പോലീസ് ചമഞ്ഞ് പീഡനശ്രമം; ഒളിവിൽ പോയ പ്രതികൾക്കായി അന്വേഷണം ശക്‌തം

By Team Member, Malabar News
blast in kannur
Representational Image
Ajwa Travels

പാലക്കാട്: ജില്ലയിലെ പട്ടാമ്പിയിൽ പോലീസ് ചമഞ്ഞെത്തി യുവതിയെ പീഡിപ്പിക്കാൻ ശ്രമം നടത്തിയ സംഭവത്തിൽ പ്രതികൾക്കായി അന്വേഷണം ശക്‌തമാക്കി പോലീസ്. കേസിൽ 5 പേർക്കെതിരെയാണ് യുവതി പരാതി നൽകിയിരിക്കുന്നത്. ഇവരിൽ മൂന്ന് പേർ ഇതുവരെ അറസ്‌റ്റിലായി. ഒളിവിൽ പോയ മറ്റു രണ്ടു പ്രതികൾക്കായി ഷൊർണൂർ ഡിവൈഎസ്‌പി വി സുരേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം ശക്‌തമാക്കിയിട്ടുണ്ട്.

പട്ടാമ്പി വല്ലപ്പുഴ പുതുവീട്ടിൽ അബ്‌ദുൽ വഹാബ്(31), എറണാകുളം ഫോർട്ട് കൊച്ചി മട്ടാഞ്ചേരി കൊല്ലത്ത് വീട്ടിൽ സജ്‌ഞു കെ സമദ്(34), തൃശൂർ പാഞ്ഞാൾ പാറപ്പുറം പൈവളപ്പിൽ വീട്ടിൽ മുഹമ്മദ് ഫാസിൽ(27) എന്നിവരാണ് ഇതുവരെ അറസ്‌റ്റിലായത്‌.

മെയ് 2ആം തീയതി മുതൽ പട്ടാമ്പിയിലുള്ള ലോഡ്‌ജിൽ ആൺ സുഹൃത്തിനൊപ്പം താമസിക്കുകയായിരുന്നു യുവതി. തുടർന്നാണ് സമീപത്തെ മുറിയിൽ താമസിക്കാൻ എത്തിയ പ്രതികൾ പോലീസ് ചമഞ്ഞ് പീഡിപ്പിക്കാൻ ശ്രമം നടത്തിയത്. പോലീസ് ചമഞ്ഞു പണം തട്ടാൻ ശ്രമം, പീഡന ശ്രമം, തട്ടിക്കൊണ്ട് പോകാൻ ശ്രമം എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.

Read also: അമ്മക്കും കുഞ്ഞിനും പ്രത്യേക ബെർത്ത്; പുത്തൻ സംവിധാനവുമായി റെയിൽവേ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE