Tue, Feb 24, 2026
25 C
Dubai

യുഎസ് ഹെലികോപ്‌ടറും യുദ്ധവിമാനവും കടലിൽ തകർന്നു വീണു; ആളപായമില്ല

വാഷിങ്ടൻ: നിരീക്ഷണ പറക്കലിനിടെ യുഎസ് നാവികസേനയുടെ ഹെലികോപ്‌ടറും യുദ്ധവിമാനവും ദക്ഷിണ ചൈനയിലെ കടലിൽ തകർന്നു വീണു. ആളപായമില്ല. യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ ഏഷ്യൻ സന്ദർശനത്തിനിടെയാണ് അപകടം. വ്യത്യസ്‍ത സമയങ്ങളിൽ നടന്ന അപകടങ്ങളെ...

യുഎസ്-ചൈന വ്യാപാര കരാറിന് രൂപരേഖയായി; തീരുവ ഒഴിവാകും

ക്വാലാലംപുർ: യുഎസും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധത്തിൽ മഞ്ഞുരുകുന്നു. ഇരു രാജ്യങ്ങളും വ്യാപാര കരാറിന് തൊട്ടരികിലാണെന്നാണ് വിവരം. തർക്കങ്ങളിൽ അയവ് വന്നെന്നും പരസ്‌പര ധാരണയായെന്നും ചൈനയുടെ പ്രതിനിധിയായ ലി ചെങ്‌ഗാങ് ആസിയാൻ ഉച്ചകോടിക്കിടെ...

റഷ്യൻ മിസൈൽ ആക്രമണം; യുക്രൈനിൽ നാലുമരണം, 16 പേർക്ക് പരിക്ക്

കീവ്: തലസ്‌ഥാനമായ കീവിൽ ഉൾപ്പടെ യുക്രൈനിൽ റഷ്യ നടത്തിയ മിസൈൽ- ഡ്രോൺ ആക്രമണത്തിൽ നാലുപേർ കൊല്ലപ്പെട്ടു. 16 പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്‌ച രാത്രി തുടങ്ങിയ ആക്രമണം ശനിയാഴ്‌ച രാവിലെ വരെ നീണ്ടു. ഏതാനും...

‘കോടികൾ വാങ്ങി, പാക്കിസ്‌ഥാന്റെ ആണവായുധ നിയന്ത്രണം യുഎസിന് നൽകി’

ന്യൂഡെൽഹി: പാക്കിസ്‌ഥാൻ സർക്കാരുമായുള്ള യുഎസ് ബന്ധത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ സിഐഎ ഉദ്യോഗസ്‌ഥൻ. പാക്കിസ്‌ഥാന്റെ ആണവായുധങ്ങൾ യുഎസ് നിയന്ത്രണത്തിൽ ആയിരുന്നുവെന്നാണ് സിഐഎ ഉദ്യോഗസ്‌ഥനായിരുന്ന ജോൺ കിരിയാക്കോയുടെ വെളിപ്പെടുത്തൽ. കോടിക്കണക്കിന് ഡോളർ നൽകിയതിനെ തുടർന്ന് പാക്കിസ്‌ഥാൻ...

കുനാർ നദിയിൽ ഡാം നിർമിക്കും; ഉത്തരവിട്ട് താലിബാൻ, പാക്കിസ്‌ഥാന്റെ വെള്ളം കുടി മുട്ടും

ന്യൂഡെൽഹി: പാക്കിസ്‌ഥാനെതിരെ കടുത്ത നടപടിയുമായി അഫ്‌ഗാനിസ്‌ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ സിന്ധൂനദീജല കരാർ റദ്ദാക്കി പാക്കിസ്‌ഥാന് വെള്ളം നൽകുന്നത് തടഞ്ഞ ഇന്ത്യയുടെ മാതൃക പിന്തുടരാനാണ് അഫ്‌ഗാനിസ്‌ഥാന്റെ നീക്കം. കുനാർ നദിയിൽ ഡാം നിർമിച്ച് പാക്കിസ്‌ഥാനിലേക്കുള്ള...

‘ധൈര്യമുണ്ടെങ്കിൽ യുദ്ധക്കളത്തിലിറങ്ങി നേരിടൂ’; അസിം മുനീറിനെ വെല്ലുവിളിച്ച് പാക്ക് താലിബാൻ

കാബൂൾ: പാക്കിസ്‌ഥാൻ ഫീൽഡ് മാർഷൽ അസിം മുനീറിനെ വെല്ലുവിളിച്ച് പാക്ക് താലിബാൻ. സൈനികരെ അയക്കുന്നതിന് പകരം ധൈര്യമുണ്ടെങ്കിൽ നേരിട്ട് യുദ്ധക്കളത്തിലിറങ്ങി നേരിടാനാണ് തെഹ്‌രികെ താലിബാൻ പാക്കിസ്‌ഥാന്റെ (ടിടിപി) കമാൻഡർ അസിം മുനീറിനെ വെല്ലുവിളിച്ചത്. പാക്ക്...

‘ഇന്ത്യ-പാക്ക് സംഘർഷം അവസാനിപ്പിക്കാൻ ഇടപെട്ടു, തീരുവ ഭീഷണി പ്രയോഗിച്ചു’; ട്രംപ്

വാഷിങ്ടൻ: ഇന്ത്യയും പാക്കിസ്‌ഥാനും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാൻ തീരുവ ഭീഷണി ഉപയോഗിച്ചെന്ന അവകാശവാദം ആവർത്തിച്ച് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. എട്ട് യുദ്ധങ്ങൾ നിർത്തിയെന്ന് വീണ്ടും പറഞ്ഞുകൊണ്ടായിരുന്നു ട്രംപിന്റെ വെളിപ്പെടുത്തൽ. ഇന്ത്യ ഇക്കാര്യം...

‘വ്യോമാതിർത്തിക്ക് മുകളിലൂടെ പറന്നാൽ പുട്ടിനെ അറസ്‌റ്റ് ചെയ്യും’; ഭീഷണിയുമായി പോളണ്ട്

ബുഡാപെസ്‌റ്റ്: തങ്ങളുടെ വ്യോമാതിർത്തിക്ക് മുകളിലൂടെ പറന്നാൽ റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിനെ അറസ്‌റ്റ് ചെയ്യുമെന്ന ഭീഷണിയുമായി പോളണ്ട്. പുട്ടിൻ തങ്ങളുടെ വ്യോമാതിർത്തി കടന്നാൽ അദ്ദേഹത്തിനെതിരെ രാജ്യാന്തര അറസ്‌റ്റ് വാറണ്ട് നടപ്പിലാക്കുമെന്നാണ് പോളണ്ട് മുന്നറിയിപ്പ്...
- Advertisement -