ബസ്, ഓട്ടോ ചാര്‍ജ് വര്‍ധന ഇന്നുമുതല്‍ പ്രാബല്യത്തില്‍

By News Bureau, Malabar News
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് ബസ്, ഓട്ടോ ടാക്‌സി പുതുക്കിയ നിരക്കുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍. ബസ് ചാര്‍ജ് മിനിമം പത്ത് രൂപയാക്കിയും ഓട്ടോ മിനിമം ചാര്‍ജ് 30 രൂപയായും വര്‍ധിപ്പിച്ചിരുന്നു.

രണ്ട് ദിവസം മുന്‍പാണ് ഓട്ടോ ടാക്‌സി നിരക്ക് വര്‍ധന സംബന്ധിച്ച വിജ്‌ഞാപനം സര്‍ക്കാര്‍ പുറത്തിറങ്ങിയത്.

ടാക്‌സി 1500 സിസിക്ക് താഴെയുള്ളവയുടെ മിനിമം നിരക്ക് ഇന്ന് മുതല്‍ 200 രൂപയാണ്. 1500 സിസിക്ക് മുകളില്‍ ടാക്‌സി ചാര്‍ജ് 225 രൂപയാകും. അധികം വരുന്ന ഓരോ കിലോമീറ്ററിനും 17 രൂപ 20 പൈസയാക്കിയിട്ടുമുണ്ട്.

വെയ്റ്റിംഗ് ചാര്‍ജ്, രാത്രി യാത്രാ നിരക്ക് എന്നിവയില്‍ മാറ്റമില്ല. ഓര്‍ഡിനറി ബസ് നിരക്കിന് ആനുപാതികമായി കെഎസ്ആര്‍ടിസിയുടെ ഫാസ്‌റ്റ്, സൂപ്പര്‍ഫാസ്‌റ്റ് സര്‍വീസുകളുടെ നിരക്കുകളും കൂടും.

അതേസമയം എക്‌സ്‌പ്രസ്, സൂപ്പര്‍ എക്‌സ്‌പ്രസ്, സൂപ്പര്‍ എയര്‍ എക്‌സ്‌പ്രസ്, സൂപ്പര്‍ ഡീലക്‌സ്, സെമി സ്ളീപ്പര്‍, സിംഗിള്‍ ആക്‌സില്‍ മള്‍ട്ടി ആക്‌സില്‍ സര്‍വീസുകള്‍, ലോ ഫ്‌ളോര്‍ എസി എന്നിവയുടെ മിനിമം നിരക്കില്‍ മാറ്റമില്ല.

Most Read: വൈദ്യുതി പ്രതിസന്ധി; ആവശ്യത്തിന് കൽക്കരി ഉണ്ടെന്ന് കേന്ദ്രമന്ത്രി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE