴവങ്കുളം സ്വദേശിനി ബിസ്‌മി(41) യെയാണ് കാണാതായത്. ഇന്നലെ പഞ്ചായത്ത് ഓഫീസിൽ ബിസ്‌മി ജോലിക്കെത്തിയിരുന്നില്ല. വീട്ടുകാരുടെ പരാതിയിൽ പള്ളിക്കത്തോട് പോലീസ് അന്വേഷണം തുടങ്ങി. സിസിടിവി...
ഏരിയാ സെക്രട്ടറിയുടെ ഭീഷണി സന്ദേശം; സ്‌ഥലം മാറ്റം വേണം, പരാതി നൽകി വില്ലേജ് ഓഫീസർ
പത്തനംതിട്ട: സിപിഎം ഏരിയാ സെക്രട്ടറി ഭീഷണിപ്പെടുത്തിയ സാഹചര്യത്തിൽ സ്‌ഥലം മാറ്റം ആവശ്യപ്പെട്ട് നാരങ്ങാനം വില്ലേജ് ഓഫീസർ ജോസഫ് ജോർജ്. പത്തനംതിട്ട ജില്ലാ കലക്‌ടർക്ക് നൽകിയ അവധി അപേക്ഷയിലാണ് സ്‌ഥലം മാറ്റം ആവശ്യപ്പെട്ടത്. നാരങ്ങാനം...
ജഡ്‌ജി നിയമനത്തിൽ ഇനി രാഷ്‌ട്രീയ ഇടപെടൽ കൂടും; നിയമം പാസാക്കി ഇസ്രയേൽ പാർലമെന്റ്
ജറുസലേം: ജഡ്‌ജിമാരുടെ നിയമനത്തിൽ രാഷ്‌ട്രീയക്കാർക്ക് അധികാരം നൽകുന്ന നിയമം പാസാക്കി ഇസ്രയേൽ പാർലമെന്റ്. പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു മുന്നോട്ടുവെച്ച ജുഡീഷ്യൽ പരിഷ്‌കാരങ്ങൾക്കെതിരെ വർഷങ്ങളായി നടന്ന പ്രതിഷേധത്തെ വെല്ലുവിളിച്ചാണ് നിയമം പാസാക്കിയത്.
സുപ്രീം കോടതിയുമായി നെതന്യാഹു...
കോട്ടയം ഗവ. നഴ്‌സിങ് കോളേജ് റാഗിങ്; നടന്നത് കൊടുംക്രൂരത, കുറ്റപത്രം ഇന്ന് സമർപ്പിക്കും
കോട്ടയം: ഗവ. നഴ്‌സിങ് കോളേജിലെ റാഗിങ് കേസിലെ കുറ്റപത്രം പോലീസ് ഇന്ന് കോടതിയിൽ സമർപ്പിക്കും. 45 ദിവസം കൊണ്ട് അന്വേഷണം പൂർത്തിയാക്കിയ കുറ്റപത്രത്തിൽ 45 സാക്ഷികളും 32 രേഖകളും ഉൾപ്പെടുന്നുണ്ട്. ഗവ. കോളേജിൽ...
ആശമാരുടെ സമരം 47ആം ദിവസം; കോട്ടയത്തും കോഴിക്കോടും ഇന്ന് പ്രതിഷേധങ്ങൾ
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ ആശാ വർക്കമാർ നടത്തുന്ന രാപ്പകൽ സമരം 47ആം ദിവസത്തിലേക്ക് കടന്നു. മൂന്ന് ആശാ വർക്കർമാരുടെ നിരാഹാര സമരം ഒമ്പതാം ദിവസത്തിലേക്കും കടന്നു. സമരത്തിന്റെ ഭാഗമായി കോട്ടയത്തും കോഴിക്കോടും ഇന്ന്...
ഓരോ സ്‌ഥാനാർഥിയുടെയും വിജയം ഉറപ്പാക്കേണ്ടത് ഡിസിസി അധ്യക്ഷൻമാർ; മല്ലികാർജുൻ ഖർഗെ
ന്യൂഡെൽഹി: തിരഞ്ഞെടുപ്പുകളിൽ ഡിസിസി പ്രസിഡണ്ടുമാരുടെ പങ്ക് വളരെ നിർണായകമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. കേരളം ഉൾപ്പടെയുള്ള നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ജില്ലയിലെ ഓരോ സ്‌ഥാനാർഥിയുടെയും വിജയം ഉറപ്പാക്കേണ്ടത് ഡിസിസി അധ്യക്ഷൻമാരാണെന്നും ഖർഗെ പറഞ്ഞു.
ഡെൽഹിയിൽ...
ചൂട് കൂടും, ഒപ്പം ബില്ലും; ഏപ്രിലിലും സർചാർജ് തുടരുമെന്ന് കെഎസ്ഇബി
തിരുവനന്തപുരം: വൈദ്യുതി ബില്ലിൽ ചുമത്തുന്ന ഇന്ധന സർചാർജ് ഏപ്രിൽ മാസത്തിലും ഉപഭോക്‌താക്കളിൽ നിന്നും ഈടാക്കും. പ്രതിമാസം ബില്ലിങ് ഉള്ളവരിൽ നിന്നും രണ്ടുമാസത്തിലൊരിക്കൽ ബില്ലിങ് ഉള്ളവരിൽ നിന്നും യൂണിറ്റിന് ഏഴ് പൈസ വെച്ച് സർചാർജ്...
‘പുട്ടിന്റെ മരണം ഉടൻ, അതോടെ യുദ്ധം അവസാനിക്കും’; വിവാദ പരാമർശവുമായി സെലെൻസ്‌കി
മോസ്‌കോ: റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിന്റെ ആരോഗ്യസ്‌ഥിതിയെ കുറിച്ചുള്ള ആഭ്യൂഹങ്ങൾ ഉയരുന്നതിനിടെ വിവാദ പരാമർശവുമായി യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കി രംഗത്ത്. പുട്ടിന്റെ മരണം ഉടൻ തന്നെ ഉണ്ടാകുമെന്നും, മൂന്ന് വർഷമായി തുടരുന്ന...









































