Fri, Jan 23, 2026
21 C
Dubai

‘വ്യാപാര കരാർ നിർത്തുമെന്ന് ഭീഷണിപ്പെടുത്തി; ഇന്ത്യ-പാക്ക് യുദ്ധം അവസാനിപ്പിച്ചു’

വാഷിങ്ടൻ: ഇന്ത്യയും പാക്കിസ്‌ഥാനും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാൻ ഇടപെട്ടെന്ന അവകാശവാദവുമായി വീണ്ടും യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇരു രാജ്യങ്ങളുമായുള്ള വ്യാപാര കരാറുകൾ അവസാനിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് ഇരുവരും യുദ്ധം അവസാനിപ്പിച്ചതെന്നും ട്രംപ്...

ന്യൂയോർക്ക് മേയറായി ഇന്ത്യൻ വംശജൻ സൊഹ്‌റാൻ മംദാനി; ട്രംപിന്റെ കടുത്ത വിമർശകൻ

ന്യൂയോർക്ക്: ന്യൂയോർക്കിലെ മേയറായി ഡെമോക്രാറ്റിക് സ്‌ഥാനാർഥിയും ഇന്ത്യക്കാരനുമായ സൊഹ്‌റാൻ മംദാനി (34) തിരഞ്ഞെടുക്കപ്പെട്ടു. സ്വതന്ത്ര സ്‌ഥാനാർഥിയായി മൽസരിച്ച മുൻ ന്യൂയോർക്ക് സ്‌റ്റേറ്റ് ഗവർണർ ആൻഡ്രു കുമോയെ ആണ് മംദാനി പരാജയപ്പെടുത്തിയത്. ഇന്ത്യൻ സമയം ഇന്ന്...

അഫ്‍ഗാനിസ്‌ഥാനിൽ ശക്‌തമായ ഭൂകമ്പം; ഏഴുപേർ കൊല്ലപ്പെട്ടു

കാബൂൾ: അഫ്‍ഗാനിസ്‌ഥാനിലുണ്ടായ ശക്‌തമായ ഭൂകമ്പത്തിൽ ഏഴുപേർ കൊല്ലപ്പെട്ടു. മസാറെ ഷരീഫ് നഗരത്തിലുണ്ടായ ഭൂകമ്പത്തിൽ 150 ഓളം പേർക്ക് പരിക്കേറ്റതായുമാണ് റിപ്പോർട്. നഗരത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിവരം. യുഎസ് ജിയോളജിക്കൽ...

ഗാസയിലേക്ക് ഭക്ഷണമെത്തിക്കുന്ന ട്രക്കുകൾ തട്ടിയെടുത്ത് ഹമാസ്; ദൃശ്യങ്ങൾ പുറത്തുവിട്ട് യുഎസ്

ജറുസലേം: ഗാസയിലേക്ക് ഭക്ഷ്യവസ്‌തുക്കളുമായി പോയ ട്രക്കുകൾ ഹമാസ് തട്ടിയെടുക്കുന്ന ഡ്രോൺ ദൃശ്യങ്ങൾ പുറത്തുവിട്ട് യുഎസ്. ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ നിരീക്ഷിക്കുകയായിരുന്ന ഡ്രോണാണ് ദൃശ്യങ്ങൾ പകർത്തിയതെന്നാണ് റിപ്പോർട്. യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് സെൻട്രൽ കമാൻഡ് (സെന്റ്‌കോം)...

കരീബിയൻ കടലിൽ യുഎസ് ആക്രമണം; 3 മരണം, ലക്ഷ്യമിട്ടത് ലഹരി കടത്തുകാരെ

വാഷിങ്ടൻ: കരീബിയൻ കടലിൽ ആക്രമണം നടത്തി യുഎസ് സൈന്യം. വെനസ്വേലയുടെ അടുത്തായി നടന്ന ആക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു. ലഹരിമരുന്ന് കടത്തുകാരെയാണ് ആക്രമിച്ചതെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് പറഞ്ഞു. യുഎസ് ഭീകരസംഘടനയായി പ്രഖ്യാപിച്ച ഒരു...

സുഡാനിലെ ആശുപത്രിയിൽ കൂട്ടക്കൊല; 460 മരണം, സ്‌ത്രീകൾക്കെതിരെ ലൈംഗികാതിക്രമം

ഖാർത്തൂം: സുഡാനിൽ ആഭ്യന്തര കലാപം അതിരൂക്ഷമായി തുടരുന്നു. രാജ്യത്ത് കൂട്ടക്കൊലകൾ റിപ്പോർട് ചെയ്യുന്നുണ്ട്. സുഡാനിലെ എൽ ഫാഷർ നഗരം പിടിച്ച് അർധസൈനിക വിഭാഗം നടത്തിയ കൂട്ടക്കൊല ഘട്ടം ഘട്ടമായി നടത്തിയ ആസൂത്രിത ആക്രമണമാണെന്ന്...

സുഡാനിൽ ആഭ്യന്തര കലാപം അതിരൂക്ഷം; കൂട്ടക്കൊല തുടരുന്നു, 2000 മരണം

ഖാർത്തൂം: സുഡാനിൽ ആഭ്യന്തര കലാപം രൂക്ഷമാകുന്നു. സ്‌ത്രീകളെയും കുട്ടികളെയുമടക്കം നൂറുകണക്കിന് പേരെ കൂട്ടക്കൊല ചെയ്‌തു. റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് (ആർഎസ്എഫ്) നൂറുകണക്കിന് പേരെ നിരത്തിനിർത്തി കൂട്ടക്കൊല ചെയ്യുന്ന വീഡിയോകൾ പുറത്തുവന്നു. രാജ്യത്ത് അതീവ...

ആണവായുധങ്ങൾ പരീക്ഷിക്കാൻ ഉത്തരവിട്ട് ട്രംപ്; റഷ്യയ്‌ക്കുള്ള മുന്നറിയിപ്പ്?

വാഷിങ്ടൻ: ആണവായുധങ്ങൾ പരീക്ഷിക്കാൻ യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് യുദ്ധകാര്യ വകുപ്പിന് നിർദ്ദേശം നൽകി. റഷ്യ പുതിയ ആണവായുധങ്ങളുടെ പരീക്ഷണങ്ങൾ നടത്തിയ സാഹചര്യത്തിലാണ് തീരുമാനം. ഇതോടെ, 33 വർഷത്തിന് ശേഷം യുഎസ് ആദ്യമായി...
- Advertisement -