സുബൈർ വധക്കേസ്; പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് എസ്‌ഡിപിഐ

By Trainee Reporter, Malabar News
SDPi activist subair murder case palakkad
Representational Image
Ajwa Travels

പാലക്കാട്: പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈർ കൊല്ലപ്പെട്ട സംഭവത്തിൽ പോലീസിനെതിരെ രൂക്ഷ വിമർശനവുമായി എസ്‌ഡിപിഐ രംഗത്ത്. കേസിൽ പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് എസ്‌ഡിപിഐ ആരോപിച്ചു. സുബൈർ വധക്കേസിൽ ആർഎസ്എസിന് വേണ്ടി പോലീസ് തിരക്കഥ എഴുത്തുകയാണെന്ന് എസ്‌ഡിപിഐ നേതാക്കൾ കുറ്റപ്പെടുത്തി.

പാർട്ടിയുടെ മൂന്ന് സംസ്‌ഥാന സെക്രട്ടറിമാർ പാലക്കാട് വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് പോലീസിനെതിരെ നേതാക്കൾ അതിരൂക്ഷ വിമർശനം ഉന്നയിച്ചത്. സുബൈർ വധക്കേസിൽ പോലീസ് അനാസ്‌ഥ തുടരുകയാണ്. പോലീസ് പിടിക്കില്ല എന്ന് ഉറപ്പുള്ളതിനാലാണ് ആലപ്പുഴയിൽ ഇന്നലെ ആയുധവുമായി ആർഎസ്എസുകാർ എത്തിയത്. സുബൈറിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച നാല് വാളുകളാണ് പോലീസ് കണ്ടെത്തിയത്.

എന്നിട്ടും ഇതുവരെ മൂന്ന് പ്രതികൾ മാത്രമാണ് അറസ്‌റ്റിലായത്‌. കേസിലെ ഗൂഢാലോചനയെ കുറിച്ച് യാതൊരു അന്വേഷണവും നടക്കുന്നില്ല. അതേസമയം, പോലീസ് എസ്‌ഡിപിഐ വിരുദ്ധ ക്യാംപയിൻ നടത്തുകയാണെന്നും പോലീസിന്റെ ഇരട്ട നീതിക്കെതിരെ സംസ്‌ഥാന വ്യാപക പ്രതിഷേധം നടത്തുമെന്നും എസ്‌ഡിപിഐ സംസ്‌ഥാന സെക്രട്ടറിമാരായ കെകെ അബ്‌ദുൾ ജബ്ബാർ, പിആർ സിയാദ്, കൃഷ്‌ണൻ എരഞ്ഞിക്കൽ എന്നിവർ അറിയിച്ചു.

Most Read: കാർ ബോംബ് സ്‍ഫോടനം; കറാച്ചിയിൽ നാല് മരണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE