‘തൃശൂർ പൂരത്തിനെതിരെ കേന്ദ്രത്തിന്റെ പരസ്യ വെല്ലുവിളി, നിയന്ത്രണങ്ങളിൽ ചിലത് അംഗീകരിക്കാനാവില്ല’
തൃശൂർ: വെടിക്കെട്ട് നടത്തിപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച വിജ്‌ഞാപനത്തിനെതിരെ വിവാദം പുകയുന്നു. വിജ്‌ഞാപനം തൃശൂർ പൂരത്തിനെതിരായ പരസ്യ വെല്ലുവിളിയാണെന്നും പൂർണമായി പിൻവലിക്കണമെന്നും റവന്യൂ മന്ത്രി കെ രാജൻ വിമർശിച്ചു.
വെടിക്കെട്ട് നടത്താൻ കഴിയാത്തവിധം...
വിമാനങ്ങൾക്ക് ബോംബ് ഭീഷണി; സാമൂഹിക മാദ്ധ്യമങ്ങളുടെ സഹായം തേടി പോലീസ്
ന്യൂഡെൽഹി: വിമാനങ്ങൾക്ക് നേരെ വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ ലഭിക്കുന്നത് വർധിച്ച സാഹചര്യത്തിൽ അന്വേഷണത്തിനായി സാമൂഹിക മാദ്ധ്യമങ്ങളുടെ സഹായം തേടി ഡെൽഹി പോലീസ്. വ്യാജ ബോംബ് ഭീഷണികൾ പോസ്‌റ്റ് ചെയ്‌ത അക്കൗണ്ടുകൾ, അവയുടെ...
‘ചേലക്കരയിലെ സ്‌ഥാനാർഥിയെ പിന്തുണക്കണം, യുഡിഎഫുമായി സഹകരിക്കാൻ സന്നദ്ധമെന്ന് അൻവർ’
പാലക്കാട്: നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫുമായി സഹകരിക്കാൻ സന്നദ്ധത അറിയിച്ച് പിവി അൻവർ എംഎൽഎ. അൻവറിന്റെ പാർട്ടിയുടെ സ്‌ഥാനാർഥികളെ പിൻവലിക്കാൻ യുഡിഎഫ് നേതൃത്വം അഭ്യർഥിച്ചിരുന്നു.
ചേലക്കര മണ്ഡലത്തിൽ തന്റെ പാർട്ടി ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരളയുടെ...
ഡെൽഹിയിൽ സ്‌കൂളിന് സമീപം ബോംബ് സ്‍ഫോടനം; സ്‌ഥലത്ത് വിദഗ്‌ധ പരിശോധന
ന്യൂഡെൽഹി: ഡെൽഹിയിലെ പ്രശാന്ത് വിഹാറിൽ സിആർപിഎഫ് സ്‌കൂളിന് സമീപം ഇന്ന് രാവിലെ നടന്നത് ഉഗ്ര സ്‍ഫോടനമെന്ന് പ്രദേശവാസികൾ. സ്‌കൂളിന്റെ മതിലിന് കേടുപാടുകൾ സംഭവിച്ചെങ്കിലും ആളപായമൊന്നും റിപ്പോർട് ചെയ്‌തിട്ടില്ല. രാവിലെ 7.47നായിരുന്നു സ്‌ഫോടനം.
ഫൊറൻസിക് സംഘവും...
നിവേദ്യ ഉരുളി മോഷണം ക്ഷേത്ര ജീവനക്കാരുടെ അറിവോടെ? പ്രതിയുടെ മൊഴി പുറത്ത്
തിരുവനന്തപുരം: ശ്രീ പത്‌മനാഭ സ്വാമി ക്ഷേത്രത്തിലെ നിവേദ്യ ഉരുളി മോഷണം പോയ സംഭവത്തിൽ പ്രതിയായ ഗണേഷ് ഝായുടെ മൊഴി പുറത്ത്. ഉരുളി മോഷ്‌ടിച്ചതല്ലെന്നും ക്ഷേത്ര ജീവനക്കാരൻ തന്നതാണെന്നുമാണ് പ്രതി പോലീസിനോട് പറഞ്ഞത്.
നിവേദ്യ ഉരുളി...
ഔദ്യോഗിക പരിപാടികൾ ഒഴിവാക്കി കളക്‌ടർ; ദിവ്യയുടെ ഭർത്താവിന്റെ പരാതിയിൽ കേസ്
കണ്ണൂർ: ഔദ്യോഗിക പരിപാടികൾ ഒഴിവാക്കി കണ്ണൂർ ജില്ലാ കളക്‌ടർ അരുൺ കെ വിജയൻ. കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തോടനുബന്ധിച്ചുള്ള വിവാദങ്ങളുടെ പശ്‌ചാത്തലത്തിലാണ് ഔദ്യോഗിക പരിപാടികളിൽ നിന്ന് കളക്‌ടർ മാറിനിൽക്കുന്നത്. മുഖ്യമന്ത്രി...
പിപി ദിവ്യയെ ക്ഷണിച്ചത് താനല്ലെന്ന് ജില്ലാ കളക്‌ടർ; റിപ്പോർട്ടിന് പിന്നാലെ നടപടിക്ക് സാധ്യത
കണ്ണൂർ: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലേക്ക് ജില്ലാ പഞ്ചായത്ത് അധ്യക്ഷ പിപി ദിവ്യയെ ക്ഷണിച്ചത് താനല്ലെന്ന് ജില്ലാ കളക്‌ടർ അരുൺ കെ വിജയന്റെ മൊഴി. എഡിഎമ്മിന്റെ യാത്രയയപ്പ് സമയം...
ശബരിമലയിൽ ഭക്‌തജന തിരക്ക്, സൗകര്യങ്ങൾ കുറവ്; കൂടുതൽ പോലീസിനെ വിന്യസിച്ചു
പത്തനംതിട്ട: ശബരിമലയിൽ ഭക്‌തജന തിരക്ക് തുടരുന്നു. ഇന്ന് 52,634 പേർ വെർച്വൽ ക്യൂ ബുക്ക് ചെയ്‌തിട്ടുണ്ട്. ഇതിന് പുറമെ സ്‌പോട്ട് ബുക്കിങ് വഴിയും തീർഥാടകർ ദർശനത്തിന് എത്തുന്നുണ്ട്. ഇന്നലെ രാത്രി 11ന് പമ്പയിൽ...







































