പാക്കിസ്‌ഥാനിൽ ചാവേറാക്രമണം; കാർ പൊട്ടിത്തെറിച്ചു, 12 പേർ കൊല്ലപ്പെട്ടു
ഇസ്‌ലാമാബാദ്: പാക്കിസ്‌ഥാനിൽ ചാവേറാക്രമണം. 12 പേർ കൊല്ലപ്പെട്ടു, നിരവധിപ്പേർക്ക് പരിക്കേറ്റതായാണ് വിവരം. ഇസ്‌ലാമാബാദ് ജില്ലാ കോടതിക്ക് മുന്നിൽ ഇന്ന് ഉച്ചയോടെയാണ് സ്‌ഫോടനമുണ്ടായത്. കോടതിയിൽ വിചാരണയ്‌ക്കായി എത്തിയവർക്കാണ് പരിക്കേറ്റത്. ഒരു വാഹനത്തിനുള്ളിൽ നിന്ന് ഗ്യാസ്...
ഡെൽഹി സ്‍ഫോടനം; അതീവ ജാഗ്രതയിൽ പാക്കിസ്‌ഥാൻ, വ്യോമതാവളങ്ങളിൽ റെഡ് അലർട്
ഇസ്‌ലാമാബാദ്: ഡെൽഹി ചെങ്കോട്ട സ്‍ഫോടനത്തിന് പിന്നാലെ അതീവ ജാഗ്രതയിൽ പാക്കിസ്‌ഥാൻ. രാജ്യത്തെ എല്ലാ വ്യോമതാവളങ്ങളിലും എയർഫീൽഡുകളിലും റെഡ് അലർട് പ്രഖ്യാപിച്ചു. കരസേന, നാവികസേന, വ്യോമസേന ഉൾപ്പടെയുള്ള പാക്കിസ്‌ഥാന്റെ സായുധസേനയും അതീവ ജാഗ്രതയിലാണ്.
ഇന്ത്യയുടെ ഭാഗത്തുനിന്ന്...
‘താരിഫ് നയങ്ങൾ അമേരിക്കയെ സമ്പന്നമാക്കി; ഓരോ പൗരനും 2000 ഡോളർ വീതം നൽകും’
വാഷിങ്ടൻ: തന്റെ കടുത്ത താരിഫ് നയങ്ങൾ അമേരിക്കയെ ലോകത്തിലെ ഏറ്റവും സമ്പന്നവും ആദരിക്കപ്പെടുന്നതുമായ രാജ്യമാക്കി മാറ്റിയെന്ന് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. തന്റെ താരിഫ് നയത്തെ ന്യായീകരിച്ച ട്രംപ് അതിന്റെ എതിരാളികളെ വിഡ്‌ഢികൾ എന്നും...
യുക്രൈനിലെ ഊർജനിലയങ്ങൾ ആക്രമിച്ച് റഷ്യ; ഏഴ് മരണം, വൈദ്യുതിവിതരണം നിലച്ചു
കീവ്: യുക്രൈനിലെ ഊർജനിലയങ്ങൾ ലക്ഷ്യമിട്ട് റഷ്യ നടത്തിയ വ്യാപക മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ ഏഴുപേർ കൊല്ലപ്പെട്ടു. ഡ്രോൺ താമസ കേന്ദ്രങ്ങളിൽ പതിച്ചാണ് ഡിനിപ്രോ നഗരത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടത്. മൂന്നുപേർ സപോറീഷ്യയിലും ഒരാൾ ഖാർകീവിലുമാണ്...
‘യുദ്ധത്തിന് തയ്യാർ; പാക്കിസ്‌ഥാന് മുന്നറിയിപ്പുമായി താലിബാൻ
കാബൂൾ: പാക്കിസ്‌ഥാന് ശക്‌തമായ മുന്നറിയിപ്പുമായി അഫ്‌ഗാനിസ്‌ഥാനിലെ താലിബാൻ ഭരണകൂടം. യുദ്ധത്തിന് തയ്യാറാണെന്നും ഏതൊരു ആക്രമത്തെയും തങ്ങൾ ശക്‌തമായി പ്രതിരോധിക്കുമെന്നും താലിബാൻ മുന്നറിയിപ്പ് നൽകി. തുർക്കിയിൽ നടന്ന മധ്യസ്‌ഥ ചർച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് പാക്കിസ്‌ഥാന്...
മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി; പിന്നിൽ അൽ ഖ്വയ്‌ദ- ഐഎസ്‌ഐഎസ്?
ബമാകോ: അഞ്ച് ഇന്ത്യക്കാരെ മാലിയിൽ തട്ടിക്കൊണ്ടുപോയി. പടിഞ്ഞാറൻ മാലിയിലെ കോബ്രിയിലാണ് സംഭവം. തൊഴിൽ സ്‌ഥലത്ത് നിന്നാണ് ഇവരെ തോക്കിൻ മുനയിൽ നിർത്തി പിടിച്ചുകൊണ്ടു പോയതെന്നാണ് വിവരം. ഒരു സംഘടനയും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.
പ്രദേശത്തെ വൈദ്യുതീകരണ...
‘നരേന്ദ്രമോദി മഹാനായ മനുഷ്യൻ, സുഹൃത്ത്’; അടുത്തവർഷം ഇന്ത്യ സന്ദർശിക്കുമെന്ന് ട്രംപ്
വാഷിങ്ടൻ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി മഹാനായ മനുഷ്യനെന്ന് വിശേഷിപ്പിച്ച് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. മോദി അടുത്ത സുഹൃത്താണെന്നും, ചർച്ചകൾ നല്ല രീതിയിൽ പുരോഗമിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. അടുത്തവർഷം ഇന്ത്യ സന്ദർശിക്കുമെന്ന സൂചനയും...
വെടിനിർത്തൽ ധാരണ ലംഘിച്ച് പാക്കിസ്‌ഥാൻ; അഫ്‌ഗാനിലെ ജനവാസ മേഖലയിൽ ഷെല്ലാക്രമണം
കാബൂൾ: അതിർത്തി പ്രദേശത്തെ ജനവാസ മേഖലകളിൽ പാക്കിസ്‌ഥാൻ സൈന്യം ഷെല്ലാക്രമണം നടത്തിയതായി അഫ്‌ഗാനിസ്‌ഥാൻ. പാക്കിസ്‌ഥാൻ-അഫ്‌ഗാനിസ്‌ഥാൻ വെടിനിർത്തൽ ചർച്ചകൾ നടക്കുന്നതിനിടെയാണ് ആക്രമണം. ചർച്ചകൾ നടക്കുന്നതിനാൽ തിരിച്ചടിച്ചില്ലെന്നും അഫ്‌ഗാൻ സൈന്യം വ്യക്‌തമാക്കി.
ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾക്ക് ശേഷം...









































