പ്രായത്തെ തോൽപ്പിച്ച് ചിരുത മുത്തശ്ശി; 102ആം വയസിലും ഞാറുനട്ട് വിളവെടുത്തു
നാലുതലമുറകളിലെ വ്യത്യസ്തമാർന്ന ജീവിതശൈലികളും തന്റെ കൺമുന്നിൽ നേരിട്ടനുഭവിക്കാനുള്ള ഭാഗ്യം ലഭിച്ച ചിരുത മുത്തശ്ശിയിൽ പഴയ ഓർമകളൊന്നും തെല്ലും മാഞ്ഞിട്ടില്ല. പണ്ട് എല്ലാം വീട്ടിൽത്തന്നെ കൃഷി ചെയ്താണ് കഴിച്ചിരുന്നത്. അതുകൊണ്ട് കൃഷിയോട് കുഞ്ഞുന്നാൾ മുതൽ...
അച്ഛന് താങ്ങായി മക്കൾ; ‘പ്രകാശം പരത്തുന്ന പെൺകുട്ടി’കളായി ഗൗരിയും ശരണ്യയും
മൂന്നാം ക്ളാസിലെ അവധി ദിനങ്ങളിൽ അച്ഛനൊപ്പമിരുന്ന് കൗതുകത്തോടെ ബൾബ് നിർമാണം പഠിച്ച ഗൗരി, അധികം വൈകാതെ അതൊരു ഉപജീവനമാർഗമായി ഏറ്റെടിക്കേണ്ടി വരുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല. കുഞ്ഞനുജത്തി ശരണ്യയും താങ്ങായി ഒപ്പം കൂടിയതോടെ,...
അശ്വിന്റെ മടക്കം നാല് പേർക്ക് പുതുജീവൻ നൽകി
നാല് പേർക്ക് പുതുജീവൻ നൽകിയാണ് കൊല്ലം ഉമയനല്ലൂർ നടുവിലക്കര സ്വദേശി ഡോ. അശ്വിൻ യാത്രയാകുന്നത്. സ്വിമ്മിങ് പൂളിൽ കാൽതെറ്റി വീണതിനെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച അശ്വന്റെ അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം...
അപകടത്തിൽ പരിക്കേറ്റ് റോഡരികിൽ; യുവാവിന് രക്ഷകരായ ഡോക്ടർമാർക്ക് അഭിനന്ദന പ്രവാഹം
അപകടത്തിൽ പരിക്കേറ്റ് റോഡിൽ കിടന്ന യുവാവിന് രക്ഷകരായെത്തിയ ഡോക്ടർമാർക്ക് അഭിനന്ദന പ്രവാഹം. ഞായറാഴ്ച രാത്രി 8.30ന് ഉദയംപേരൂർ വലിയകുളത്തിന് സമീപമുണ്ടായ ബൈക്ക് അപകടത്തിൽ പരിക്കേറ്റ കൊല്ലം സ്വദേശി ലിനുവിനാണ് ഡോക്ടർമാർ രക്ഷകരായത്.
ലിനു സഞ്ചരിച്ച...
വീണുകിട്ടിയ സ്വർണാഭരണം ഉടമയെ കണ്ടെത്തി തിരികെ നൽകി; മാതൃകയായി ഓട്ടോ ഡ്രൈവർ
ഓട്ടോ ഡ്രൈവറുടെ സത്യസന്ധതയ്ക്ക് സ്വർണത്തേക്കാളേറെ തിളക്കം. റോഡരികിൽ നിന്ന് വീണുകിട്ടിയ സ്വർണാഭരണം ഉടമയെ കണ്ടെത്തി തിരികെ നൽകി മാതൃകയായിരിക്കുകയാണ് മേലാറ്റൂർ പാർക്കിലെ ഓട്ടോ ഡ്രൈവറും കിഴക്കുംപാടം സ്വദേശിയുമായ മറ്റത്തൂർ മുഹമ്മദ് നിസാർ.
വീണുകിട്ടിയ രണ്ടുപവനിലധികം...
പ്രതിസന്ധികളിൽ തളർന്ന് പോകാതെ സുനിത, ജൻമ നാട്ടിലെ ആദ്യ വനിതാ പോലീസ്
ജീവിതത്തിലെ പ്രതിസന്ധികളിൽ തളർന്ന് പോകാൻ സുനിത ചൗധരിക്ക് കഴിയുമായിരുന്നില്ല. രാജസ്ഥാനിലെ പോലീസ് ഓഫീസറായ സുനിത ചൗധരിയുടെ കഥയാണിത്. കുട്ടിക്കാലത്ത് തന്നെ (മൂന്നാം വയസിൽ) വിവാഹിതയായ സുനിത ഏറെ വെല്ലുവിളികൾ തരണം ചെയ്താണ് പോലീസ്...
അനീഷിന്റെ കൈകൾ ഇനി ഗോകുലപ്രിയനിൽ ചലിക്കും; പൂർണ ആരോഗ്യവാനായി ആശുപത്രി വിട്ടു
പമ്പയിൽ മരിച്ച ജയിൽ ഉദ്യോഗസ്ഥന്റെ കൈകൾ വച്ചുപിടിപ്പിച്ച 23-കാരൻ പൂർണ ആരോഗ്യവാനായി ആശുപത്രി വിട്ടു. അപസ്മാര ബാധയെ തുടർന്നുള്ള വീഴ്ചയിൽ മസ്തിഷ്ക മരണം സംഭവിച്ച പൂജപ്പുര സെൻട്രൽ ജയിലിലെ ജയിലർ എആർ അനീഷിന്റെ...
കുരച്ചില്ല, തൊട്ടില്ല; ഉപേക്ഷിക്കപ്പെട്ട ചോരക്കുഞ്ഞിന് തെരുവുനായ്ക്കളുടെ സംരക്ഷണ വലയം
തെരുവിൽ ഉപേക്ഷിക്കപ്പെട്ട നവജാത ശിശുവിന് കാവൽ നിന്ന് നഗരത്തിലെ തെരുവുനായ്ക്കൾ. ബംഗാളിലെ നദിയ ജില്ലയിലെ നബദ്വീപ് നഗരത്തിലാണ് സംഭവം. പകൽ നാട്ടുകാർ കണ്ടിടത്തുനിന്നൊക്കെ ആട്ടപ്പായിച്ച തെരുവുനായ്ക്കളാണ്, ഒരു രാത്രി മുഴുവൻ നാടാകെ തണുപ്പിൽ...









































