പാലക്കാട് വോട്ടെടുപ്പ് അവസാനിച്ചു; പോളിങ് 70% പിന്നിട്ടേക്കും- പ്രതീക്ഷയോടെ സ്‌ഥാനാർഥികൾ
പാലക്കാട്: കേരളം ഉറ്റുനോക്കിയ പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാനിച്ചു. അന്തിമ കണക്കിൽ പാലക്കാട്ടെ പോളിങ് 70 ശതമാനം പിന്നിടുമെന്നാണ് കരുതുന്നത്. ആറുമണിവരെ വരിയിൽ നിൽക്കുന്നവർക്ക് വോട്ട് ചെയ്യാൻ ടോക്കൺ നൽകി.
പാലക്കാട് നഗരസഭയിലാണ് ഏറ്റവും...
പേരാമ്പ്ര എസ്‌റ്റേറ്റ്, കൂരാച്ചുണ്ട് ഭാഗങ്ങളിൽ കടുവാ സാന്നിധ്യം; ജാഗ്രതാ നിർദ്ദേശം
കോഴിക്കോട്: ജില്ലയിലെ പേരാമ്പ്ര എസ്‌റ്റേറ്റ്, കൂരാച്ചുണ്ട് എന്നിവിടങ്ങളിൽ കടുവാ സാന്നിധ്യം സംശയിക്കുന്നതിനെ തുടർന്ന് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് അധികൃതർ. കഴിഞ്ഞ ദിവസം റിസർവോയറിനോട് ചേർന്ന പ്രദേശത്ത് വനംവകുപ്പ് ഉദ്യോഗസ്‌ഥർ നടത്തിയ പരിശോധനയിലാണ് കടുവയുടേതിന്...
ആന്റണി രാജുവിന് തിരിച്ചടി; തൊണ്ടിമുതൽ കേസിൽ വിചാരണ നേരിടണമെന്ന് സുപ്രീം കോടതി
ന്യൂഡെൽഹി: തൊണ്ടിമുതൽ കേസിൽ മുൻ ഗതാഗത മന്ത്രി ആന്റണി രാജു വിചാരണ നേരിടണമെന്ന് സുപ്രീം കോടതി. തൊണ്ടിമുതൽ കേസിൽ ആന്റണി രാജുവിനെതിരായ ക്രിമിനൽ നടപടി സുപ്രീം കോടതി പുനഃസ്‌ഥാപിച്ചു.
സാങ്കേതിക കാരണം പറഞ്ഞ് ആന്റണി...
‘ഡെൽഹിയിൽ ശ്വാസംമുട്ടുന്ന അന്തരീക്ഷം, ഒരുദിവസം 50 സിഗരറ്റ് വലിക്കുന്നതിനേക്കാൾ അപകടം’
ന്യൂഡെൽഹി: തുടർച്ചയായ മൂന്നാംദിവസവും ഡെൽഹിയിലെ സ്‌ഥിതി അതീവ ഗുരുതരം. ശ്വാസംമുട്ടിക്കുന്ന അന്തരീക്ഷമാണ് ഡെൽഹിയിലുടനീളം. ഒരുനിമിഷം അകത്തേക്ക് ശ്വസിക്കുന്ന വായു ഒരുദിവസം 50 സിഗരറ്റ് വലിക്കുന്നതിനേക്കാൾ അപകടകരമായ അവസ്‌ഥയിലാണെന്നാണ് ആരോഗ്യ വിദഗ്‌ധരുടെ മുന്നറിയിപ്പ്.
അതിനാൽ, ശ്വാസതടസം...
മെസ്സി എത്തും, അർജന്റീന ഫുട്‍ബോൾ ടീം കേരളത്തിൽ കളിക്കും; സ്‌ഥിരീകരിച്ച് കായികമന്ത്രി
തിരുവനന്തപുരം: അർജന്റീന ഫുട്‍ബോൾ ടീം കേരളത്തിൽ കളിക്കുമെന്ന് സ്‌ഥിരീകരിച്ച് കായികമന്ത്രി വി അബ്‍ദുറഹിമാൻ. അടുത്ത വർഷമാണ് മൽസരം നടക്കുക. ഔദ്യോഗിക പ്രഖ്യാപനം അർജന്റീന ഫുട്‍ബോൾ അസോസിയേഷൻ നടത്തും. ഒന്നരമാസത്തിനകം എഎഫ്എ അധികൃതർ എത്തുമെന്നും...
‘ഹമാസ് ഇനി മടങ്ങിവരില്ലെന്ന് മുന്നറിയിപ്പ്’; ഗാസയിൽ അപ്രതീക്ഷിത സന്ദർശനം നടത്തി നെതന്യാഹു
ടെൽ അവീവ്: ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ഗാസയിൽ അപ്രതീക്ഷിത സന്ദർശനം നടത്തി. ഇസ്രയേൽ സൈന്യത്തിന്റെ കരയിലെ പ്രവർത്തനങ്ങളുടെ നേരിട്ടുള്ള വിവരങ്ങൾ അറിയാനാണ് നെതന്യാഹു ഗാസ സന്ദർശിച്ചത്. പ്രതിരോധ മന്ത്രിയും കരസേനാ മേധാവിയും...
പാലക്കാട് വിധിയെഴുതുന്നു; ആദ്യ മണിക്കൂറുകളിൽ മികച്ച പോളിങ്
പാലക്കാട്: വിവാദങ്ങൾക്കും അപ്രതീക്ഷിത ട്വിസ്‌റ്റുകൾക്കും സാക്ഷ്യം വഹിച്ച പാലക്കാടൻ ജനത വിധിയെഴുതുന്നു. മണ്ഡലത്തിലെ 184 ബൂത്തുകളിലും പോളിങ് പുരോഗമിക്കുകയാണ്. ഉപതിരഞ്ഞെടുപ്പിൽ ഇതുവരെ 13.63 ശതമാനം പോളിങ് രേഖപ്പെടുത്തി. ഭൂരിഭാഗം ബൂത്തുകളിലും നീണ്ടനിരയാണുള്ളത്.
മോക് പോളിങ്ങിന്...
‘ഏത് സുപ്രധാനമായ ആക്രമണത്തിനും പ്രതികാരം ആണവായുധം’; നയം പരിഷ്‌കരിച്ച് റഷ്യ
മോസ്‌കോ: ആണവ നയത്തിൽ നിർണായക മാറ്റം വരുത്തി റഷ്യ. യുക്രൈനുമായുള്ള സംഘർഷത്തിനിടെയാണ് ആണവ പരിഷ്‌കാരങ്ങൾക്ക് റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിൻ അംഗീകാരം നൽകിയത്.
യുഎസ് അടക്കമുള്ള രാജ്യങ്ങൾക്ക് വ്യക്‌തമായ സന്ദേശം നൽകുന്ന പുതിയ നയം,...







































