Wed, Feb 25, 2026
30 C
Dubai

ഹമാസ് തലവൻ യഹ്യ സിൻവർ കൊല്ലപ്പെട്ടതായി സൂചന; പരിശോധിക്കുകയാണെന്ന് ഇസ്രയേൽ

ജറുസലേം: പലസ്‌തീൻ സംഘടനയായ ഹമാസിന്റെ തലവൻ യഹ്യ സിൻവർ കൊല്ലപ്പെട്ടതായി സൂചന. ഗാസയിൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട മൂന്നുപേരിൽ ഒരാൾ യഹ്യ സിൻവറാണോ എന്നാണ് ഉയരുന്ന സംശയം. ദേശീയ മാദ്ധ്യമങ്ങൾ ഉൾപ്പടെ യഹ്യ...

കെഎസ്ആർടിസി ബസ് 11 കെവി ലൈനിൽ ഇടിച്ചു അപകടം; അഞ്ചുപേർക്ക് പരിക്ക്

കോഴിക്കോട്: എരഞ്ഞിക്കലിൽ നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് 11 കെവി ലൈനിൽ ഇടിച്ച് അപകടം. അഞ്ചുപേർക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല. ഇന്ന് രാവിലെ ഏഴുമണിയോടെ എരഞ്ഞിക്കൽ കെഎസ്ഇബിക്ക് സമീപമാണ് അപകടമുണ്ടായത്. തൊട്ടിൽപ്പാലത്ത് നിന്ന്...

തൃശൂർ പൂരം കലക്കൽ; ഗൂഢാലോചന അന്വേഷിക്കാൻ പ്രത്യേകസംഘം രൂപീകരിച്ചു

തിരുവനന്തപുരം: തൃശൂർ പൂരം കലക്കൽ സംബന്ധിച്ച ഗൂഢാലോചനയെ കുറിച്ചുള്ള അന്വേഷണത്തിന് പ്രത്യേകസംഘം രൂപീകരിച്ചു. ക്രൈം ബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷിന്റെ കീഴിലാണ് സംഘം പ്രവർത്തിക്കുക. ഡിഐജി തോംസൺ ജോസ്, കൊല്ലം റൂറൽ എസ്‌പി സാബു...

പി സരിൻ സിപിഎം സ്വതന്ത്ര സ്‌ഥാനാർഥി; ഔദ്യോഗിക പ്രഖ്യാപനം നാളെ?

പാലക്കാട്: പി സരിൻ പാലക്കാട് സിപിഎം സ്വതന്ത്ര സ്‌ഥാനാർഥിയായി മൽസരിക്കും. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നാളെ ഉണ്ടായേക്കും. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിലിനെ യുഡിഎഫ് സ്‌ഥാനാർഥിയാക്കിയതിൽ പരസ്യമായി അതൃപ്‌തി പ്രകടിപ്പിച്ച സരിൻ,...

റിസർവേഷൻ നയം പരിഷ്‌കരിച്ച് റെയിൽവേ; ഇനി രണ്ടുമാസം മുൻപ് മാത്രം ബുക്കിങ്

ന്യൂഡെൽഹി: ട്രെയിൻ ടിക്കറ്റ് ബുക്കിങ് നയത്തിൽ മാറ്റം വരുത്തി ഇന്ത്യൻ റെയിൽവേ. നേരത്തെ 120 ദിവസം മുൻപ് റിസർവ് ചെയ്യാമായിരുന്നത് ഇനിമുതൽ 60 ദിവസം മുൻപ് മാത്രമാക്കി. നവംബർ ഒന്ന് മുതൽ മാറ്റം...

എഡിഎം നവീൻ ബാബുവിന്റെ മരണം; പിപി ദിവ്യക്കെതിരെ കേസെടുത്ത് പോലീസ്

കണ്ണൂർ: കണ്ണൂർ എഡിഎം നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പിപി ദിവ്യക്കെതിരെ കേസെടുത്തു. ആത്‍മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് കേസെടുത്തത്. പത്ത് വർഷംവരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയത്....

സംഘടനാ വിരുദ്ധ പ്രവർത്തനം; പി സരിനെ പുറത്താക്കി കോൺഗ്രസ്

തിരുവനന്തപുരം: പാർട്ടിവിരുദ്ധ പ്രവർത്തനത്തിന് പി സരിനെ പുറത്താക്കി കോൺഗ്രസ്. ഗുരുതരമായ സംഘടനാവിരുദ്ധ പ്രവർത്തനവും അച്ചടക്ക ലംഘനവും നടത്തിയ പി സരിനെ കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ...

നിജ്‌ജാർ വധം; ഇന്ത്യക്കെതിരെ ശക്‌തമായ തെളിവുകളില്ല- നിലപാട് മയപ്പെടുത്തി ട്രൂഡോ

ഒട്ടാവ: നയതന്ത്ര ബന്ധം കൂടുതൽ വഷളായിരിക്കെ, ഇന്ത്യക്കെതിരായ നിലപാട് മയപ്പെടുത്തി കനേഡിയൻ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോ. ഖലിസ്‌ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്‌ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് വ്യക്‌തമാക്കുന്ന ശക്‌തമായ തെളിവുകൾ...
- Advertisement -