പാലക്കാട്: ഒറ്റപ്പാലത്ത് വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന നാല് വയസുകാരൻ കിണറ്റിൽ വീണ് മരിച്ചു. ചുനങ്ങാട് കിഴക്കേതിൽതൊടി വീട്ടിൽ ജിഷ്‌ണുവിന്റെ മകൻ അദ്വിലാണ് മരിച്ചത്. വീട്ടുമുറ്റത്ത് സൈക്കിൾ ഓടിക്കവേയാണ് അപകടം.
ബന്ധുക്കളുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ കിണറ്റിലിറങ്ങി കുട്ടിയെ മുകളിലേക്ക് കയറ്റിയപ്പോഴേക്കും മരിച്ചിരുന്നു. ഇന്ന് രാവിലെ 11.45ഓടെയാണ് അപകടം നടന്നത്.
Most Read| 18ആം പടിയിൽ നിന്ന് പോലീസുകാരുടെ ഫോട്ടോഷൂട്ട്; റിപ്പോർട് തേടി എഡിജിപി