അരീക്കര സുബ്രഹ്‌മണ്യൻ ശങ്കരൻ നമ്പൂതിരി ശബരിമല മേൽശാന്തി

പൂഴിക്കോട് ദാമോദരൻ നമ്പൂതിരിയെ മാളികപ്പുറം മേൽശാന്തിയായും തിരഞ്ഞെടുത്തു.

By Senior Reporter, Malabar News
areekkara subramanian sankaran namboothiri
അരീക്കര സുബ്രഹ്‌മണ്യൻ ശങ്കരൻ നമ്പൂതിരി

പന്തളം: ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്‌മണ്യൻ ശങ്കരൻ നമ്പൂതിരിയെ തിരഞ്ഞെടുത്തു. തിരുവനന്തപുരം പുളിമൂട് സ്വദേശിയാണ്. കഴിഞ്ഞ അഞ്ചുവർഷമായി പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലെ മേൽശാന്തിയാണ്.

പൂഴിക്കോട് ദാമോദരൻ നമ്പൂതിരിയെ മാളികപ്പുറം മേൽശാന്തിയായും തിരഞ്ഞെടുത്തു. കോഴിക്കോട് വടകര മണിയൂർ സ്വദേശിയായ എ. സമോദരൻ നമ്പൂതിരി പയ്യോളി ക്ഷേത്രത്തിലെ മേൽശാന്തിയാണ്. വലിയ പ്രതീക്ഷ ഉണ്ടായിരുന്നുവെന്നും സന്തോഷമുണ്ടെന്നും സുബ്രഹ്‌മണ്യൻ ശങ്കരൻ നമ്പൂതിരി പറഞ്ഞു.

ഉഷ പൂജയ്‌ക്ക് ശേഷം നടന്ന നറുക്കെടുപ്പിലൂടെയാണ് മേൽശാന്തിയെ തിരഞ്ഞെടുത്തത്. ശബരിമല സ്‌പെഷ്യൽ കമ്മീഷണർ ആർ ജയകൃഷ്‌ണൻ, ദേവസ്വം കമ്മീഷണർ ബി സുനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നറുക്കെടുപ്പ്.

അതേസമയം, തുലാമാസ പൂജകൾക്കായി ഇന്നലെയാണ് ശബരിമല നട തുറന്നത്. പതിറ്റാണ്ടുകൾക്ക് ശേഷം മഹാനവമി, വിജയദശമി ദിനങ്ങളിൽ ശബരിമല നട തുറക്കുന്നുവെന്ന പ്രത്യേകതയും ഇത്തവണത്തെ തുലാമാസ പൂജകൾക്കുണ്ട്. ഒക്‌ടോബർ 22ന് രാത്രി പത്തിന് നടയടക്കും. തുടർന്ന് അടുത്തമാസം 17ന് മണ്ഡലകാലം ആരംഭിക്കും.

Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE