ശൈത്യം അതികഠിനം; ഉത്തരേന്ത്യയിൽ ശീതതരംഗ മുന്നറിയിപ്പ്- ഹൈവേകൾ അടച്ചു
ന്യൂഡെൽഹി: ഉത്തരേന്ത്യയിൽ ശൈത്യകാലം അതിതീവ്രമാകുന്നു. ഡെൽഹിയിലും അയൽ സംസ്‌ഥാനങ്ങളിലും കനത്ത മൂടൽമഞ്ഞ് അനുഭവപ്പെടുന്നുണ്ട്. മഞ്ഞുവീഴ്‌ച ശക്‌തമായതിനാലും കാഴ്‌ചാപരിധി വളരെ കുറഞ്ഞതിനാലും ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മു കശ്‌മീർ എന്നിവിടങ്ങളിൽ ഒട്ടേറെ ഹൈവേകൾ അടച്ചു.
മൈനസ് 3...
പുതിയ രാഷ്‌ട്രീയ പാർട്ടിയുമായി അമൃത്പാൽ സിങ്; പ്രഖ്യാപനം ജനുവരി 14ന്
ചണ്ഡീഗഡ്: ജയിലിൽ കഴിയുന്ന എംപിയും ഖലിസ്‌ഥാൻ അനുകൂല സംഘടനയായ 'വാരിസ് പഞ്ചാബ് ദേ' നേതാവുമായ അമൃത്പാൽ സിങ് രാഷ്‌ട്രീയ പാർട്ടി രൂപീകരിക്കുന്നു. ജനുവരി 14ന് പഞ്ചാബിലെ ശ്രീ മുക്‌ത്‌സർ സാഹിബിൽ നടക്കുന്ന റാലിയിൽ...
നിമിഷപ്രിയക്ക് മോചനം സാധ്യമാകുമോ? മാനുഷിക പരിഗണനയിൽ ഇടപെടാമെന്ന് ഇറാൻ
ന്യൂഡെൽഹി: യെമൻ പൗരൻ കൊല്ലപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനത്തിന് വഴിയൊരുങ്ങുന്നതായി സൂചന. നിമിഷ പ്രിയയുടെ മോചനത്തിനായി മാനുഷിക പരിഗണനയിൽ ഇടപെടൽ നടത്താൻ തയ്യാറാണെന്ന് ഇറാൻ അറിയിച്ചു.
ഡെൽഹി...
ഭോപ്പാൽ വാതകദുരന്തം; 40 വർഷങ്ങൾക്ക് ശേഷം 377 ടൺ വിഷാവശിഷ്‌ടങ്ങൾ നീക്കിത്തുടങ്ങി
ഭോപ്പാൽ: വാതകദുരന്തം നടന്നതിന്റെ 377 ടൺ വിഷാവശിഷ്‌ടങ്ങൾ നശിപ്പിക്കാനുള്ള നടപടി തുടങ്ങി. ദുരന്തം നടന്ന് 40 വർഷങ്ങൾക്ക് ശേഷമാണ് പ്രദേശത്തെ വിഷാവശിഷ്‌ടങ്ങൾ മാറ്റിത്തുടങ്ങിയത്. 12 കണ്ടെയ്‌നറുകളിലായാണ് അവശിഷ്‌ടങ്ങൾ മാറ്റുന്നത്.
250 കിലോമീറ്റർ അകലെ ഇൻഡോറിന്...
കേന്ദ്ര സർക്കാർ മൗനം വെടിയണം, ചർച്ച ആരംഭിക്കേണ്ട സമയമായി; കർഷക നേതാക്കൾ
ന്യൂഡെൽഹി: കർഷകരുമായി കേന്ദ്ര സർക്കാർ ചർച്ച ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന സംയുക്‌ത കിസാൻ മോർച്ചയും കിസാൻ മസ്‌ദൂർ മോർച്ചയും രംഗത്ത്. എപ്പോഴും ചർച്ചയ്‌ക്ക് തയ്യാറായിരുന്നുവെന്നും കേന്ദ്ര സർക്കാരുമായി സംസാരിക്കാൻ വിസമ്മതിച്ചിട്ടില്ലെന്നും കർഷക...
നിമിഷപ്രിയയുടെ മോചനം; സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യുമെന്ന് കേന്ദ്രം
സന: യെമൻ പൗരൻ കൊല്ലപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനത്തിനായി സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ യെമൻ പ്രസിഡണ്ട് റാഷദ്...
കേരളം മിനി പാകിസ്‌ഥാൻ, പ്രിയങ്കക്ക് വോട്ട് ചെയ്‌തത് ഭീകരർ; വിവാദ പരാമർശവുമായി ബിജെപി മന്ത്രി
മുംബൈ: കേരളത്തെ കുറിച്ച് വിവാദ പരാമർശവുമായി മഹാരാഷ്‌ട്രയിലെ ബിജെപി മന്ത്രി നിതീഷ് റാണെ. കേരളത്തെ മിനി പാകിസ്‌ഥാൻ എന്ന് അഭിസംബോധന ചെയ്‌താണ് മന്ത്രിയുടെ വിവാദ പ്രസ്‌താവന. ഛത്രപതി ശിവാജി, അഫ്‌സൽ ഖാനെ പരാജയപ്പെടുത്തിയതിന്റെ...
പഞ്ചാബിൽ കർഷകർ പ്രഖ്യാപിച്ച ബന്ദ് ശക്‌തം; റോഡ് തടയുന്നു, 150ഓളം ട്രെയിനുകൾ റദ്ദാക്കി
ചണ്ഡീഗഡ്: ആവശ്യങ്ങൾ അംഗീകരിക്കാത്തതിലും കേന്ദ്ര-സംസ്‌ഥാന സർക്കാരുകളുടെ സമീപനത്തിൽ പ്രതിഷേധിച്ചും പഞ്ചാബിൽ കർഷകർ പ്രഖ്യാപിച്ച ബന്ദ് ശക്‌തം. സംസ്‌ഥാനത്തിന്റെ വിവിധയിടങ്ങളിൽ കർഷകർ റോഡ് ഉപരോധിക്കുകയാണ്. 150ഓളം ട്രെയിനുകളും ഇന്ത്യൻ റെയിൽവേ റദ്ദാക്കിയിട്ടുണ്ട്.
തിങ്കാളാഴ്‌ച രാവിലെ ഏഴുമുതൽ...









































