തിരച്ചിൽ മേഖലയിൽ നിന്ന് പണം കണ്ടെത്തി; പ്‌ളാസ്‌റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ
വയനാട്: മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തിരച്ചിൽ നടത്തുന്നതിനിടെ പണം കണ്ടെത്തി. വെള്ളാർമല സ്‌കൂളിന് പിന്നിൽ നടത്തിയ തിരച്ചിലിലാണ് നാലുലക്ഷം രൂപ ഫയർഫോഴ്‌സ് കണ്ടെത്തിയത്. അഞ്ഞൂറ് രൂപയുടെ ഏഴും നൂറുരൂപയുടെ അഞ്ചും കെട്ടുകളാണ്...
സംസ്‌ഥാനം അതീവ ദുഃഖത്തിൽ, അതിജീവിക്കണമെന്ന് മുഖ്യമന്ത്രി; പതാക ഉയർത്തി
തിരുവനന്തപുരം: രാജ്യത്തിന്റെ 78ആം സ്വാതന്ത്രദിനം ആഘോഷിച്ചു കേരളം. തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പതാക ഉയർത്തി. പരേഡിന് മുഖ്യമന്ത്രി സല്യൂട്ട് സ്വീകരിച്ചു. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ സംസ്‌ഥാനം അതീവ...
ഗാസ വെടിനിർത്തൽ ചർച്ച ഇന്ന് ഖത്തറിൽ; വിട്ടുനിൽകുമെന്ന് ഹമാസ്
കയ്‌റോ: ഗാസ വെടിനിർത്തൽ ചർച്ചകളിൽ നിന്ന് വിട്ടുനിൽക്കുമെന്ന് ഹമാസ്. ഖത്തറിൽ ഇന്ന് നടക്കാനിരുന്ന ചർച്ചകളിൽ നിന്ന് വിട്ടുനിൽക്കുമെന്നാണ് ഹമാസ് അറിയിച്ചിരിക്കുന്നത്. എന്നാൽ, മധ്യസ്‌ഥരുമായി ഹമാസ് പിന്നീട് കൂടിക്കാഴ്‌ച നടത്തിയേക്കുമെന്ന് അധികൃതർ അറിയിച്ചു.
അതേസമയം, ചർച്ചകൾ...
78ആം സ്വാതന്ത്ര ദിനാഘോഷ നിറവിൽ രാജ്യം; പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തി
ന്യൂഡെൽഹി: 78ആം സ്വാതന്ത്രദിനാഘോഷ നിറവിൽ രാജ്യം. പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി. രാവിലെ ഏഴ് മണിയോടെ രാജ്‌ഘട്ടിലെത്തി ഗാന്ധി സ്‌മൃതിയിൽ പുഷ്‌പ്പാർച്ചന നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്. തുടർന്ന് രാജ്യത്തെ...
78ആം സ്വാതന്ത്രദിനം ആഘോഷിക്കാൻ രാജ്യം; കനത്ത സുരക്ഷയിൽ ഡെൽഹി
ന്യൂഡെൽഹി: രാജ്യത്തിന്റെ 78ആം സ്വാതന്ത്രദിനം നാളെ. പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തി രാജ്യത്തെ അഭിസംബോധന ചെയ്യും. 'വികസിത ഭാരതം @ 2047' എന്നതാണ് ഈ വർഷത്തെ സ്വാതന്ത്രദിന പ്രമേയം. 6000 പേർ...
വയനാട് ഉരുൾപൊട്ടൽ; മരണപ്പെട്ടവരുടെ രജിസ്ട്രേഷൻ മേപ്പാടി പഞ്ചായത്തിൽ മാത്രം
വയനാട്: മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിൽ മരണപ്പെട്ടവരുടെ രജിസ്ട്രേഷൻ മേപ്പാടി ഗ്രാമപഞ്ചായത്തിൽ മാത്രമാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് ചീഫ് രജിസ്‌ട്രാർ അറിയിച്ചു. ദുരന്ത സ്‌ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചിട്ടുണ്ടാകാം എന്ന നിഗമനത്തിലാണിത്.
മൃതദേഹങ്ങൾ മറ്റു...
സംസ്‌ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; ഉപയോഗം കുറക്കണമെന്ന് കെഎസ്ഇബി
തിരുവനന്തപുരം: സംസ്‌ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. വൈകിട്ട് ഏഴ് മണിമുതൽ രാത്രി 11 വരെ നിയന്ത്രണം ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് കെഎസ്ഇബിയുടെ അറിയിപ്പ്. ഈ സമയങ്ങളിൽ വൈദ്യുതി ഉപയോഗം പരമാവധി കുറയ്‌ക്കണമെന്നും കെഎസ്ഇബി ആവശ്യപ്പെട്ടു.
സംസ്‌ഥാനത്തെ...
വിലങ്ങാട് ഉരുൾപൊട്ടൽ; കെഎസ്ഇബിക്ക് 7.87 കോടി രൂപയുടെ നഷ്‌ടം
കോഴിക്കോട്: വിലങ്ങാട് ഉരുൾപൊട്ടലിൽ കെഎസ്ഇബിക്ക് 7.87 കോടി രൂപയുടെ നഷ്‌ടം. വിലങ്ങാട് ചെറുകിട ജലവൈദ്യുത പദ്ധതിയടക്കം ആറ് വൈദ്യുത പദ്ധതികൾക്കും നാശനഷ്‌ടമുണ്ടായി. വൈദ്യുതി ഉൽപ്പാദനക്കുറവിൽ മാത്രം രണ്ടേമുക്കാൽ കോടി രൂപയുടെ നഷ്‌ടമാണ് വന്നത്.
വിലങ്ങാട്...









































