കോവിഡ് കുറയുന്നു; സ്‌കൂളുകൾ തുറക്കാൻ തീരുമാനിച്ച് തമിഴ്‌നാടും പുതുച്ചേരിയും

By Team Member, Malabar News
Schools In Tamil Nadu And Puthuchery Are Ready To Reopen
Ajwa Travels

ചെന്നൈ: വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ തുറക്കാൻ തീരുമാനിച്ച് പുതുച്ചേരിയും തമിഴ്‌നാടും. കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകളെ തുടർന്നാണ് വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ തുറക്കാൻ തീരുമാനിച്ചത്. തമിഴ്‌നാട്ടിൽ നാളെ മുതൽ എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലും നേരിട്ടുള്ള വിദ്യാഭ്യാസം പുനഃരാരംഭിക്കും. പുതുച്ചേരിയിൽ ഫെബ്രുവരി 4ആം തീയതി മുതലാണ് വിദ്യാഭ്യാസ സ്‌ഥാപനങ്ങളിൽ അധ്യയനം ആരംഭിക്കുക.

തമിഴ്‌നാട്ടിൽ നിലവിൽ പ്രതിദിന കോവിഡ് കേസുകളിൽ കുത്തനെ കുറവ് ഉണ്ടായിട്ടുണ്ട്. 19,280 ആളുകൾക്കാണ് സംസ്‌ഥാനത്ത് പുതുതായി കോവിഡ് സ്‌ഥിരീകരിച്ചത്‌. കൂടാതെ ചെന്നൈയിലും പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ കുറവ് ഉണ്ടായിട്ടുണ്ട്.

പ്രതിദിന രോഗബാധ 8,000 വരെ എത്തിയ ചെന്നൈയിൽ നിലവിൽ 2,897 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. കൂടാതെ 20 പേർ കോവിഡിനെ തുടർന്ന് മരിക്കുകയും ചെയ്‌തു.

Read also: വാവ സുരേഷിന് സൗജന്യ ചികിൽസ ഉറപ്പ് നൽകി ആരോഗ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE