അമ്മക്കും കുഞ്ഞിനും പ്രത്യേക ബെർത്ത്; പുത്തൻ സംവിധാനവുമായി റെയിൽവേ

By Trainee Reporter, Malabar News
MalabarNews_indian railway stations
Representation Image
Ajwa Travels

ന്യൂഡെൽഹി: രാജ്യത്തെ ട്രെയിനുകളിൽ അമ്മക്കും കുഞ്ഞിനും ഒരുമിച്ച് കിടക്കാൻ പ്രത്യേക ബെർത്ത് സംവിധാനവുമായി റെയിൽവേ. പരീക്ഷണ അടിസ്‌ഥാനത്തിൽ ലക്‌നൗ ഡിവിഷനാണ് മാതൃദിനത്തോട് അനുബന്ധിച്ച് തേഡ് എസി കോച്ചിൽ രണ്ട് പ്രത്യേക ബെർത്തുകൾ തയ്യാറാക്കിയത്. പദ്ധതിക്ക് മികച്ച പ്രതികരണം ലഭിച്ചാൽ എല്ലാ ട്രെയിനുകളിലും ബേബി ബെർത്തുകൾ ഒരുക്കുമെന്നും റെയിൽവേ വ്യക്‌തമാക്കി.

സാധാരണ സീറ്റിൽ മടക്കിവെക്കാവുന്ന തരത്തിലുള്ള ബേബി സീറ്റ് കൂടി ഘടിപ്പിക്കുകയാണ് ചെയ്യുന്നത്. പരീക്ഷണം വിജയമാണെന്ന് ബോധ്യപ്പെട്ടാൽ കൂടുതൽ കൊച്ചുകളിലേക്ക് ഈ സംവിധാനം വ്യാപിപ്പിക്കുമെന്ന് റെയിൽവേ അധികൃതർ വ്യക്‌തമാക്കി. അമ്മക്കും കുഞ്ഞിനുമുള്ള പ്രത്യേക ബെർത്ത് സംവിധാനത്തെ സ്വാഗതം ചെയ്‌ത്‌ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ ഒട്ടേറെപ്പേർ രംഗത്തെത്തി.

അമ്മക്കും കുഞ്ഞിനും തന്നെ ബെർത്ത് കിട്ടാനായി റിസർവേഷൻ സംവിധാനത്തിൽ മാറ്റങ്ങൾ വരുത്തേണ്ടി വരും. വർഷങ്ങൾക്ക് മുൻപ് ട്രെയിനുകളിൽ തൊട്ടിൽ സംവിധാനം ഒരുക്കിയിരുന്നെങ്കിലും തൊട്ടിൽ ഒരു ഭാഗത്തും അമ്മയുടെ സീറ്റ് മറ്റൊരു ഭാഗത്തുമായി വരുന്ന സംഭവങ്ങൾ അവർത്തിച്ചതോടെ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.

Most Read: ഉച്ചഭാഷിണികളുടെ ഉപയോഗം മുൻ‌കൂർ അനുമതിയോടെ മാത്രം; കർണാടക

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE