വിദേശത്ത് നിന്ന് പെട്ടിയുമായാണ് പൊതുവെ നമ്മൾ വിമാനത്താവളങ്ങളിൽ വന്നിറങ്ങുന്നത്. എന്നാൽ, പെട്ടിക്കുള്ളിലിരുന്ന് ഒരു വിരുതൻ കേരളത്തിൽ എത്തിയിട്ടുണ്ട്. മറ്റാരുമല്ല, ഒരു പൂച്ചക്കുട്ടിയാണ്. വിദേശത്ത് നിന്ന് കൊച്ചിയിലേക്ക് പറന്നെത്തിയിരിക്കുകയാണ് ‘ഇവ’ എന്ന പൂച്ചക്കുട്ടി.
തൃശൂർ സ്വദേശി രാമചന്ദ്രൻ നായയുടെ പൂച്ചക്കുട്ടിയാണ് ഇന്ന് കൊച്ചിയിൽ വന്നിറങ്ങിയത്. വിദേശത്തേക്ക് മൃഗങ്ങളെ അയക്കുന്നതിനും അവിടെ നിന്ന് കൊണ്ടുവരുന്നതിനും അനുമതി നൽകുന്ന അനിമൽ ക്വാറന്റെയ്ൻ ആൻഡ് സർട്ടിഫിക്കേഷൻ സേവനം (എക്യുസിഎസ്) കൊച്ചിയിൽ നിന്ന് ആരംഭിച്ച ശേഷം ആദ്യമായെത്തുന്ന വളർത്തുമൃഗമാണ് ഇവ.
എയർ ഇന്ത്യ വിമാനത്തിൽ ബെൽജിയത്തിലെ ബ്രസൽസിൽ നിന്ന് ദോഹ വഴിയാണ് പൂച്ചക്കുട്ടി എത്തിയത്. നേരത്തെ വളർത്ത് മൃഗങ്ങളെ വിദേശത്ത് നിന്ന് കൊണ്ടുവരുന്നതിന് ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത, ബെംഗളൂരു, ഹൈദരാബാദ് എന്നീ വിമാനത്താവളങ്ങളിൽ മാത്രമാണ് അനുമതി ഉണ്ടായിരുന്നത്. ഇക്കഴിഞ്ഞ ഒക്‌ടോബർ പത്തിനാണ് കൊച്ചിയിൽ ഈ സേവനം ആരംഭിച്ചത്.
Most Read| കിടക്കയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരാണോ? ബാക്‌ടീരിയ നിങ്ങളെ ഇല്ലാതാക്കും!