കളമശേരിയിൽ മേഘവിസ്‌ഫോടനം? മഴയിൽ മുങ്ങി കൊച്ചി
കൊച്ചി: കളമശേരിയിലെ കനത്ത മഴക്ക് പിന്നിൽ മേഘവിസ്‌ഫോടനമെന്ന് കുസാറ്റ് അധികൃതർ. ഒന്നര മണിക്കൂറിൽ 100 മില്ലീമീറ്റർ മഴ പെയ്‌തുവെന്ന് കുസാറ്റിലെ അസോ.പ്രൊഫസർ എസ് അഭിലാഷ് അറിയിച്ചു. കുസാറ്റിന്റെ മഴമാപിനിയിലാണ് ഇത് രേഖപ്പെടുത്തിയത്. കാക്കനാട്...
ഭക്ഷ്യവിഷബാധ; ഉസൈബയുടെ മരണകാരണം മുട്ട ചേർത്ത മയോണൈസ് എന്ന് സൂചന
തൃശൂർ: പെരിഞ്ഞനത്ത് ഭക്ഷ്യവിഷബാധയേറ്റ് മരിച്ച കുറ്റിലക്കടവ് സ്വദേശിനി ഉസൈബയുടെ (56) മരണകാരണം മുട്ട ചേർത്ത മയോണൈസ് ആന്നെന്ന് സൂചന. കുഴിമന്തിക്കൊപ്പം മയോണൈസ് നൽകിയിരുന്നു. നേരത്തേയുണ്ടാക്കിയ മയോണൈസ് തീർന്നപ്പോൾ മുട്ട ചേർത്തുണ്ടാക്കിയെന്നാണ് വിവരം. സാമ്പിൾ...
സംസ്‌ഥാനത്ത് വീണ്ടും മഴ ശക്‌തമാകുന്നു; കൊച്ചിയിൽ വെള്ളക്കെട്ട്- പൊൻമുടി അടച്ചു
തിരുവനന്തപുരം: സംസ്‌ഥാനത്ത് വീണ്ടും മഴ ശക്‌തമാകുന്നു. കൂടുതൽ ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്. അടുത്ത മൂന്ന് മണിക്കൂറിൽ അഞ്ചു ജില്ലകളിൽ മഴ കനക്കാൻ...
നിലമ്പൂർ- ഷൊർണൂർ പാസഞ്ചറിൽ വനിതാ ഡോക്‌ടർക്ക് പാമ്പ് കടിയേറ്റു
ഷൊർണൂർ: ട്രെയിൻ യാത്രക്കിടെ വനിതാ ഡോക്‌ടർക്ക് പാമ്പ് കടിയേറ്റു. നിലമ്പൂർ- ഷൊർണൂർ പാസഞ്ചർ ട്രെയിനിലാണ് സംഭവം. ഷൊർണൂർ വിഷ്‌ണു ആയുർവേദ ആശുപത്രിയിലെ ഡോക്‌ടർ നിലമ്പൂർ പൂക്കോട്ടുപാടം സ്വദേശിനി ഗായത്രിക്കാണ് (25) പാമ്പ് കടിയേറ്റത്.
ഇന്ന്...
മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട്; തമിഴ്‌നാടിന്റെ സമ്മർദ്ദം- യോഗം മാറ്റിവെച്ചു
തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് നടക്കാനിരുന്ന കേന്ദ്ര പരിസ്‌ഥിതി മന്ത്രാലയത്തിന്റെ നിർണായക യോഗം മാറ്റിവെച്ചു. പുതിയ അണക്കെട്ടുമായി ബന്ധപ്പെട്ട് പഠനം നടത്താൻ കേരളത്തെ അനുവദിക്കരുതെന്ന് ചൂണ്ടിക്കാട്ടി തമിഴ്‌നാട് മുഖ്യമന്ത്രി...
ധ്യാനത്തിനായി പ്രധാനമന്ത്രി കന്യാകുമാരിലേക്ക്; ധ്യാനം വിവേകാനന്ദ പാറയിൽ
ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ധ്യാനത്തിനായി കന്യാകുമാരിയിലെത്തും. വിവേകാനന്ദ പാറയിൽ ഒരു ദിവസം നീണ്ടു നിൽക്കുന്ന ധ്യാനത്തിനായാണ് അദ്ദേഹമെത്തുന്നത്. ഈ മാസം 30ന് വൈകിട്ടോടെ കന്യാകുമാരിയിൽ എത്തുന്ന പ്രധാനമന്ത്രി, 31ന് രാവിലെ വിവേകാനന്ദ പാറയിലേക്ക്...
ഗുണ്ടാ നേതാവിന്റെ വിരുന്നിൽ പങ്കെടുത്തു; ഡിവൈഎസ്‌പി എംജി സാബുവിന് സസ്‌പെൻഷൻ
ആലപ്പുഴ: ഗുണ്ടാനേതാവ് തമ്മനം ഫൈസലിന്റെ വീട്ടിൽ വിരുന്നിൽ പങ്കെടുത്ത ആലപ്പുഴ ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി എംജി സാബുവിന് സസ്‌പെൻഷൻ. ആലപ്പുഴ ഡിവൈഎസ്‌പിയുടെ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ് നടപടി. സാബുവിന്റേത് ഗുരുതര ചട്ടലംഘനമാണെന്ന് ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു....
കേരളത്തിലെ മൂന്ന് സീറ്റുകളിൽ രാജ്യസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു
ന്യൂഡെൽഹി: കേരളത്തിലെ മൂന്ന് സീറ്റുകളിലേക്കുള്ള രാജ്യസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ജൂൺ 25നാണ് തിരഞ്ഞെടുപ്പ്. എംപിമാരായ ബിനോയ് വിശ്വം (സിപിഐ), എളമരം കരീം (സിപിഎം), ജോസ് കെ മാണി (കേരള കോൺഗ്രസ് എം)...








































