Tue, Jan 27, 2026
20 C
Dubai

‘പത്തനംതിട്ട ജില്ല വിട്ടുപോകരുത്’; രാഹുലിന് പ്രത്യേക അന്വേഷണ സംഘത്തിന്റെ നിർദ്ദേശം

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പത്തനംതിട്ട ജില്ല വിട്ടുപോകരുതെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ നിർദ്ദേശം. ബലാൽസംഗ കേസുകളിൽ ഹൈക്കോടതി തീരുമാനത്തിന് ശേഷമായിരിക്കും രാഹുലിന്റെ ചോദ്യം ചെയ്യലിൽ തീരുമാനമെടുക്കുക. ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകണം എന്നായിരുന്നു...

നടിയെ ആക്രമിച്ച കേസ്; ഒരാഴ്‌ചയ്‌ക്കകം അപ്പീൽ നൽകാൻ സർക്കാർ തീരുമാനം

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ ഉൾപ്പടെ കുറ്റവിമുക്‌തനാക്കിയ വിചാരണക്കോടതി വിധിക്കെതിരെ ഒരാഴ്‌ചയ്‌ക്കകം അപ്പീൽ നൽകാൻ സർക്കാർ തീരുമാനം. ഇത് സംബന്ധിച്ച നിർദ്ദേശം പ്രോസിക്യൂഷന് കൈമാറി. കേസിൽ അപ്പീൽ നൽകുമെന്ന് മന്ത്രിമാർ...

അധ്യക്ഷരെ പ്രാദേശികമായി തീരുമാനിക്കാൻ കെപിസിസി നിർദ്ദേശം; സത്യപ്രതിജ്‌ഞ 21ന്

തിരുവനന്തപുരം: കോൺഗ്രസിന് ഭരണം ലഭിച്ച തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലെ അധ്യക്ഷരെ ഉൾപ്പടെ തീരുമാനിക്കുന്നത് പ്രാദേശിക തലത്തിലെന്ന് റിപ്പോർട്. ഇതുസംബന്ധിച്ച മാർഗനിർദ്ദേശം ഡിസിസികൾക്ക് ഉടൻ നൽകും. ഘടകകക്ഷികളുമായി അധികാരം പങ്കിടുന്നത് സംബന്ധിച്ച തീരുമാനം ജില്ലാ...

ശബരിമല സ്വർണക്കൊള്ള; അന്വേഷണ സംഘത്തിന് മൊഴി നൽകി രമേശ് ചെന്നിത്തല

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് (എസ്ഐടി) കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല മൊഴി നൽകി. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് തനിക്ക് ലഭിച്ച വിവരങ്ങൾ എസ്ഐടിയോട് പറഞ്ഞതായി ചെന്നിത്തല മാദ്ധ്യമങ്ങളോട് പറഞ്ഞു. മോഷണത്തിന്...

ബിജെപിയിൽ തലമുറമാറ്റം; നിതിൻ നബീൻ ദേശീയ വർക്കിങ് പ്രസിഡണ്ട്

ന്യൂഡെൽഹി: ബിജെപി ദേശീയ വർക്കിങ് പ്രസിഡണ്ടായി ബിഹാർ മന്ത്രി നിതിൻ നബീനെ നിയമിച്ചു. ബിജെപി അധ്യക്ഷനായ ജെപി നദ്ദയ്‌ക്ക് പകരക്കാരനായാണ് നബീൻ ഈ പദവിയിൽ എത്തുന്നത്. നദ്ദയുടെ കാലാവധി 2024ൽ അവസാനിച്ചിരുന്നു. എന്നാൽ,...

സിഡ്‌നിയിൽ ജൂത ഫെസ്‌റ്റിവലിനിടെ വെടിവയ്‌പ്പ്; 12 പേർ കൊല്ലപ്പെട്ടു, 29 പേർക്ക് പരിക്ക്

സിഡ്‌നി: ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ ബോണ്ടി ബീച്ചിൽ നടന്ന വെടിവയ്‌പ്പിൽ 12 പേർ കൊല്ലപ്പെട്ടു. 29 പേർക്ക് പരിക്കേറ്റതായാണ് വിവരം. ഇന്ത്യൻ സമയം ഉച്ചയ്‌ക്ക് 2.17 ഓടെയാണ് സംഭവം. ജൂത ആഘോഷമായ ഹനൂക്ക ആരംഭിച്ച്...

‘തെറ്റ് പറ്റി, അങ്ങനെ പറയാൻ പാടില്ലായിരുന്നു’; പരാമർശത്തിൽ തിരുത്തുമായി എംഎം മണി

ഇടുക്കി: തദ്ദേശ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ വോട്ടർമാരെ വിമർശിച്ച് നടത്തിയ വിവാദ പരാമർശത്തിൽ തിരുത്തുമായി സിപിഎം നേതാവും മുൻ മന്ത്രിയുമായ എംഎം മണി. തനിക്ക് തെറ്റ് പറ്റി. അങ്ങനെ പറയാൻ പാടില്ലായിരുന്നു....

തിരുവനന്തപുരം കോർപറേഷനിലെ യുഡിഎഫ് സ്‌ഥാനാർഥി കുഴഞ്ഞുവീണ് മരിച്ചു

തിരുവനന്തപുരം: കോർപറേഷനിലെ യുഡിഎഫ് സ്‌ഥാനാർഥിയായിരുന്ന സിഎംപി നേതാവ് വിആർ. സിനി (50) കുഴഞ്ഞുവീണ് മരിച്ചു. ഇടവക്കോട് വാർഡിലെ സ്‌ഥാനാർഥിയായിരുന്നു. ശ്രീകാര്യം ഇളംകുളത്തുള്ള കുടുംബവീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. കോർപറേഷൻ മുൻ കൗൺസിലറാണ്. കുഴഞ്ഞുവീണയുടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ...
- Advertisement -