കോവിഡ് കൂടുന്നു; പൊതുസ്‌ഥലങ്ങളിൽ മാസ്‌ക് നിർബന്ധമാക്കി തമിഴ്‌നാട്

By Team Member, Malabar News
Tamil Nadu Made Mask Mandatory At Public Places
Ajwa Travels

ചെന്നൈ: കോവിഡ് ബാധിതരാകുന്ന ആളുകളുടെ എണ്ണത്തിൽ പ്രതിദിനം വർധന ഉണ്ടാകുന്ന സാഹചര്യത്തിൽ വീണ്ടും മാസ്‌ക് നിർബന്ധമാക്കി തമിഴ്‌നാട്. പൊതു സ്‌ഥലങ്ങളിൽ നിബന്ധമായും മാസ്‌ക് ധരിക്കണമെന്നും അല്ലാത്തപക്ഷം 500 രൂപ പിഴയായി ഈടാക്കുമെന്നും ആരോഗ്യവകുപ്പ് സെക്രട്ടറി ഡോ. ജെ രാധാകൃഷ്‌ണൻ വ്യക്‌തമാക്കി.

നിലവിൽ മദ്രാസ് ഐഐടിയിൽ കോവിഡ് വ്യാപനം കണ്ടെത്തിയിരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഒരു അധ്യാപകൻ ഉൾപ്പടെ 30 പേർക്കാണ് മദ്രാസ് ഐഐടിയിൽ കോവിഡ് സ്‌ഥിരീകരിച്ചത്‌. അതിന് പിന്നാലെയാണ് ഇപ്പോൾ പൊതുസ്‌ഥലങ്ങളിൽ മാസ്‌ക് നിർബന്ധമാക്കിയതായി അധികൃതർ വ്യക്‌തമാക്കിയത്‌.

രാജ്യത്ത് മിക്ക സംസ്‌ഥാനങ്ങളിലും നിലവിൽ കോവിഡ് കേസുകളുടെ എണ്ണത്തിൽ വർധന ഉണ്ടാകുന്നുണ്ട്. ഈ സാഹചര്യത്തിൽ പിൻവലിച്ച പല കോവിഡ് നിയന്ത്രണങ്ങളും സംസ്‌ഥാനങ്ങൾ വീണ്ടും പ്രാബല്യത്തിൽ കൊണ്ടുവരികയും ചെയ്യുകയാണ്.

Read also: തൃശൂർ പൂരം; പോലീസ് ഉന്നതതല ആലോചനാ യോഗം ബഹിഷ്‌കരിച്ച് ദേവസ്വങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE