ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്; കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും പരക്കെ മഴയ്‌ക്ക് സാധ്യത. ചിലയിടങ്ങളിൽ കനത്ത മഴയ്‌ക്കുള്ള സാധ്യതയും പ്രവചിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. കേരളാ തീരത്ത് ഉയർന്ന...
കുറുവാ ദ്വീപ്; എല്ലാ നിർമാണ പ്രവർത്തനങ്ങളും നിർത്തിവെക്കാൻ ഹൈക്കോടതി ഉത്തരവ്
കൊച്ചി: വയനാട് കുറുവാ ദ്വീപിലെ എല്ലാ നിർമാണ പ്രവർത്തനങ്ങളും നിർത്തിവെക്കാൻ ഹൈക്കോടതി ഉത്തരവ്. വിനോദസഞ്ചാരം മുൻനിർത്തി രണ്ടുകോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങളാണ് ഇവിടെ നടക്കുന്നത്. എങ്ങനെയാണ് ഇത്തരമൊരു നിർമാണത്തിന് അനുമതി നൽകിയതെന്ന് കോടതി...
മാനനഷ്‌ടക്കേസ്; മേധാ പട്‌കറിന് അഞ്ചുമാസം തടവുശിക്ഷ- പത്ത് ലക്ഷം രൂപ പിഴയും
ന്യൂഡെൽഹി: മാനനഷ്‌ടക്കേസിൽ സാമൂഹിക പ്രവർത്തക മേധാ പട്‌കറിന് അഞ്ചുമാസം തടവുശിക്ഷ. ഡെൽഹി ലഫ്. ഗവർണർ വിനയ് കുമാർ സക്‌സേന നൽകിയ പരാതിയിലാണ് കേസ്. സക്‌സേനയ്‌ക്ക് പത്ത് ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകണമെന്നും ഡെൽഹി...
വെള്ളച്ചാട്ടത്തിലെ അപകടം; ഒമ്പത് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി- മരണസഖ്യ നാലായി
മുംബൈ: മഹാരാഷ്‌ട്രയിലെ ലോണാവാലയിൽ വെള്ളച്ചാട്ടത്തിൽ ഉണ്ടായ അപ്രതീക്ഷിത മലവെള്ളപ്പാച്ചിലിൽപ്പെട്ട് കാണാതായവരിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഒമ്പത് വയസുകാരിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇതോടെ മരണസംഖ്യ നാലായി. അപകടത്തിൽപ്പെട്ട് കണാതായ നാല് വയസുകാരിക്കായുള്ള തിരച്ചിൽ...
ബഹ്‌റൈനിൽ ഉച്ചവിശ്രമ നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ
മനാമ: ബഹ്‌റൈനിൽ ഉച്ചവിശ്രമ നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ. ചൂട് കൂടുന്ന സാഹചര്യത്തിൽ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനാണ് തീരുമാനം. ഉച്ചമുതൽ വൈകിട്ട് നാലുമണിവരെയാണ് പുറം ജോലികൾക്ക് വിലക്ക് ഏർപ്പെടുത്തുക.
സൂര്യപ്രകാശം നേരിട്ട് പതിക്കുന്ന രീതിയിൽ...
മലപ്പുറത്ത് ആറായിരത്തിനടുത്ത് ആളുകളിൽ മഞ്ഞപ്പിത്തം; അതീവ ജാഗ്രത
മലപ്പുറം: ജില്ലയിൽ ആറായിരത്തിനടുത്ത് ആളുകളിലേക്ക് മഞ്ഞപ്പിത്ത വ്യാപനം ഉണ്ടായിട്ടുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. വള്ളിക്കുന്നിലും അത്താണിക്കലിലും ആണ് രോഗവ്യാപനം ഉണ്ടായിട്ടുള്ളത്. ജില്ലയിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
നേരത്തെ പോത്തുകല്ലിൽ വ്യാപനം ഉണ്ടായപ്പോൾ...
‘കാർത്തുമ്പി’ കുടകൾ; അട്ടപ്പാടിയുടെ അതിജീവനം, ഒടുവിൽ മോദിയുടെ പ്രശംസയും
അട്ടപ്പാടിയിലെ ആദിവാസി അമ്മമാരുടെ കുടനിർമാണ സംരംഭമായ 'കാർത്തുമ്പി' ഇന്ന് ദേശീയ തലത്തിൽ വരെ ശ്രദ്ധ നേടിയിരിക്കുകയാണ്. പൂർണമായി ആദിവാസി സ്‌ത്രീകളുടെ നേതൃത്വത്തിൽ നടത്തിവരുന്ന ഈ സംരംഭത്തിന്, കഷ്‌ടപ്പാടിന്റെയും അതിജീവനത്തിന്റെയും കഥകളാണ് പറയാനുള്ളത്. ഇന്ന്...
‘ഉറക്കവും ആഹാരവും കിട്ടാത്ത നരകജീവിതം’; പോലീസിലെ പ്രശ്‌നങ്ങളെ ചൊല്ലി സഭയിൽ ബഹളം
തിരുവനന്തപുരം: ഉറക്കവും ആഹാരവും സമയത്ത് കിട്ടാത്ത നരകജീവിതമാണ് കേരള പോലീസിനെന്ന് പ്രതിപക്ഷം നിയമസഭയിൽ. പോലീസിനെ നിയന്ത്രിക്കുന്നത് സിപിഎം ജില്ലാ കമ്മിറ്റികളാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ വിമർശിച്ചു. പോലീസുകാർ നേരിടുന്ന പ്രശ്‌നങ്ങളെ ചൊല്ലി...








































