വാവ സുരേഷിന്റെ തിരിച്ചുവരവിൽ സന്തോഷം; സൗജന്യ ഭക്ഷണം വിളമ്പി കുടുംബശ്രീ ഹോട്ടൽ

By News Desk, Malabar News
Kudumbashree hotel malappuram
Ajwa Travels

വണ്ടൂർ: വാവ സുരേഷ് ആശുപത്രി വിട്ടതിന്റെ സന്തോഷം പങ്കുവെക്കാൻ വണ്ടൂരിലെ കഫേ കുടുംബശ്രീ ഹോട്ടൽ ഒരുക്കിയത് സൗജന്യ സദ്യ. കഴിഞ്ഞ ദിവസം ഹോട്ടലിൽ ഊണുകഴിക്കാൻ കയറിയവർക്ക് സൗജന്യമായി ലഭിച്ചത് ചോറ്, സാമ്പാർ, കൂട്ടുകറി, ഉപ്പേരി, ചമ്മന്തി, മസാലക്കറി, പപ്പടം എന്നിവയെല്ലാം ചേർന്ന വിഭവ സമൃദമായ ഓണായിരുന്നു.

ഊണ് കഴിച്ച് കഴിഞ്ഞ് പണമടക്കാൻ ചെന്നവരോട് ‘പണം വേണ്ട, വാവ സുരേഷ് ആശുപത്രി വിട്ടതിന്റെ സന്തോഷത്തിനാണ് ഇന്നത്തെ ഊണ്’ എന്ന് പറഞ്ഞ് മടക്കിയയച്ച. അതോടെ ഹോട്ടൽ ജീവനക്കാരോടൊപ്പം കഴിക്കാനെത്തിയവരും ഡബിൾ ഹാപ്പി.

സിഡിഎസ്‌ അംഗവും കുടുംബശ്രീ ഹോട്ടലിന്റെ നടത്തിപ്പുകാരിയുമായ കെസി നിർമലയാണ് സൗജന്യ ഊണിന് പിന്നിൽ. ‘പ്രതിഫലം വാങ്ങാതെ പാമ്പുകളെ പിടിച്ച് ആളുകളുടെ ജീവൻ രക്ഷിക്കുന്ന വാവ സുരേഷ് പാമ്പുകടിയേറ്റ് ചികിൽസയിലാണെന്ന് അറിഞ്ഞപ്പോൾ തന്നെ മനസിലുറപ്പിച്ചതാണ്. അദ്ദേഹം തിരിച്ചെത്തിയാൽ ആഘോഷിക്കണമെന്ന്’; നിർമല പറയുന്നു. തുടർന്ന് എല്ലാവരും കൂടിയാലോചിച്ചാണ് സൗജന്യ ഭക്ഷണം എന്ന ആശയത്തിലേക്ക് എത്തിയത്.

കോവിഡ് പ്രതിസന്ധി ഘട്ടത്തിലും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഈ ഹോട്ടൽ മുന്നിലുണ്ടായിരുന്നു. രണ്ട് ജീവനക്കാർക്ക് വീട് വെച്ച് നൽകി. 27 പേർക്ക് തയ്യൽ മെഷീൻ വാങ്ങി നൽകി സഹായിച്ചു. കൂടാതെ ദിവസവും 20 പൊതിച്ചോർ വീതം താലൂക്ക് ആശുപത്രിയിലേക്കും തെരുവിൽ കഴിയുന്നവർക്കും നൽകുന്നുണ്ട്.

Also Read: താൽകാലിക നിയമനം കാരണം ജോലിയില്ല; പിഎസ്‌സി റാങ്ക് ഹോൾഡേഴ്‌സ്‌ സമരത്തിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE