സഹായിക്കാനെന്ന വ്യാജേന എത്തി; കാഴ്‌ചപരിമിതിയുള്ള ആളുടെ പണവും ഫോണും കവർന്നു

By News Desk, Malabar News
A subordinate was beaten in a crowd; Change of location for Police Inspector
Representational Image
Ajwa Travels

കോഴിക്കോട്: കാഴ്‌ചപരിമിതിയുള്ള ആളിന്റെ 20000 രൂപയും ഫോണും കവർന്നു. കാസർഗോഡ് സ്വദേശി അബ്‌ദുൾ അസീസാണ് കവർച്ചക്ക് ഇരയായത്. റോഡ് മുറിച്ചുകടക്കാൻ സഹായിക്കാമെന്ന വ്യാജേന എത്തിയ ആളാണ് പണവും ഫോണും കവർന്നത്.

വർഷങ്ങളായി കോഴിക്കോട് നഗരത്തിൽ അത്തർ വിൽപന നടത്തുന്നയാളാണ് അബ്‌ദുൾ അസീസ്. ഇദ്ദേഹം വിൽപനക്കായി കൊണ്ടുവന്ന അത്തറുകളും പ്രതി കവർന്നെടുത്തു. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങളടക്കം പോലീസിന് ലഭിച്ചിട്ടുണ്ട്. കോഴിക്കോട് ടൗൺ പോലീസാണ് കേസ് അന്വേഷിക്കുന്നത്. കവർന്നെടുത്ത മൊബൈൽ ഫോണിന്റെ ടവർ ലൊക്കേഷൻ അടക്കം കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

ഇപ്പോഴും മൊബൈൽ ഫോൺ റിങ് ചെയ്യുന്നുണ്ട്. കാഴ്‌ചപരിമിതിയുള്ളവർ ഉപയോഗിക്കുന്ന തരത്തിലുള്ള ഒരു ഫോണാണിത്. ഒരു ആപ് ഇൻസ്‌റ്റാൾ ചെയ്‌തിട്ടുള്ളതിനാൽ പ്രതിക്ക് ഇതുവരെ ഫോൺ അൺലോക്ക് ചെയ്യാനായിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

Most Read: സുബൈർ വധക്കേസ്; പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് എസ്‌ഡിപിഐ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE