ജാർഖണ്ഡിൽ മാവോയിസ്‌റ്റ് ആക്രമണം; 27 വാഹനങ്ങൾ കത്തിച്ചു

By Desk Reporter, Malabar News
Maoist attack in Jharkhand; 27 vehicles were set on fire
Ajwa Travels

റാഞ്ചി: ജാർഖണ്ഡിൽ മാവോയിസ്‌റ്റ് ആക്രമണം. ഗുംല ജില്ലയിൽ മാവോയിസ്‌റ്റ് സംഘം 27 വാഹനങ്ങൾ കത്തിച്ചു. സംഭവത്തിൽ അന്വേഷണം തുടങ്ങി. സംഘത്തിനായി തിരച്ചിൽ ആരംഭിച്ചതായും പോലീസ് അറിയിച്ചു. ബോക്‌സൈറ്റ് ഖനന സ്‌ഥലത്തിന് സമീപമാണ് വാഹനങ്ങൾക്ക് തീയിട്ടത്.

വെള്ളിയാഴ്‌ച രാത്രി 8 മണിയോടെ ഒരു സംഘം വിമതർ ഖനന സ്‌ഥലത്തെത്തി വാഹനങ്ങൾക്ക് തീയിടുകയായിരുന്നു. ഒമ്പത് വാഹനങ്ങൾ പൂർണമായും കത്തി നശിച്ചതായി പോലീസ് സൂപ്രണ്ട് അറിയിച്ചു. ചില കാറുകൾ ഭാഗികമായി തകർന്നതായും അദ്ദേഹം പറഞ്ഞു. കുറ്റവാളികളെ കണ്ടെത്താൻ തിരച്ചിൽ ആരംഭിച്ചിട്ടുണ്ടെന്നും എസ്‌പി വ്യക്‌തമാക്കി.

Most Read:  മഹാരാഷ്‌ട്രയിൽ മൂന്നാം തരംഗം അതിരൂക്ഷമാവുന്നു; നാളെ മുതൽ നിയന്ത്രണങ്ങൾ കടുക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE