പാലക്കാട്: ചിറ്റൂരിൽ ബസ് സ്‌റ്റോപ്പിൽ ഉറങ്ങുകയായിരുന്ന യുവതിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി. മൈസൂർ ഹൻസൂർ ബിആർ വില്ലേജ് സ്വദേശി പാർവതിയാണ് (40) മരിച്ചത്. ഇറച്ചിക്കോഴികളുമായി വന്ന ലോറി നിയന്ത്രണം വിട്ട് ബസ് സ്‌റ്റോപ്പിലേക്ക് ഇരച്ചുകയറുകയായിരുന്നു.
പർവതിക്കൊപ്പം ഉണ്ടായിരുന്നവർ ചെറിയ പരിക്കുകളോടെ അൽഭുതകരമായി രക്ഷപ്പെട്ടു. കൃഷ്‌ണൻ (70), ഭാര്യ സാവിത്രി (45), മകൻ വിനോദ് (25) എന്നിവർക്കാണ് പരിക്കേറ്റത്. സാവിത്രിയുടെ സഹോദരിയുടെ മകളാണ് പാർവതി. അപകടമുണ്ടാക്കിയ ലോറി ഡ്രൈവറെ പോലീസ് കസ്‌റ്റഡിയിലെടുത്തു. പ്രദേശത്ത് പോലീസെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Most Read| വിദേശത്ത് നിന്ന് കൊച്ചിയിലേക്ക് പറന്നെത്തി ‘ഇവ’ എന്ന പൂച്ചക്കുട്ടി; കേരളത്തിലാദ്യം