റീഫണ്ടായി നൽകിയത് 610 കോടി; ഇൻഡിഗോ സർവീസുകൾ സാധാരണ നിലയിലേക്ക്
ന്യൂഡെൽഹി: ഒരാഴ്‌ചയോളം നീണ്ട പ്രതിസന്ധികൾക്ക് ശേഷം ഇൻഡിഗോ വിമാന സർവീസുകൾ സാധാരണ നിലയിലേക്ക്. വിമാന സർവീസുകളിൽ ഭൂരിഭാഗവും പുനഃസ്‌ഥാപിച്ചതായി ഇൻഡിഗോ അറിയിച്ചു. യാത്ര മുടങ്ങിയവർക്ക് ടിക്കറ്റ് റീഫണ്ടായി ഇതുവരെ മടക്കി നൽകിയത് 610...
ആവേശം അലതല്ലി കലാശക്കൊട്ട്; ആദ്യഘട്ടത്തിലെ പരസ്യപ്രചാരണം അവസാനിച്ചു
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണത്തിന് പരിസമാപ്‌തി. റോഡ് ഷോകളും റാലിയുമായി സ്‌ഥാനാർഥികളും പ്രവർത്തകരും നഗരങ്ങൾ കീഴടക്കി. ആവേശം നിറഞ്ഞ കലാശക്കൊട്ടിന് നാടും നഗരവും സാക്ഷികളായി....
രാഹുലിനെ കണ്ടെത്താൻ പുതിയ അന്വേഷണ സംഘം; ജി. പൂങ്കുഴലിക്ക് ചുമതല
തിരുവനന്തപുരം: ബലാൽസംഗ കേസിൽ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ കണ്ടെത്താൻ പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ച് ക്രൈം ബ്രാഞ്ച്. ആദ്യ സംഘത്തിൽ നിന്ന് രാഹുലിന് വിവരങ്ങൾ ചോരുന്നുവെന്ന നിഗമനത്തിന്റെ അടിസ്‌ഥാനത്തിലാണ് പുതിയ സംഘത്തെ...
‘വീഴ്‌ച സംഭവിച്ചെന്ന് ഇൻഡിഗോ’; വീണ്ടും നോട്ടീസ്, ഇന്ന് രാത്രിക്കകം മറുപടി നൽകണം
ന്യൂഡെൽഹി: വീഴ്‌ച സംഭവിച്ചത് ഇൻഡിഗോയുടെ ഭാഗത്തുനിന്നാണെന്ന് വ്യക്‌തമാക്കി ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്‌സ്. വ്യോമയാന മന്ത്രാലയവുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ് സിഇഒ ഇക്കാര്യം തുറന്നുസമ്മതിച്ചത്. ശനിയാഴ്‌ച വൈകുന്നേരം ഡെൽഹിയിൽ വെച്ചാണ് വ്യോമയാന മന്ത്രിയും ഡിജിസിഎ...
അജ്‌ഞാതസംഘം തട്ടികൊണ്ടുപോയ വ്യവസായിയെ പരിക്കേറ്റ നിലയിൽ കണ്ടെത്തി
മലപ്പുറം: തിരുമിറ്റക്കോട്ട് നിന്ന് അജ്‌ഞാതസംഘം തോക്ക് ചൂണ്ടി തട്ടികൊണ്ടുപോയ വ്യവസായി കാളികാവ് പൂങ്ങോട് സ്വദേശി വലിയപീടിയേക്കൽ മുഹമ്മദാലിയെ പരിക്കേറ്റ നിലയിൽ കണ്ടെത്തി. കോതകുറിശ്ശിയിൽ നിന്നാണ് പോലീസ് ഇദ്ദേഹത്തെ കണ്ടെത്തിയത്. ഇയാളെ സംഘം ഒരു...
‘പുരാവസ്‌തുക്കൾ കടത്താൻ രാജ്യാന്തര കൊള്ളസംഘം, ഉന്നതർക്ക് അടുത്തബന്ധം’
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ കാണാപ്പുറത്തുള്ള അന്താരാഷ്‌ട്ര ബന്ധങ്ങളെ കുറിച്ച് കൂടി അന്വേഷിക്കണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. പുരാവസ്‌തുക്കൾ കടത്തി അന്താരാഷ്‌ട്ര കരിഞ്ചന്തയിൽ ശതകോടികൾക്ക് വിറ്റഴിക്കുന്ന കള്ളക്കടത്ത് സംഘങ്ങൾക്ക് ശബരിമല...
തിരഞ്ഞെടുപ്പ് ചൂടിലേക്ക് തെക്കൻ ജില്ലകൾ; പരസ്യപ്രചാരണം ഇന്ന് സമാപിക്കും
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏഴ് ജില്ലകളിലെ പരസ്യപ്രചാരണം ഇന്ന് വൈകീട്ട് ആറിന് സമാപിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ചൊവ്വാഴ്‌ചയാണ് വോട്ടെടുപ്പ്. 36,630...
കടുത്ത നടപടിക്ക് കേന്ദ്രം; ഇൻഡിഗോ സിഇഒയെ പുറത്താക്കും? പിഴ ചുമത്താനും നീക്കം
ന്യൂഡെൽഹി: വിമാന സർവീസുകൾ റദ്ദാക്കിയതിനെ തുടർന്ന് യാത്രക്കാർ വലഞ്ഞ സംഭവത്തിൽ ഇൻഡിഗോ എയർലൈൻസിനെതിരെ കടുത്ത നടപടി സ്വീകരിക്കാൻ കേന്ദ്ര സർക്കാർ. ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്‌സിനെ പുറത്താക്കുന്നത് കേന്ദ്രം പരിഗണിക്കുകയാണെന്നാണ് വിവരം. ഇൻഡിഗോയ്‌ക്ക്...







































