വാവ സുരേഷിന് സൗജന്യ ചികിൽസ ഉറപ്പ് നൽകി ആരോഗ്യമന്ത്രി

By News Desk, Malabar News
Ajwa Travels

തിരുവനന്തപുരം: പാമ്പ് കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിൽസയിലുള്ള വാവ സുരേഷിന് സൗജന്യ ചികിൽസ നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിനെ വിളിച്ച് വാവ സുരേഷിന്റെ ആരോഗ്യ നിലയെ കുറിച്ച് ചോദിച്ചറിഞ്ഞു. എല്ലാവിധ വിദഗ്‌ധ ചികിൽസയും ഉറപ്പാക്കാനും മന്ത്രി നിർദ്ദേശം നല്‍കി.

നിലവിൽ കോട്ടയം മെഡിക്കൽ കോളേജിൽ ചികിൽസയിൽ കഴിയുകയാണ് അദ്ദേഹം. തലച്ചോറിന്റെ പ്രവർത്തനം ഗുരുതരമായി തുടരുന്ന സുരേഷ് വെന്റിലേറ്ററിലാണ്. ഇന്ന് ഉച്ചക്ക് 3 മണിയോടെയാണ് കുറിച്ചിയിലെ നീലംപേരൂരിൽ വെച്ചാണ് അദ്ദേഹത്തിന് പാമ്പ് കടിയേറ്റത്. കരിങ്കൽ കെട്ടിനിടയിൽ മൂർഖൻ പാമ്പിനെ രാവിലെ മുതൽ കണ്ടുവെങ്കിലും നാട്ടുകാർക്ക് പിടികൂടാൻ സാധിച്ചിരുന്നില്ല. തുടർന്ന് വാവ സുരേഷ് എത്തി പാമ്പിനെ പിടികൂടി. അതിനെ ചാക്കിലാക്കുന്നതിനിടെ തുടയിൽ കടിയേൽക്കുകയായിരുന്നു.

നിലവിൽ പ്രത്യേക മെഡിക്കൽ ടീം രൂപീകരിച്ച് അപകട നിലയിൽ നിന്നും വാവ സുരേഷിനെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. 2013ലും 2020ലും പാമ്പ് കടിയേറ്റതിനെ തുടർന്ന് സമാന രീതിയിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

Most Read: വിമർശിക്കുന്നവർ ‘ചുരുളി’ കണ്ടിട്ടില്ല; നിയമ ലംഘനമില്ലെന്ന് ആവർത്തിച്ച് കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE