വാളയാര്‍ അതിര്‍ത്തിയിൽ കടുത്ത നിയന്ത്രണം; പരിശോധന ശക്‌തമാക്കി

By Web Desk, Malabar News
palakkad news
Walayar Checkpost
Ajwa Travels

പാലക്കാട്: തമിഴ്‌നാട് വാരാന്ത്യ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ വാളയാര്‍ അതിര്‍ത്തിയിൽ പരിശോധന ശക്‌തമാക്കി. അടിയന്തര ആവശ്യങ്ങൾക്ക് പോകുന്ന വാഹനങ്ങൾ മാത്രമാണ് കടത്തി വിടുക. അല്ലാത്ത വാഹനങ്ങൾ തിരച്ചയക്കുമെന്ന് കോയമ്പത്തൂർ ജില്ലാ ഭരണകൂടം വ്യക്‌തമാക്കി.

പാലക്കാട് നിന്നും തമിഴ്‌നാട്ടിലേക്ക് ബസുകളും സര്‍വീസ് ഉണ്ടായിരിക്കില്ലെന്ന് കെഎസ്ആര്‍ടിസിയും അറിയിച്ചു. കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ ഇന്ന് സമ്പൂര്‍ണ ലോക്ക്ഡൗൺ ആണ് ഏർപ്പെടുത്തിയിട്ടുള്ളത്. കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തിലാണ് തമിഴ്‌നാട് സര്‍ക്കാര്‍ മറ്റ് നിയന്ത്രണങ്ങള്‍ക്കൊപ്പം ഞായറാഴ്‌ച ലോക്ക്ഡൗണും പ്രഖ്യാപിച്ചത്.

National News: ജാർഖണ്ഡിൽ മാവോയിസ്‌റ്റ് ആക്രമണം; 27 വാഹനങ്ങൾ കത്തിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE