മധ്യപ്രദേശിൽ ഇരുനില കെട്ടിടത്തിൽ തീപിടിത്തം; ഏഴ് പേർ വെന്തുമരിച്ചു

By Trainee Reporter, Malabar News
fire in Madhya Pradesh;
Representational Image
Ajwa Travels

ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ ഇരുനില കെട്ടിടത്തിൽ തീപിടിച്ച് ഏഴ് പേർ വെന്തുമരിച്ചു. ഇന്ന് പുലർച്ചെയാണ് അപകടം ഉണ്ടായത്. കെട്ടിടത്തിനുള്ളിൽപ്പെട്ട ഒമ്പത് പേരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.

ഇന്ന് പുലർച്ചെ നാലിനും അഞ്ചിനും ഇടയിലാണ് വിജയനഗറിലെ റസിഡൻഷ്യൽ ഏരിയയിലെ ഇരുനില കെട്ടിടത്തിൽ തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിലെ  പാർക്കിങ് ഏരിയയിലാണ് ആദ്യം തീപിടിത്തം ഉണ്ടായത്. പിന്നീട് മുകൾ നിലയിലേക്കും തീ പടരുകയായിരുന്നു. തുടർന്ന് മൂന്ന് മണിക്കൂറിലേറെ സമയം എടുത്താണ് തീയണച്ചത്.

കെട്ടിടത്തിന്റെ പാർക്കിങ് ഏരിയയിൽ ഉണ്ടായിരുന്ന വാഹനങ്ങളും കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് സിറ്റി പോലീസ് കമ്മീഷണർ ഹരിനാരായണ ഛാരി മിശ്ര അറിയിച്ചു.

Most Read: സംസ്‌ഥാനത്ത്‌ വ്യാജമദ്യ വിൽപനക്ക് സാധ്യത; കരുതൽ നടപടികൾ തുടങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE