Mon, Jan 26, 2026
20 C
Dubai

ജില്ലയിലെ തുടർ കൊലപാതകങ്ങൾ; പാലക്കാട് നിരോധനാജ്‌ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

പാലക്കാട്: കൊലപാതകങ്ങൾ തുടർ കഥയാകുന്ന പശ്‌ചാത്തലത്തിൽ പാലക്കാട് ജില്ലയിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം. ഏപ്രിൽ 20ആം തീയതി വരെയാണ് നിരോധനാജ്‌ഞ പ്രഖ്യാപിച്ചിരിക്കുന്നത്. അതിനാൽ തന്നെ പൊതുസ്‌ഥലങ്ങളില്‍ അഞ്ചോ അതിലധികമോ ആളുകൾ ഒത്തു...

സുബൈർ വധം; കൊലയാളി സംഘത്തിന്റെ രണ്ടാമത്തെ കാറും കണ്ടെത്തി

പാലക്കാട്: പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിനെ വധിച്ച സംഘം ഉപയോഗിച്ചതെന്ന് കരുതുന്ന രണ്ടാമത്തെ കാർ കണ്ടെത്തി. KL9 AQ 79 Ol എന്ന ഓൾട്ടോ 800 കാർ ആണ് കണ്ടെത്തിയത്. കഞ്ചിക്കോട് നിന്നാണ് വാഹനം...

സുബൈർ വധക്കേസ്; പോസ്‌റ്റുമോർട്ടം ഇന്ന്

പാലക്കാട്: എലപ്പുള്ളിയില്‍ കൊല്ലപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് പ്രാദേശിക നേതാവ് സുബൈറിന്റെ പോസ്‌റ്റുമോർട്ടം ഇന്ന് നടക്കും. രാവിലെ 10 മണിയോടെ പോസ്‌റ്റുമോർട്ടം നടപടികള്‍ ആരംഭിക്കും. ഉച്ചയോടെ വിലാപയാത്രയായി സ്വദേശമായ എലപ്പുള്ളി പാറയിലേക്ക് കൊണ്ടുപോകും. പൊതുദര്‍ശനത്തിന്...

സുബൈർ വധക്കേസ്; പ്രതികൾ തമിഴ്‌നാട്ടിലേക്ക് കടന്നതായി സൂചന

പാലക്കാട്: എലപ്പുള്ളിയില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രാദേശിക നേതാവ് സുബൈര്‍ കൊല്ലപ്പെട്ട കേസില്‍ തമിഴ്‌നാട് കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചു. അഞ്ചംഗ കൊലയാളി സംഘം കൊഴിഞ്ഞാമ്പാറ എത്തിയശേഷം തമിഴ്‌നാട്ടിലേക്ക് കടന്നതായാണ് സൂചന. പ്രതികള്‍ സഞ്ചരിച്ച കാര്‍...

പാറമടയിലെ വെള്ളക്കെട്ടിൽ വീണു; ബംഗാൾ സ്വദേശി മരിച്ചു

പാലക്കാട്: ജില്ലയിലെ ഷോളയൂരിൽ പാറമടയിലെ വെള്ളക്കെട്ടിൽ വീണ് ബംഗാൾ സ്വദേശി മരിച്ചു. ഷോളയൂരിലെ സ്വകാര്യ തോട്ടത്തിൽ തൊഴിലാളിയായ സുനിൽ ദാസ്(35) ആണ് പാറമടയിലെ വെള്ളക്കെട്ടിൽ വീണ് മുങ്ങി മരിച്ചത്. ഇന്ന് രാവിലെയോടെയാണ് അപകടം നടന്നത്....

ജില്ലയിൽ ഭാര്യയെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി ഭർത്താവ്

പാലക്കാട്: ജില്ലയിൽ ഭർത്താവ് ഭാര്യയെ തലയ്‌ക്കടിച്ചു കൊലപ്പെടുത്തി. പാലക്കാട് ജില്ലയിലെ നാട്ടുകൽ കോടക്കാട് ആണ് സംഭവം. ചക്കലത്തിൽ ഹംസയാണ് ഭാര്യ ആയിശയെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തിയത്. കുടുംബ വഴക്കിനെ തുടർന്നാണ് ഹംസ ഭാര്യയെ കൊലപ്പെടുത്തിയതെന്നാണ് വിവരം....

പാലക്കാട് എസ്‌ഡിപിഐ പ്രവർത്തകനെ വെട്ടിക്കൊന്നു

പാലക്കാട്: എലപ്പുള്ളിയിൽ എസ്‌ഡിപിഐ പ്രവർത്തകനെ വെട്ടിക്കൊന്നു. കുത്തിയതോട് സ്വദേശി സുബൈർ ആണ് കൊല്ലപ്പെട്ടത്. ഇന്ന് ഉച്ചക്ക് ഒന്നരയോടെ ആയിരുന്നു സംഭവം. കാറിലെത്തിയ സംഘം സുബൈറിനെ ആക്രമിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. സ്വന്തം പിതാവിന്റെ മുന്നിലിട്ടാണ്...

പാലക്കാട്ടെ ആക്രമണത്തിന് കാരണം പ്രണയപ്പക; പ്രതിക്കായി തിരച്ചിൽ

പാലക്കാട്: ചൂലന്നൂർ കോട്ടായിയിൽ ഒരു കുടുംബത്തിലെ നാല് പേരെ യുവാവ് വെട്ടിയത് പ്രണയപ്പക കാരണമെന്ന് ബന്ധു. പ്രതി മുകേഷും മാതൃസഹോദരിയും തമ്മിൽ പ്രണയത്തിലായിരുന്നു. സഹോദരങ്ങൾ ആയതിനാൽ വീട്ടുകാർ ഈ ബന്ധത്തെ എതിർത്തു. ഇതാണ്...
- Advertisement -