സുബൈർ വധക്കേസ്; മൂന്ന് ആർഎസ്എസ് നേതാക്കൾ കൂടി അറസ്‌റ്റിൽ

By Trainee Reporter, Malabar News
Subair murder case
Ajwa Travels

പാലക്കാട്: പോപ്പുലർ ഫ്രണ്ട് നേതാവ് എ സുബൈറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ആർഎസ്എസ് ജില്ലാ ഭാരവാഹികൾ ഉൾപ്പടെ മൂന്ന് പേർ കൂടി അറസ്‌റ്റിൽ. ആർഎസ്എസ് ജില്ലാ സഹകാര്യവാഹ്‌ കൊട്ടേക്കാട് ആനപ്പാറ സ്വദേശി എസ് സുചിത്രൻ(32), ജില്ലാ കാര്യവാഹ് എലപ്പുള്ളി പള്ളിത്തേരി വെള്ളേക്കുളം ജി ഗിരീഷ് (41), മണ്ഡൽ കാര്യവാഹ് എടുപ്പുകുളം പികെ ചള്ള ആർ ജിനീഷ് (24) എന്നിവരാണ് അറസ്‌റ്റിലായത്‌.

ഗൂഢാലോചന, പ്രതികൾക്ക് സഹായം ചെയ്‌ത്‌ നൽകൽ തുടങ്ങിയ കുറ്റകൃത്യങ്ങളിലാണ് അറസ്‌റ്റ്. ആർഎസ്എസ് നേതാവ് സഞ്‌ജിത്തിന്റെ കൊലപാതകത്തിന് പ്രതികാരമായി സുഹൃത്തുക്കളായ ആർഎസ്എസുകാരാണ് സുബൈറിനെ കൊലപ്പെടുത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

അറസ്‌റ്റിലായ ജിനീഷ് ഉൾപ്പടെ ഉള്ളവർ സഞ്‌ജിത്തിന്റെ ഉറ്റസുഹൃത്തുക്കളാണ്. സഞ്‌ജിത്ത്‌ കൊല്ലപ്പെട്ട് 11 ദിവസത്തിനുള്ളിൽ തന്നെ പ്രതികൾ കൊലപാതകം ആസൂത്രണം ചെയ്‌തതിന്റെ സൂചനകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

Most Read: മധ്യപ്രദേശിൽ ഇരുനില കെട്ടിടത്തിൽ തീപിടിത്തം; ഏഴ് പേർ വെന്തുമരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE