പ്രാർഥനകൾ വിഫലം; സുഹാന്റെ മൃതദേഹം കുളത്തിൽ നിന്ന് കണ്ടെത്തി
പാലക്കാട്: ചിറ്റൂരിൽ കാണാതായ ആറുവയസുകാരൻ സുഹാന്റെ മൃതദേഹം കണ്ടെത്തി. വീടിന് സമീപമുള്ള കുളത്തിൽ നിന്ന് ഇന്ന് രാവിലെ 8.30ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. 21 മണിക്കൂറോളം പോലീസും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
ചിറ്റൂർ...
‘കർണാടകയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുത്’; പിണറായി വിജയനോട് ശിവകുമാർ
ബെംഗളൂരു: കർണാടകയിലെ ബെംഗളൂരുവിൽ നടന്ന കുടിയൊഴിക്കൽ നടപടിയെച്ചൊല്ലി (ബുൾഡോസർ നടപടി) കേരള മുഖ്യമന്ത്രി പിണറായി വിജയനും കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും തമ്മിൽ വാക്‌പോര് മുറുകുന്നു. കർണാടകയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്ന് മുഖ്യമന്ത്രി...
പുഷ്‌പ 2 തിയേറ്റർ ദുരന്തം; അല്ലു അർജുൻ അടക്കം 23 പ്രതികൾ, കുറ്റപത്രം സമർപ്പിച്ചു
ഹൈദരാബാദ്: പുഷ്‌പ 2 സിനിമയുടെ പ്രദർശനത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തിൽ തെലുങ്ക് നടൻ അല്ലു അർജുൻ അടക്കം 23 പേരെ പ്രതിചേർത്ത് പോലീസ് കുറ്റപത്രം സമർപ്പിച്ചു. അല്ലു അർജുനെ...
എസ്‌ഐആർ; അർഹരായവരെ ഉൾപ്പെടുത്താം, ഹെൽപ് ഡെസ്‌ക്കുകൾ തുടങ്ങും
തിരുവനന്തപുരം: എസ്‌ഐആർ കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയവരിൽ അർഹരായവരെ ഉൾപ്പെടുത്താൻ ഹെൽപ് ഡെസ്‌ക്കുകൾ തുടങ്ങാൻ സംസ്‌ഥാന സർക്കാർ ഉത്തരവ്. വില്ലേജ് ഓഫീസുകൾ കേന്ദ്രീകരിച്ച് രണ്ട് ഉദ്യോഗസ്‌ഥർക്ക് ചുമതല നൽകി ഹെൽപ് ഡെസ്‌ക്കുകൾ...
ചിറ്റൂരിൽ നാലുവയസുകാരനെ കാണാതായി; തിരച്ചിൽ
പാലക്കാട്: ചിറ്റൂരിൽ നാലുവയസുകാരനെ കാണാതായി. ചിറ്റൂർ അമ്പാട്ടുപ്പാളയം എരുമങ്കോട് സ്വദേശി മുഹമ്മദ് അനസ്- തൗഹിയ ദമ്പതികളുടെ മകൻ സുഹാനെയാണ് കാണാതായത് ഇന്ന് ഉച്ചയ്‌ക്ക് 12 മണിയോടെയാണ് സംഭവം. വീടിന് പുറത്ത് നിൽക്കുകയായിരുന്ന സുഹാനെ...
നാടകീയ രംഗങ്ങളുമായി അധ്യക്ഷ തിരഞ്ഞെടുപ്പ്; മൂടാടിയിൽ വേട്ടെടുപ്പിനിടെ തർക്കം
തൃശൂർ: തദ്ദേശ സ്‌ഥാപനങ്ങളിലേക്കുള്ള പ്രസിഡണ്ട് തിരഞ്ഞെടുപ്പ് പുരോഗമിക്കവെ പലയിടത്തും നാടകീയ സംഭവങ്ങൾ. തൃശൂർ ജില്ലയിലെ മറ്റത്തൂരിൽ പ്രസിഡണ്ട് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി എട്ട് കോൺഗ്രസ് അംഗങ്ങൾ കൂട്ടമായി പാർട്ടിയിൽ നിന്ന് രാജി പ്രഖ്യാപിച്ചു.
രാജിവയ്‌ക്കുന്നു എന്ന്...
തൊഴിലുറപ്പ് പദ്ധതി പരിഷ്‌കരണം; കോൺഗ്രസ് രാജ്യവ്യാപക പ്രക്ഷോഭത്തിലേക്ക്
ന്യൂഡെൽഹി: തൊഴിലുറപ്പ് പദ്ധതിയിൽ വരുത്തിയ മാറ്റങ്ങൾക്കെതിരെ കോൺഗ്രസ് രാജ്യവ്യാപക പ്രക്ഷോഭത്തിലേക്ക്. ജനുവരി അഞ്ചുമുതൽ തൊഴിലുറപ്പ് രക്ഷാ പ്രചാരണം നടത്തുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞു. മഹാത്‌മാ ഗാന്ധിയുടെ പേരും പഴയ നിയമവും...
കളിക്കുന്നതിനിടെ കിണറ്റിൽ വീണു; ഒന്നര വയസുകാരന് ദാരുണാന്ത്യം
കാസർഗോഡ്: കളിക്കുന്നതിനിടെ ഒന്നര വയസുകാരൻ വീട്ടുമുറ്റത്തെ കിണറ്റിൽ വീണ് മരിച്ചു. എരിയാലിലെ ഇക്‌ബാലിന്റെയും നുസൈബയുടെയും മകൻ മുഹമ്മദ് സാലിഹ് ആണ് മരിച്ചത്. കളിക്കുന്നതിനിടെ കാൽവഴുതി കിണറ്റിൽ വീഴുകയായിരുന്നുവെന്നാണ് വിവരം. രാവിലെ 10.15നാണ് സംഭവം....







































