കരിപ്പൂരിൽ നിന്ന് വിദേശ എയർ ലൈനുകൾ പ്രീമിയം സർവീസുകൾ നിർത്തുന്നു

By Web Desk, Malabar News
Karipur International airport
Ajwa Travels

കോഴിക്കോട്: വലിയ വിമാനങ്ങൾ ഇറങ്ങുന്നതിലുള്ള അനിശ്‌ചിതത്വം തുടരുന്നതിനാൽ കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് വിദേശ എയർ ലൈനുകൾ പ്രീമിയം സർവീസുകൾ പൂർണമായും ഉപേക്ഷിക്കുന്നു. വിമാനത്താവളത്തിന്റെ വരുമാനത്തെയടക്കം ഇത് സാരമായി ബാധിക്കുമെന്നാണ് ആശങ്ക.

സൗദി എയർ, എമിറേറ്റ്‌സ്, ഒമാൻ എയർ തുടങ്ങിയ വിമാനകമ്പനികളാണ് കരിപ്പൂരിലേക്കുള്ള പ്രീമിയം സർവീസുകൾ ഉപേക്ഷിച്ചത്. ശ്രീലങ്കൻ എയർ നേരത്തെ തന്നെ പ്രീമിയം സർവീസ് കോഴിക്കോട് നിന്നും പിൻവലിച്ചിരുന്നു. ഇവയെല്ലാം പൂർണമായും ബഡ്‌ജറ്റ്‌ എയർലൈൻ സർവീസിലേക്ക് വഴി മാറിയിരിക്കുകയാണ്.

ബഡ്‌ജറ്റ്‌ സർവീസുകൾക്കായി ചെറിയ വിമാനങ്ങളാണ് കമ്പനികൾ ഓപ്പറേറ്റ് ചെയ്യുന്നത്. പ്രീമിയം സർവീസുകളിൽ ലഭിക്കുന്ന സൗകര്യങ്ങൾ ബഡ്‌ജറ്റ്‌ സർവീസുകളിൽ ഉണ്ടാവില്ല. വൻകിട കമ്പനികൾ അവരുടെ ജീവനക്കാർക്ക് പലപ്പോഴും പ്രീമിയം എയർ ടിക്കറ്റുകൾ ആണ് നൽകാറുള്ളത്.

കേരളത്തിലെത്തുന്ന വിദേശികളിൽ പലരും ആശ്രയിക്കുന്നതും പ്രീമിയം എയർലൈനുകളെ ആണ്. ഇവരെല്ലാം യാത്രക്കായി മറ്റു വിമാനത്താവളങ്ങളെയാകും ഇനി ആശ്രയിക്കുക. പ്രീമിയം സർവീസുകൾ ഇല്ലാതാകുന്നത് കരിപ്പൂർ വിമാനത്താവളത്തിന്റെ പ്രാധാന്യം കുറയുന്നതിനും കാരണമാകും.

National News: തമിഴ്‌നാട്ടിൽ ഇന്ന് സമ്പൂർണ ലോക്ക്ഡൗൺ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE