ശ്രീനിവാസൻ വധക്കേസ്; പ്രതികൾ ഉപയോഗിച്ച മറ്റൊരു വാഹനം കൂടി കണ്ടെത്തി
പാലക്കാട്: ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസിൽ പ്രതികൾ ഉപയോഗിച്ച മറ്റൊരു വാഹനം കൂടി കണ്ടെത്തി. പ്രതികളിൽ ഒരാളായ കാവിൽപാട് സ്വദേശി ഫിറോസ് ഉപയോഗിച്ച ബൈക്കാണ് പട്ടാമ്പിക്കടുത്ത് കൊടുമുണ്ടയിൽ നിന്ന് കണ്ടെത്തിയത്. ഭാരതപ്പുഴയോരത്ത് പുൽക്കാട്ടിൽ...
ട്രാക്ക് കുറുകെ കടക്കുന്നതിനിടെ ട്രെയിൻ തട്ടി വീട്ടമ്മ മരിച്ചു
പാലക്കാട്: ജില്ലയിലെ ഒറ്റപ്പാലം റെയിൽവേ സ്‌റ്റേഷനിൽ ട്രാക്ക് കുറുകെ കടക്കുന്നതിനിടെ വീട്ടമ്മ ട്രെയിൻ തട്ടി മരിച്ചു. ഒറ്റപ്പാലം പുളിഞ്ചോട് അഞ്ചുകണ്ടത്തിൽ ഹുസൈന്റെ ഭാര്യ ആസ്യയാണ് മരിച്ചത്.
കോഴിക്കോട്ടെ ആശുപത്രിയിൽ പോകുന്നതിനായി ഭർത്താവിനോടൊപ്പമാണ് ഇവർ എത്തിയത്....
വാച്ചർക്കായി തിരച്ചിൽ ഊർജിതം; നിരീക്ഷണത്തിന് 20 ക്യാമറകൾകൂടി
പാലക്കാട്: സൈലന്റ് വാലിയിലെ വാച്ചർ രാജനായി തിരച്ചിൽ ഊർജിതം. അഞ്ചാംദിവസവും രാജനെ കണ്ടെത്താൻ തിരച്ചിൽ നടത്തി. കർണാടകയിലും തമിഴ്നാട്ടിലും വയനാട്ടിലും മനുഷ്യരെ കടുവ പിടിച്ചപ്പോൾ അന്വേഷണത്തിനായിപ്പോയ സംഘത്തിൽപ്പെട്ട അഞ്ചുപേരടങ്ങിയ പ്രത്യേകസംഘം ശനിയാഴ്‌ച തിരച്ചിൽ...
പോലീസ് ചമഞ്ഞ് പീഡനശ്രമം; മൂന്നുപേര്‍ പിടിയില്‍
പാലക്കാട്: പോലീസ് ചമഞ്ഞ് 20കാരിയെ പീഡിപ്പിക്കാന്‍ ശ്രമം. പട്ടാമ്പിയിലാണ് സംഭവം.
തൃത്താല പോലീസ് സംഭവത്തില്‍ കേസെടുത്ത് മൂന്നുപേരെ പിടികൂടി. പ്രതികളായ അബ്‌ദുള്‍ വഹാബ്, സജു കെ, മുഹമ്മദ് ഫാസില്‍ എന്നിവരാണ് പിടിയിലായത്. അന്വേഷണം പുരോഗമിക്കുകയാണെന്ന്...
കള്ളവോട്ട് ആരോപണം; സർവീസ് ബാങ്ക് തിരഞ്ഞെടുപ്പ് താൽക്കാലികമായി റദ്ദാക്കി
പാലക്കാട്: ജില്ലയിലെ അകത്തേത്തറ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് താൽക്കാലികമായി റദ്ദാക്കി. കള്ളവോട്ട് ആരോപണത്തെ തുടർന്നാണ് തിരഞ്ഞെടുപ്പ് താൽക്കാലികമായി റദ്ദാക്കിയത്. സിപിഎം കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചെന്നാണ് കോൺഗ്രസും ബിജെപിയും ആരോപണം ഉന്നയിക്കുന്നത്.
വ്യാജ തിരിച്ചറിയൽ...
സുബൈർ വധക്കേസ്; മൂന്ന് ആർഎസ്എസ് നേതാക്കൾ കൂടി അറസ്‌റ്റിൽ
പാലക്കാട്: പോപ്പുലർ ഫ്രണ്ട് നേതാവ് എ സുബൈറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ആർഎസ്എസ് ജില്ലാ ഭാരവാഹികൾ ഉൾപ്പടെ മൂന്ന് പേർ കൂടി അറസ്‌റ്റിൽ. ആർഎസ്എസ് ജില്ലാ സഹകാര്യവാഹ് കൊട്ടേക്കാട് ആനപ്പാറ സ്വദേശി എസ് സുചിത്രൻ(32),...
സുബൈർ വധക്കേസ്; മൂന്നുപേർ കൂടി അറസ്‌റ്റിൽ
പാലക്കാട്: എസ്‌ഡിപിഐ പ്രവർത്തകൻ സുബൈർ വധക്കേസിൽ മൂന്നുപേരെ കൂടി അറസ്‌റ്റ് ചെയ്‌ത് പോലീസ്. അറസ്‌റ്റിലായവർ ആർഎസ്എസ് പ്രവർത്തകരാണ്. ഇതോടെ സുബൈർ വധക്കേസിൽ അറസ്‌റ്റിലായവരുടെ എണ്ണം ഒൻപതായി.
ഏപ്രിൽ പതിനാറിനാണ് സുബൈർ കൊല്ലപ്പെട്ടത്. പള്ളിയിൽനിന്നു പിതാവിനോടൊപ്പം...
ശ്രീനിവാസൻ വധക്കേസ്; ഒരാൾ കൂടി അറസ്‌റ്റിൽ
പാലക്കാട്: ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസിൽ ഒരാൾ കൂടി അറസ്‌റ്റിൽ. പട്ടാമ്പി സ്വദേശി സാജിദ് ആണ് അറസ്‌റ്റിലായത്. പ്രതികളുടെ വാഹനം പൊളിച്ച ആക്രിക്കട ഉടമയാണ് സാജിദ്. ഇതോടെ കേസിൽ അറസ്‌റ്റിലായവരുടെ എണ്ണം 21...








































