കാട്ടുപന്നിയുടെ ആക്രമണത്തിൽ കെഎസ്ആര്‍ടിസി ജീവനക്കാരന് പരിക്ക്
പാലക്കാട്: കാട്ടുപന്നിയുടെ ആക്രമണത്തിൽ കെഎസ്ആര്‍ടിസി ജീവനക്കാരന് പരിക്ക്. കരിമ്പാറ ചെവുണ്ണി സ്വദേശി കെ ചന്ദ്രനാണ് പരിക്കേറ്റത്. പാലക്കാട് ഡിപ്പോയില്‍ ജോലിക്കായ് പോവുമ്പോള്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ചന്ദ്രനെ പല്ലാവൂര്‍ വിദ്യാലയ പരിസരത്ത് വെച്ച് പന്നി...
മലപ്പുറത്ത് വൃദ്ധനെ കാട്ടാന ചവിട്ടിക്കൊന്നു
മലപ്പുറം: കരുളായി മാഞ്ചീരിയില്‍ വൃദ്ധനെ കാട്ടാന ചവിട്ടിക്കൊന്നു. ചോലനായ്‌ക്ക ആദിവാസി കോളനിയിലെ കരിമ്പുഴ മാതനാണ് മരിച്ചത്. 70 വയസായിരുന്നു. പോലീസും വനം വകുപ്പ് ഉദ്യോഗസ്‌ഥരും ചേര്‍ന്ന് തുടര്‍ നടപടികള്‍ ആരംഭിച്ചു.
Kerala News: രോഗബാധ...
പാലക്കാട് റെയിൽവേ സ്‌റ്റേഷനിൽ വൻ കഞ്ചാവ് വേട്ട
പാലക്കാട്: 12 കിലോ കഞ്ചാവുമായി പാലക്കാട് റെയിൽവേ സ്‌റ്റേഷനിൽ തൃശൂർ സ്വദേശി പിടിയിലായി. ചാവക്കാട് സ്വദേശി ഖലീലുൽ റഹ്‌മാനാണ് അറസ്‌റ്റിലായത്. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സും കേരള എക്‌സൈസ് വിഭാഗവും സംയുക്‌തമായി നടത്തിയ പരിശോധനയിലാണ്...
12 കിലോഗ്രാം കഞ്ചാവുമായി അഴിയൂർ സ്വദേശി പിടിയിൽ
കോഴിക്കോട്: ആന്ധ്രാപ്രദേശിൽ നിന്നും ബെംഗളൂരു വഴി കടത്തിക്കൊണ്ടു വന്ന 12.9 കിലോഗ്രാം കഞ്ചാവുമായി വടകര അഴിയൂർ സ്വദേശി എക്‌സൈസ് അധികൃതരുടെ പിടിയിലായി. അഴിയൂർ സലീനം ഹൗസിൽ ശരത് വൽസരാജ് (39) ആണ് പിടിയിലായത്.
കർണാടക...
വാളയാര്‍ അതിര്‍ത്തിയിൽ കടുത്ത നിയന്ത്രണം; പരിശോധന ശക്‌തമാക്കി
പാലക്കാട്: തമിഴ്‌നാട് വാരാന്ത്യ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ വാളയാര്‍ അതിര്‍ത്തിയിൽ പരിശോധന ശക്‌തമാക്കി. അടിയന്തര ആവശ്യങ്ങൾക്ക് പോകുന്ന വാഹനങ്ങൾ മാത്രമാണ് കടത്തി വിടുക. അല്ലാത്ത വാഹനങ്ങൾ തിരച്ചയക്കുമെന്ന് കോയമ്പത്തൂർ ജില്ലാ ഭരണകൂടം വ്യക്‌തമാക്കി.
പാലക്കാട്...
കരിപ്പൂരിൽ നിന്ന് വിദേശ എയർ ലൈനുകൾ പ്രീമിയം സർവീസുകൾ നിർത്തുന്നു
കോഴിക്കോട്: വലിയ വിമാനങ്ങൾ ഇറങ്ങുന്നതിലുള്ള അനിശ്‌ചിതത്വം തുടരുന്നതിനാൽ കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് വിദേശ എയർ ലൈനുകൾ പ്രീമിയം സർവീസുകൾ പൂർണമായും ഉപേക്ഷിക്കുന്നു. വിമാനത്താവളത്തിന്റെ വരുമാനത്തെയടക്കം ഇത് സാരമായി ബാധിക്കുമെന്നാണ് ആശങ്ക.
സൗദി എയർ, എമിറേറ്റ്‌സ്,...
കണ്ണൂരിൽ ബൈക്കപകടത്തില്‍ രണ്ട് മരണം
കണ്ണൂർ: കണ്ണൂരിൽ ബൈക്കപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. കിളിയന്തറ ചെക്‌പോസ്‌റ്റിന് സമീപമാണ് അപകടമുണ്ടായത്. കിളിയന്തറ സ്വദേശികളായ തൈക്കാട്ടില്‍ അനീഷ് (28), തെക്കുംപുറത്ത് അസീസ് (40) എന്നിവരാണ് മരിച്ചത്. അപകടം എങ്ങനെയാണ് സംഭവിച്ചതെന്ന് വ്യക്‌തമല്ല. ഇരുവരുടെയും...
മെഡിക്കല്‍ വിദ്യാര്‍ഥി കോളേജ് കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയില്‍
കോഴിക്കോട്: മെഡിക്കല്‍ വിദ്യാര്‍ഥി കോളേജ് കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയില്‍. മലബാര്‍ മെഡിക്കല്‍ കോളേജില്‍ പഠിക്കുന്ന തേഞ്ഞിപ്പലം സ്വദേശി ആദര്‍ശ് നാരായണനെയാണ് കോളേജ് കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയില്‍ കണ്ടെത്തിയത്.
കോളേജിലെ...









































