‘വെടിനിർത്തൽ ആവശ്യപ്പെട്ടത് പാക്കിസ്‌ഥാൻ; ട്രംപിന്റെ പ്രഖ്യാപനം ഇന്ത്യയുമായി ചർച്ച ചെയ്യാതെ’
ന്യൂഡെൽഹി: സൈനിക സംഘർഷത്തിൽ വെടിനിർത്തലിനായി ആദ്യം മുന്നോട്ടുവന്നത് പാക്കിസ്‌ഥാനാണെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. ഇരു രാജ്യങ്ങളുടെയും മിലിട്ടറി ഓപ്പറേഷൻസ് ഡയറക്‌ടർ ജനറൽമാർ തമ്മിലാണ് വെടിനിർത്തൽ ധാരണയിലെത്തിയതെന്നും അത് മേയ് പത്തിന് നടപ്പിലായെന്നും...
‘എല്ലാവർക്കും അഭയം നൽകാൻ ഇന്ത്യ ധർമശാലയല്ല’; ശ്രീലങ്കൻ പൗരന്റെ ഹരജി തള്ളി
ന്യൂഡെൽഹി: ഇന്ത്യയിൽ അഭയാർഥി ആക്കണമെന്ന ശ്രീലങ്കൻ പൗരന്റെ ഹരജി പരിഗണിക്കുന്നതിനിടെ, നിർണായക പരാമർശം നടത്തി സുപ്രീം കോടതി. ലോകമെമ്പാടുമുള്ള അഭയാർഥികൾക്ക് അഭയം നൽകാൻ കഴിയുന്ന ധർമശാല അല്ല ഇന്ത്യയെന്ന് സുപ്രീം കോടതി വ്യക്‌തമാക്കി....
പ്രതിനിധി സംഘത്തിൽ ഉണ്ടാകില്ലെന്ന് ടിഎംസി; യൂസഫ് പത്താനോട് പങ്കെടുക്കരുതെന്ന് നിർദ്ദേശം
കൊൽക്കത്ത: ലോകരാജ്യങ്ങൾക്ക് മുന്നിൽ പഹൽഗാം മുതൽ ഓപ്പറേഷൻ സിന്ദൂർ വരെയുള്ള വിവരങ്ങൾ വിശദീകരിക്കുന്നതിന് വേണ്ടി അടുത്തയാഴ്‌ച വിവിധ രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രതിനിധി സംഘത്തിൽ പങ്കെടുക്കില്ലെന്ന് തൃണമൂൽ കോൺഗ്രസ്.
വിദേശത്തേക്ക് അയക്കുന്ന ഏഴ് സർവകക്ഷി സംഘങ്ങളിൽ...
ചാരവൃത്തി; പഹൽഗാം ആക്രമണത്തിന് മുൻപ് ജ്യോതി പാക്കിസ്‌ഥാൻ സന്ദർശിച്ചു, നിർണായക വിവരം
ന്യൂഡെൽഹി: പാക്കിസ്‌ഥാന് ചാരവൃത്തി നടത്തിയെന്ന കേസിൽ അറസ്‌റ്റിലായ വനിതാ വ്‌ളോഗർ ജ്യോതി മൽഹോത്ര പഹൽഗാം ഭീകരാക്രമണത്തിന് മുൻപ് പാക്കിസ്‌ഥാൻ സന്ദർശിച്ചതായി ഹരിയാന പോലീസ്. ജ്യോതിയെ പോലീസിന് അഞ്ചുദിവസത്തെ കസ്‌റ്റഡിയിൽ ലഭിച്ചതിന് പിന്നാലെ നടത്തിയ...
നിരോധിത ഭീകരസംഘടനകളുമായി ബന്ധം; രണ്ടുപേർ വൈറ്റ്ഹൗസ് ഉപദേശക സമിതിയിൽ
ന്യൂഡെൽഹി: പാക്കിസ്‌ഥാനിലെ ലഷ്‌കറെ ത്വയിബയുടെ പരിശീലന ക്യാമ്പിൽ പങ്കെടുക്കുകയും കശ്‌മീരിൽ നടന്ന ഭീകരവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായും ആരോപിക്കപ്പെടുന്ന യുഎസിൽ നിന്നുള്ള രണ്ടുപേരെ വൈറ്റ് ഹൗസ് ഉപദേശക സമിതിയിലേക്ക് ട്രംപ് ഭരണകൂടം നിയമിച്ചു.
നിരോധിത ഭീകര...
ഭാര്യയെ കൊന്ന് ശരീരഭാഗങ്ങൾ കഷ്‌ണങ്ങളാക്കി വിതറി; ക്രൂരത സ്‌ത്രീധനത്തിന്റെ പേരിൽ
ലഖ്‌നൗ: യുപിയിലെ ശ്രാവഷ്‌ടിയിൽ ഭാര്യയെ കൊലപ്പെടുത്തി വെട്ടിനുറുക്കിയ സംഭവത്തിൽ ഭർത്താവ് പിടിയിൽ. സ്‌ത്രീധനത്തിന്റെ പേരിലാണ് ഭർത്താവ് സൈഫുദ്ദീൻ ഭാര്യ സബീനയെ ക്രൂരമായി കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം മൃതദേഹങ്ങൾ പത്ത് കിലോമീറ്റർ ചുറ്റളവിൽ വിവിധയിടങ്ങളിൽ...
അപ്രതീക്ഷിത തകരാർ; പിഎസ്എൽവി സി-61 വിക്ഷേപണം പരാജയപ്പെട്ടു
ശ്രീഹരിക്കോട്ട: ഐഎസ്‌ആർഒയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-09 വിക്ഷേപണം പരാജയപ്പെട്ടു. മൂന്നാംഘട്ടത്തിന് ശേഷമുണ്ടായ അപ്രതീക്ഷിത തകരാറാണ് വിക്ഷേപണം പരാജയപ്പെടാൻ കാരണമായതെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ. വി നാരായണൻ അറിയിച്ചു.
സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന്...
‘ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമിടുന്നുവെന്ന് പാക്കിസ്‌ഥാനെ അറിയിച്ചത് എന്തിന്? അനുമതി നൽകിയതാര്’
ന്യൂഡെൽഹി: ഭീകരകേന്ദ്രങ്ങൾ ഇന്ത്യ ലക്ഷ്യമിടുന്നുവെന്ന് കേന്ദ്ര സർക്കാർ പാക്കിസ്‌ഥാനെ നേരത്തെ അറിയിച്ചുവെന്ന ആരോപണവുമായി രാഹുൽ ഗാന്ധി. ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി ഭീകര കേന്ദ്രങ്ങളെ ഇന്ത്യ ലക്ഷ്യമിടുന്നതിനെ കുറിച്ച് പാക്കിസ്‌ഥാനെ മുൻകൂട്ടി അറിയിച്ചത് എന്തിനാണെന്ന്...









































