തമിഴ്‌നാട്ടിൽ ഇന്ന് സമ്പൂർണ ലോക്ക്ഡൗൺ

By Desk Reporter, Malabar News
Complete lock down today in Tamil Nadu
Ajwa Travels

ചെന്നൈ: തമിഴ്‌നാട്ടിൽ ഇന്ന് സമ്പൂർണ ലോക്ക്ഡൗൺ. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് മറ്റ് നിയന്ത്രണങ്ങൾക്കൊപ്പം സർക്കാർ ഞായറാഴ്‌ച സമ്പൂർണ ലോക്ക്ഡൗണും പ്രഖ്യാപിച്ചത്. അവശ്യ സർവീസുകൾക്ക് മാത്രമാണ് ഇന്ന് അനുമതിയുള്ളത്.

പൊതു ഗതാഗത സംവിധാനങ്ങളും സർക്കാർ-സ്വകാര്യ സ്‌ഥാപനങ്ങളുമടക്കം ഇന്ന് പ്രവർത്തിക്കില്ല. സബർബൻ തീവണ്ടികൾ 50 ശതമാനം സർവീസ് നടത്തും. വിവാഹം, പരീക്ഷകൾ എന്നിവക്കും അനുമതിയുണ്ട്. ലോക്ക്ഡൗൺ ലംഘിച്ച് പുറത്തിറങ്ങുന്നവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുമെന്നും കേസെടുക്കുമെന്നും പോലീസ് മുന്നറിയിപ്പ് നൽകി.

ഇതിനിടെ സംസ്‌ഥാനത്തെ പ്രതിദിന രോഗബാധിതരുടെ എണ്ണം ഇന്നലെ പതിനായിരം കടന്നു. 24 മണിക്കൂറിൽ 10978 പേർക്കാണ് രോഗബാധ സ്‌ഥിരീകരിച്ചത്. ചെന്നൈയിൽ മാത്രം 5098 പേർക്ക് രോഗം കണ്ടെത്തി. 74 പേർക്ക് കൂടി ഒമൈക്രോൺ വകഭേദം സ്‌ഥിരീകരിച്ചതോടെ, സംസ്‌ഥാനത്തെ അകെ കേസുകളുടെ എണ്ണം 195 ആയി.

Most Read:  സുരക്ഷാ വീഴ്‌ചയിൽ തർക്കം പുകയുന്നതിനിടെ പഞ്ചാബിൽ പുതിയ ഡിജിപിയെ നിയമിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE