പള്ളികളിലെ ഉച്ചഭാഷിണി നിരോധിക്കണം; ഔറംഗാബാദിൽ ഇന്ന് കൂറ്റൻ റാലി

By News Bureau, Malabar News
Ajwa Travels

മുംബൈ: പള്ളികളിലെ ഉച്ചഭാഷിണി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്‌ട്രയിലെ ഔറംഗാബാദിൽ എംഎൻഎസ് തലവൻ രാജ് താക്കറെ ഇന്ന് റാലി നടത്തും. ഔറംഗാബാദിലെ മറാത്താവാടാ സംസ്‌കൃതി മണ്ഡൽ ഗ്രൗണ്ടിലാണ് പരിപാടി.

മെയ് 3നകം പള്ളികളിൽനിന്ന് ഉച്ചഭാഷിണി നീക്കിയില്ലെങ്കിൽ വൻ പ്രതിഷേധം നടത്തുമെന്ന് രാജ് താക്കറെ നേരത്തെ വെല്ലുവിളി നടത്തിയിരുന്നു. ഇതിനിടെ ബിജെപിയുമായി തിരഞ്ഞെടുപ്പ് സഖ്യം ഉണ്ടാക്കുമെന്ന അഭ്യൂഹങ്ങൾ എംഎൻഎസ് നേതാക്കൾ തള്ളി.

അതേസമയം റാലിയുടെ പശ്‌ചാത്തലത്തിൽ അക്രമ സാധ്യത മുന്നിൽ കണ്ട് പ്രദേശത്ത് കനത്ത പോലീസ് സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. ഏതുതരത്തിലുള്ള പ്രകോപനവും നേരിടുമെന്ന് ശിവസേന നേതൃത്വം നൽകുന്ന സർക്കാർ നേരത്തെ വ്യക്‌തമാക്കിയിരുന്നു.

Most Read: ബസ്, ഓട്ടോ ചാര്‍ജ് വര്‍ധന ഇന്നുമുതല്‍ പ്രാബല്യത്തില്‍ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE