യുപിയിൽ ഉച്ചഭാഷിണികൾക്ക് നിയന്ത്രണം; ശബ്‌ദം താഴ്‌ത്തി 17,000 ആരാധനാലയങ്ങൾ

By Team Member, Malabar News
Loudspeaker Volume Lowered in Religious Places In UP
Ajwa Travels

ലക്‌നൗ: ഉച്ചഭാഷിണികളുടെ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതിന് പിന്നാലെ നടപടികൾ സ്വീകരിച്ച് ഉത്തർപ്രദേശിലെ ആരാധനാലയങ്ങൾ. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ ഉത്തരവിട്ടതിന് പിന്നാലെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. സംസ്‌ഥാനത്തെ 17,000 ആരാധനാലയങ്ങളാണ് ഉച്ചഭാഷിണികളുടെ ശബ്‌ദം കുറച്ചത്.

ഉച്ചഭാഷിണികളിലെ ശബ്‌ദം ആരാധനാലയങ്ങളുടെ ചുറ്റുപാടിനു പുറത്തേക്ക് കേൾക്കരുതെന്നാണ് മുഖ്യമന്ത്രിയുടെ ഉത്തരവിൽ വ്യക്‌തമാക്കുന്നത്‌. സംസ്‌ഥാനത്ത് സമാധാനപൂർണമായി നിസ്‌കാരം നടത്താനുള്ള ഒരുക്കങ്ങൾ ചെയ്‌തിട്ടുണ്ട്. സമാധാന സമിതികളുടെ യോഗം ചേർന്നു. ഉച്ചഭാഷിണി പ്രശ്‌നം 37,344 മതനേതാക്കളുമായി സംസാരിച്ചെന്നും ക്രമസമാധാന ചുമതലയുള്ള എഡിജിപി പ്രശാന്ത് കുമാർ വ്യക്‌തമാക്കി.

കൂടാതെ പരമ്പരാഗത മതഘോഷ യാത്രകൾക്ക് മാത്രമേ ഇനിമുതൽ അനുമതി നൽകൂവെന്നും അനുമതിയില്ലാതെ മതഘോഷ യാത്രകൾ സംഘടിപ്പിക്കരുതെന്നും യോഗി ആദിത്യനാഥ് നേരത്തെ ഉത്തരവിട്ടിരുന്നു. ഹനുമാൻ ജയന്തി ശോഭായാത്രക്കിടെ ഡെൽഹിയിലെ ജഹാംഗീർപുരിയിൽ ഇരുവിഭാഗങ്ങൾ ഏറ്റുമുട്ടുകയും വാഹനങ്ങൾ കത്തിക്കുകയും ചെയ്‌ത സംഭവത്തിന്റെ പശ്‌ചാത്തലത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയത്‌.

Read also: സഹായിക്കാനെന്ന വ്യാജേന എത്തി; കാഴ്‌ചപരിമിതിയുള്ള ആളുടെ പണവും ഫോണും കവർന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE