മലപ്പുറത്തെ അങ്കണവാടികളിൽ ബിരിയാണി ഒരു സംഭവമേ അല്ല; കുട്ടികൾ പണ്ടേ ഹാപ്പി
മലപ്പുറം: അങ്കണവാടിയിലെ ഉപ്പുമാവ് കഴിച്ച് മടുത്തെന്നും ബിർണാണിം പൊരിച്ച കോഴിയും വേണമെന്ന് ആവശ്യപ്പെടുന്ന, ആലപ്പുഴ ദേവീകുളങ്ങരയിലെ അങ്കണവാടിയിലെ ശങ്കു എന്ന കുഞ്ഞിന്റെ വീഡിയോ ഈ മാസം ആദ്യം മുതൽ വൈറലാണ്. കുട്ടിയുടെ വീഡിയോ...
ഇവർ വെറും കാഴ്‌ചക്കാരല്ല; ഇവിടെ ഉൽസവം നടത്തുന്നത് സ്‌ത്രീകൾ
തിരുവല്ല: ഇത്തവണ മണിപ്പുഴ പൊരുന്നനാർക്കാവ് ദേവീക്ഷേത്രത്തിലെ ഉൽസവകമ്മിറ്റി നയിക്കുന്നത് വനിതകൾ. ഉൽസവക്കമ്മിറ്റിയിലെ പ്രധാന സ്‌ഥാനങ്ങളിലെല്ലാം വനിതകളാണ്. പൊതുവെ ഉൽസവങ്ങളിലും മറ്റ് ആഘോഷങ്ങളിലും സ്‌ത്രീകൾ പലപ്പോഴും കാഴ്‌ചക്കാരുടെ സ്‌ഥാനത്തായിരിക്കും. ഊട്ടുപുരയിലെ പാത്രം കഴുകലും, പൂക്കളൊരുക്കലുമടക്കം...
സ്വതന്ത്ര ഇന്ത്യയിൽ ആദ്യം; ഉത്തരാഖണ്ഡിൽ ഇന്ന് ഏക സിവിൽ കോഡ് നിലവിൽ വരും
റാഞ്ചി: ഉത്തരാഖണ്ഡിൽ ഏക സിവിൽ കോഡ് (യുസിസി) ഇന്ന് മുതൽ നിലവിൽ വരും. വിവാഹം ഉൾപ്പടെയുള്ളവ രജിസ്‌റ്റർ ചെയ്യാനുള്ള യുസിസി വെബ്സൈറ്റ് ഇന്ന് ഉച്ചയ്‌ക്ക് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി ഉൽഘാടനം ചെയ്യും....
ഈ സത്യസന്ധതയ്‌ക്ക് സ്വർണത്തേക്കാളേറെ തിളക്കം; കളഞ്ഞുകിട്ടിയ മാല തിരികെ നൽകി ഓട്ടോ ഡ്രൈവർ
കോഴിക്കോട്: കളഞ്ഞുകിട്ടിയ ഒരുലക്ഷത്തിലധികം രൂപ വിലവരുന്ന സ്വർണാഭരണം ഉടമയെ കണ്ടെത്തി തിരികെ ഏൽപ്പിച്ച് മാതൃകയായിരിക്കുകയാണ് പേരാമ്പ്രയിലെ ഒരു ഓട്ടോ ഡ്രൈവർ. പേരാമ്പ്ര ബസ് സ്‌റ്റാൻഡിലെ ഓട്ടോ ഡ്രൈവറായ മരുതേരി കുന്നത്ത് റഷീദാണ് തന്റെ...
അച്ഛന്റെ ഭാഷ നെഞ്ചോട് ചേർത്ത് മകളുടെ പ്രസംഗം; അക്ഷയയുടെ എ ഗ്രേഡിന് പൊൻതിളക്കം
അച്ഛന്റെ ഓർമകൾക്ക് മുന്നിൽ പ്രണാമമർപ്പിച്ച്, അച്ഛന് ഏറെ ഇഷ്‌ടമായിരുന്ന തമിഴ് ഭാഷയിൽ പ്രസംഗിച്ച് അക്ഷയ നേടിയ എ ഗ്രേഡിന് ഒന്നാം സ്‌ഥാനത്തേക്കാൾ തിളക്കമുണ്ട്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്‌ഥാന സ്‌കൂൾ കലോൽസവത്തിൽ തമിഴ് പ്രസംഗത്തിൽ...
അറിയാതെ മലവും മൂത്രവും പോകും; അപൂർവ ശസ്‌ത്രക്രിയ വിജയം- 14കാരി സാധാരണ ജീവിതത്തിലേക്ക്
സാക്രൽ എജെനെസിസ് (Sacral Agenesis) എന്ന രോഗാവസ്‌ഥ കാരണം ഏറെ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്ന 14 വയസുകാരിയെ അപൂർവ ശസ്‌ത്രക്രിയ നടത്തി സാധാരണ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാൻ സാധിച്ചതിന്റെ അഭിമാന നേട്ടത്തിലാണ് കോട്ടയം...
ഷോക്കേറ്റ കൂട്ടുകാർക്ക് പുതുജീവൻ; രക്ഷകനായത് അഞ്ചാം ക്‌ളാസുകാരൻ മുഹമ്മദ് സിദാൻ
ഷോക്കേറ്റ് തൂങ്ങിക്കിടന്ന സഹപാഠിയെ രക്ഷപ്പെടുത്താനായതിന്റെ സന്തോഷത്തിലാണ് കോട്ടോപ്പാടം കല്ലടി അബ്‍ദുഹാജി ഹയർ സെക്കൻഡറി സ്‌കൂളിലെ അഞ്ചാം ക്ളാസ് വിദ്യാർഥി മുഹമ്മദ് സിദാൻ. ബുധനാഴ്‌ച രാവിലെ പരീക്ഷക്കയ്‌ക്കായി സ്‌കൂളിലേക്ക് പോകാൻ വീടിനടുത്തുള്ള ബസ് കാത്തിരിപ്പ്...
പറ്റ് തുക വർഷങ്ങൾക്ക് ശേഷം പലിശ സഹിതം തിരിച്ചയച്ച് അജ്‌ഞാതൻ; ഒപ്പം ക്ഷമാപണവും
മൂന്നാർ: മൂന്നാർ ടൗണിലെ മെയിൻ ബസാറിലെ പലചരക്ക് കടയിൽ കഴിഞ്ഞ ദിവസം ഒരു കത്ത് കിട്ടി. കടയുടമയെ പോലും അമ്പരിപ്പിച്ച ഒരു കത്തായിരുന്നു അത്. കടയുടമ പോലും മറന്ന പറ്റ് തുക വർഷങ്ങൾക്ക്...