Fri, Jan 23, 2026
22 C
Dubai

നിയന്ത്രണം വിട്ട ലോറി ബസ് സ്‌റ്റോപ്പിലേക്ക് പാഞ്ഞുകയറി; യുവതിക്ക് ദാരുണാന്ത്യം

പാലക്കാട്: ചിറ്റൂരിൽ ബസ് സ്‌റ്റോപ്പിൽ ഉറങ്ങുകയായിരുന്ന യുവതിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി. മൈസൂർ ഹൻസൂർ ബിആർ വില്ലേജ് സ്വദേശി പാർവതിയാണ് (40) മരിച്ചത്. ഇറച്ചിക്കോഴികളുമായി വന്ന ലോറി നിയന്ത്രണം വിട്ട് ബസ് സ്‌റ്റോപ്പിലേക്ക്...

വീട്ടുമുറ്റത്ത് സൈക്കിൾ ഓടിക്കവേ നാല് വയസുകാരൻ കിണറ്റിൽ വീണ് മരിച്ചു

പാലക്കാട്: ഒറ്റപ്പാലത്ത് വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന നാല് വയസുകാരൻ കിണറ്റിൽ വീണ് മരിച്ചു. ചുനങ്ങാട് കിഴക്കേതിൽതൊടി വീട്ടിൽ ജിഷ്‌ണുവിന്റെ മകൻ അദ്വിലാണ് മരിച്ചത്. വീട്ടുമുറ്റത്ത് സൈക്കിൾ ഓടിക്കവേയാണ് അപകടം. ബന്ധുക്കളുടെ നിലവിളി കേട്ട് ഓടിക്കൂടിയ...

രാഹുൽ മാങ്കൂട്ടത്തിലിന്റെ മുന്നേറ്റം; പാലക്കാട് ട്രോളി ബാഗുമായി കോൺഗ്രസിന്റെ ആഘോഷം

പാലക്കാട്: വോട്ടെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിൽ വീണ്ടും മുന്നേറ്റം കുറിച്ചതോടെ ആഘോഷവുമായി കോൺഗ്രസ് പ്രവർത്തകർ. പ്രചാരണ നാളുകളിൽ ഉയർന്നുവന്ന കള്ളപ്പണ വിവാദത്തെ ട്രോളിക്കൊണ്ടാണ് പാലക്കാട്ട് കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തിയത്. ട്രോളി ബാഗുമായായിരുന്നു പ്രവർത്തകർ...

സന്ദീപ് വാര്യർക്കെതിരായ പത്രപരസ്യം; അന്വേഷണത്തിന് ജില്ലാ കളക്‌ടറുടെ നിർദ്ദേശം

പാലക്കാട്: സന്ദീപ് വാര്യർക്കെതിരായ പത്രപരസ്യത്തെപ്പറ്റി അന്വേഷിക്കാൻ ജില്ലാ കളക്‌ടറുടെ നിർദ്ദേശം. സന്ദീപ് വാര്യർക്കെതിരെ സിപിഎം പത്രപ്പരസ്യം നൽകിയത് മുൻ‌കൂർ അനുമതി വാങ്ങാതെയാണെന്നാണ് റിപ്പോർട്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ മീഡിയ മോണിറ്ററിങ് കമ്മിറ്റിയുടെ അനുമതി വാങ്ങാതെയാണ്...

കോൺഗ്രസ് വനിതാ നേതാക്കളുടെ മുറിയിലെ പരിശോധന; റിപ്പോർട് തേടി വനിതാ കമ്മീഷൻ

പാലക്കാട്: കള്ളപ്പണ ആരോപണത്തിന്റെ പശ്‌ചാത്തലത്തിൽ അർധരാത്രി കോൺഗ്രസ് വനിതാ നേതാക്കളുടെ മുറിയിൽ പോലീസ് പരിശോധന നടത്തിയ സംഭവത്തിൽ റിപ്പോർട് തേടി വനിതാ കമ്മീഷൻ. കോൺഗ്രസ് വനിതാ നേതാക്കളുടെ മുറികളിൽ നടത്തിയ പരിശോധനകളുടെ വിവരങ്ങൾ...

പാലക്കാട് വൈദ്യുതി കെണിയിൽ നിന്ന് ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു

പാലക്കാട്: വൈദ്യുതി കെണിയിൽ നിന്ന് ഷോക്കേറ്റ് രണ്ടുപേർ മരിച്ചു. വാളയാർ അട്ടപ്പളം മാഹാളികാടിൽ ഇന്ന് വൈകിട്ട് ആറരയോടെയാണ് സംഭവം. അട്ടപ്പള്ളം സ്വദേശി മോഹനൻ, മകൻ അനിരുദ്ധ് എന്നിവരാണ് മരിച്ചത്. ഇരുവരും കൃഷിക്കായി പാടത്തേക്ക്...

ഷൊർണൂരിൽ ട്രെയിൻ തട്ടി നാല് ശുചീകരണ തൊഴിലാളികൾക്ക് ദാരുണാന്ത്യം

പാലക്കാട്: ഷൊർണൂരിൽ ട്രെയിൻ തട്ടി നാല് ശുചീകരണ തൊഴിലാളികൾ മരിച്ചു. തമിഴ്‌നാട് സ്വദേശികളായ ലക്ഷ്‌മണൻ, റാണി, വള്ളി, ലക്ഷ്‌മണൻ എന്നിവരാണ് മരിച്ചത്. ഇതിൽ മൂന്നുപേരുടെ മൃതദേഹങ്ങൾ കിട്ടി. ഒരാളുടെ മൃതദേഹം പുഴയിലേക്ക് വീണെന്നാണ്...

മലമ്പുഴയിൽ ഉരുൾപൊട്ടിയതായി സംശയം; കല്ലമ്പുഴയിൽ ജലനിരപ്പ് ഉയർന്നു

പാലക്കാട്: മലമ്പുഴയിൽ ഉരുൾപൊട്ടലുണ്ടായതായി സംശയം. ആനക്കൽ വനമേഖലയ്‌ക്ക് സമീപത്താണ് ഉരുൾപൊട്ടിയെന്ന് സംശയിക്കുന്നത്. കല്ലമ്പുഴയിൽ ജലനിരപ്പ് ഉയർന്നു. നിലവിൽ ജനജീവിതത്തിന് ആശങ്കയില്ല. ശക്‌തമായ മഴയാണ് പ്രദേശത്ത് ലഭിക്കുന്നത്. രണ്ടു മണിക്കൂറോളം നിർത്താതെ മഴ പെയ്‌തു. ജനസാന്ദ്രത...
- Advertisement -