ന്യൂഡെൽഹി: ട്രെയിൻ ടിക്കറ്റ് ബുക്കിങ് നയത്തിൽ മാറ്റം വരുത്തി ഇന്ത്യൻ റെയിൽവേ. നേരത്തെ 120 ദിവസം മുൻപ് റിസർവ് ചെയ്യാമായിരുന്നത് ഇനിമുതൽ 60 ദിവസം മുൻപ് മാത്രമാക്കി. നവംബർ ഒന്ന് മുതൽ മാറ്റം നിലവിൽ വരും. നവംബർ ഒന്നിന് മുൻപ് ടിക്കറ്റുകൾ ബുക്ക് ചെയ്‌തിട്ടുണ്ടെങ്കിൽ പുതിയ നിയമം ബാധകമാകില്ല.
പെട്ടെന്ന് യാത്രകൾ തീരുമാനിക്കുന്നവരെ കൂടി കണക്കിലെടുത്താണ് തീരുമാനമെന്നും പരമാവധി സൗകര്യപ്രദമായ യാത്രാനുഭവം നൽകലാണ് ലക്ഷ്യമെന്നും റെയിൽവേ അറിയിച്ചു. വിദേശ വിനോദസഞ്ചാരികൾക്ക് യാത്രാ തീയതിക്ക് 365 ദിവസം മുൻപ് ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന്റെ ആനുകൂല്യം തുടരും.
പകൽ സമയത്തോടുന്ന താജ് എക്‌സ്‌പ്രസ്, ഗോംതി എക്‌സ്‌പ്രസ് തുടങ്ങിയ ട്രെയിനുകളുടെ കാര്യത്തിലും പഴയ നയം തന്നെയാകും. പ്രവർത്തനങ്ങൾ സുഗമമാക്കാൻ നിർമിതബുദ്ധി (എഐ) സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുമെന്നും റെയിൽവേ വ്യക്‌തമാക്കി.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!