രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്‌തം; മുകേഷ് തലസ്‌ഥാനം വിട്ടു- സംസ്‌ഥാന സെക്രട്ടറിയേറ്റ് ഇന്ന്
തിരുവനന്തപുരം: നടിയുടെ ലൈംഗികപീഡന പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതോടെ നടനും എംഎൽഎയുമായ മുകേഷ് രാജിവെക്കണമെന്ന ആവശ്യം ശക്‌തം. മഹിളാ കോൺഗ്രസ് ഇന്ന് കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആനന്ദവല്ലീശ്വരത്തെ എംഎൽഎ ഓഫീസിലേക്ക്...
ഷൂട്ടിങ് ലൊക്കേഷനിൽ വെച്ച് ലൈംഗികാതിക്രമം; ജയസൂര്യക്ക് എതിരെ വീണ്ടും കേസ്
തിരുവനന്തപുരം: നടൻ ജയസൂര്യക്കെതിരെ ലൈംഗികാതിക്രമത്തിന് വീണ്ടും കേസ്. തൊടുപുഴയിലെ ഷൂട്ടിങ് ലൊക്കേഷനിൽ വെച്ച് ജയസൂര്യ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്. തിരുവനന്തപുരത്തെ നടിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. കരമന പോലീസ് രജിസ്‌റ്റർ...
ഇന്ന് അതിശക്‌തമായ മഴ; നാല് ജില്ലകളിൽ ഓറഞ്ച് അലർട്- വയനാട്ടിൽ പ്രത്യേക ജാഗ്രത
തിരുവനന്തപുരം: സംസ്‌ഥാനത്ത് അതിശക്‌തമായ മഴ തുടരുന്നു. ഇന്ന് 11 ജില്ലകളിലാണ് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ,...
കോഴിക്കോട് കുറ്റ്യാടിയിൽ മിന്നൽ ചുഴലി; മൂന്ന് വീടുകൾ തകർന്നു
കോഴിക്കോട്: കുറ്റ്യാടിയിൽ മിന്നൽ ചുഴലി. കുറ്റ്യാടി കായക്കൊടിയിലാണ് ഇന്ന് വൈകുന്നേരം മിന്നൽ ചുഴലി വീശിയത്. കായക്കൊടി പഞ്ചായത്തിലെ പട്ടർകുളങ്ങര, നാവോട്ട്കുന്ന് ഭാഗങ്ങളിലാണ് അതിശക്‌തമായ കാറ്റ് വീശിയത്. നാവോട്ട്കുന്നിൽ മൂന്ന് വീടുകൾ തകർന്നു. രണ്ടു...
വയനാട് പുനരധിവാസം; 1000 ചതുരശ്ര അടിയിൽ ഒറ്റനില വീട്, പരമാവധി പേർക്ക് തൊഴിൽ
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലിൽ സർവ്വതും നഷ്‌ടപ്പെട്ടവർക്കായി മികച്ച പുനരധിവാസ പദ്ധതി നടപ്പാക്കാൻ മുഖ്യമന്ത്രി വിളിച്ച സർവകക്ഷി യോഗത്തിൽ തീരുമാനം. പുനരധിവാസത്തിന്റെ ഭാഗമായി 1000 ചതുരശ്ര അടിയിൽ ഒറ്റനില വീടാണ് നിർമിച്ച് നൽകാൻ സർക്കാർ...
ഹുറൂൺ സമ്പന്ന പട്ടിക; മലയാളികളിൽ എംഎ യൂസഫലി വീണ്ടും ഒന്നാമത്
ന്യൂഡെൽഹി: ഹുറൂൺ മാഗസിൻ പുറത്തുവിട്ട 2024ലെ ഏറ്റവും സമ്പന്നരായ ഇന്ത്യക്കാരുടെ പട്ടികയിൽ മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി വീണ്ടും ഒന്നാമത്. 55,000 കോടി രൂപയുടെ ആസ്‌തിയുമായി 40ആം സ്‌ഥാനത്താണ് ഇത്തവണ...
കുരുക്ക് മുറുകുന്നു; നടി പറഞ്ഞ കാലയളവിൽ സിദ്ദിഖ് ഹോട്ടലിൽ- നിർണായക തെളിവ്
തിരുവനന്തപുരം: നടൻ സിദ്ദിഖിനെതിരായ പീഡന പരാതിയിൽ തെളിവുകൾ ശേഖരിച്ച് പോലീസ്. നടിയുടെ പരാതിയിൽ പറഞ്ഞ കാലയളവിൽ സിദ്ദിഖ് തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലിൽ താമസിച്ചിരുന്നു എന്നത് സംബന്ധിച്ച തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. 2016...
വിലങ്ങാട് ഉരുൾപൊട്ടൽ; ദുരിതബാധിതർക്ക് 10,000 രൂപ അടിയന്തിര ധനസഹായം
കോഴിക്കോട്: ജില്ലയിലെ വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തം അനുഭവിക്കുന്നവർക്ക് 10,000 രൂപ അടിയന്തിര ധനസഹായം പ്രഖ്യാപിച്ച് സർക്കാർ. ദുരന്തബാധിത മേഖലയായി പ്രഖ്യാപിക്കുന്ന നാല് വാർഡുകളിൽ ഉള്ളവർക്കാണ് 10,000 രൂപ വീതം നൽകുക. തൊഴിലാശ്വാസ സഹായമായി...







































