പത്തനംതിട്ട: ശബരിമലയിൽ ഭക്തജന തിരക്ക് തുടരുന്നു. ഇന്ന് 52,634 പേർ വെർച്വൽ ക്യൂ ബുക്ക് ചെയ്തിട്ടുണ്ട്. ഇതിന് പുറമെ സ്പോട്ട് ബുക്കിങ് വഴിയും തീർഥാടകർ ദർശനത്തിന് എത്തുന്നുണ്ട്. ഇന്നലെ രാത്രി 11ന് പമ്പയിൽ നിന്ന് മല കയറിയ തീർഥാടകർക്ക് രാവിലെ 8.30 ആയിട്ടും സന്നിധാനത്ത് എത്താൻ കഴിയാത്ത അവസ്ഥയായിരുന്നു.
അടുത്ത മാസം മണ്ഡല മകരവിളക്ക് തീർഥാടനം തുടങ്ങുകയാണ്. വലിയ തിരക്കിന് മുൻപ് ദർശനം നടത്താൻ തീർഥാടകർ വൻതോതിൽ എത്തിയതാണ് തിരക്ക് കൂടാൻ കാരണം. വലിയ തിരക്കിന് അനുസരിച്ചുള്ള ക്രമീകരണങ്ങൾ ഒന്നും സന്നിധാനത്ത് ഏർപ്പെടുത്തിയിട്ടില്ലെന്നാണ് ആക്ഷേപം. കുടിവെള്ളം കിട്ടാനും പ്രാഥമിക ആവശ്യത്തിനുമാണ് തീർഥാടകർ ഏറെ ബുദ്ധിമുട്ടുന്നത്.
അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ താമസ സൗകര്യം പരിമിതമാണെന്നാണ് ആക്ഷേപം. മഴ പെയ്യുന്നതിനാൽ താഴെ തിരുമുറ്റത്ത് വിരിവെച്ച് വിശ്രമിക്കാനും കഴിയാതെ അയ്യപ്പൻമാർ ബുദ്ധിമുട്ടുകയാണ്. നിയന്ത്രണത്തിന് 150 പോലീസിനെ കൂടുതലായി വിന്യസിച്ചിട്ടുണ്ട്. 40 മുൻ മേൽശാന്തിമാർ സഹകാർമികരായി രാവിലെ ലക്ഷാർച്ചന തുടങ്ങി.
Most Read| ലോക്സഭാ, നിയമസഭാ ഉപതിരഞ്ഞെടുപ്പ്; സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി