ഉച്ചഭാഷിണികളുടെ ഉപയോഗം മുൻ‌കൂർ അനുമതിയോടെ മാത്രം; കർണാടക

By Team Member, Malabar News
Must Have The Permission To Use The Loudspeaker In Karnataka
Ajwa Travels

ബെംഗളൂരു: അടുത്ത 15 ദിവസത്തേക്ക് ഉച്ചഭാഷിണികൾ ഉപയോഗിക്കാൻ മുൻ‌കൂർ അനുമതി വാങ്ങണമെന്ന് വ്യക്‌തമാക്കി കർണാടക സർക്കാർ. ആഭ്യന്തര വകുപ്പുമായി നടത്തിയ കൂടിക്കാഴ്‌ചക്ക് ശേഷമാണ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. ഹനുമാൻ ചാലിസ വിവാദങ്ങൾ നിലനിൽക്കുന്നതിനിടെയാണ് സർക്കാർ പുതിയ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.

അനുമതി ലഭിക്കാത്തവർ ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നതിൽ നിന്നും സ്വമേധയാ പിൻമാറണമെന്നും, ഉച്ചഭാഷിണി ഉപയോഗിക്കുന്നതിൽ തീരുമാനം എടുക്കുന്നതിനായി ഒരു കമ്മിറ്റി രൂപീകരിക്കുമെന്നും സർക്കാർ വൃത്തങ്ങൾ വ്യക്‌തമാക്കി.

കര്‍ണാടകയിലെ മുസ്‌ലിം പള്ളികളിലെ ഉച്ചഭാഷിണികള്‍ ഒഴിവാക്കണമെന്ന് ശ്രീരാമസേനയുടെ അന്ത്യശാസന നല്‍കിയിരുന്നു. അല്ലാത്തപക്ഷം 5 നേരവും ക്ഷേത്രങ്ങളില്‍ ഉച്ചത്തില്‍ ഭജന പാടുമെന്ന് ശ്രീരാമസേന നേതാവ് പ്രമോദ് മുത്തലിക് വ്യക്‌തമാക്കിയിരുന്നു. എന്നാൽ ഹൈക്കോടതി നിർദ്ദേശം അനുസരിച്ച് ആരാധനാലയങ്ങളില്‍ ശബ്‌ദം നിയന്ത്രിച്ച് ഉച്ചഭാഷിണികള്‍ ഉപയോഗിക്കാനാണ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അറിയിച്ചത്.

Read also: സംസ്‌ഥാനത്ത് ഇന്ന് 253 സ്‌ഥാപനങ്ങളിൽ പരിശോധന നടത്തി; ആരോഗ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE